»   » ആദ്യമായി കാണുന്നവര്‍ക്ക് ജാഡക്കാരന്‍, കൂട്ടുകാര്‍ക്ക് ഞാനൊരു ചളിയനാണ് എന്ന് ഷറഫുദ്ദീന്‍

ആദ്യമായി കാണുന്നവര്‍ക്ക് ജാഡക്കാരന്‍, കൂട്ടുകാര്‍ക്ക് ഞാനൊരു ചളിയനാണ് എന്ന് ഷറഫുദ്ദീന്‍

Posted By: Rohini
Subscribe to Filmibeat Malayalam

റാസ് അല്‍ ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റപ്പെട്ടു പോയ ഗിരിരാജന്‍ കോഴി ഇപ്പോള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഷറഫുദ്ദീനാണ്. പ്രേമത്തിന് ശേഷം ഒത്തിരി ചിത്രങ്ങളില്‍ ഹാസ്യതാരമായി എത്തി.

പ്രേമത്തിലെ 'ഗിരിരാജന്‍ കോഴി'യുടെ ശരിക്കുള്ള കല്യാണ വീഡിയോ കാണൂ

ഹാസ്യതാരം എന്ന ലേബലില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല എന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ പറഞ്ഞു. ഈ കോമാളിത്തരമൊക്കെ ജീവിതത്തിലും ഉള്ളതാണത്രെ.

ചളിനും ജാഡക്കാരനും

ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കിടയില്‍ താന്‍ ചളിയനാണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. എന്നാല്‍ ആദ്യമായി കാണുന്നവര്‍ക്ക് ഞാനൊരു ജാഡക്കരാനാണോ എന്ന് തോന്നും.

എന്തുകൊണ്ടാണ് ജാഡ

പെട്ടന്ന് ഇടിച്ചുകയറി മിണ്ടുന്ന സ്വഭാവക്കാരനല്ലാത്തതിനാലാവാം ആദ്യമായി കാണുന്നവര്‍ക്ക് ഞാന്‍ ജാഡക്കാരനാണെന്ന് തോന്നുന്നത്. അടുത്തിടപഴകി, കംഫര്‍ട്ടബിള്‍ സൂണിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. തമാശയൊക്കെ പറയും

സീരിയസ് റോള്‍ ഇഷ്ടമാണ്

എന്നെ വച്ച് ഇപ്പോള്‍ സംവിധായകര്‍ കോമഡി കഥാപാത്രങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. എന്റെ ഇഷ്ടഹാസ്യതാരങ്ങളെല്ലാം സീരിയസായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കാനുള്ള സമയമൊന്നും ആയിട്ടില്ല

സംവിധാനം സ്വപ്നം

എങ്ങനെയെങ്കിലും സിനിമയില്‍ എത്തണം എന്ന് തന്നെയായിരുന്നു ആഗ്രഹം. പ്ലസ്ടു കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവായി ആലുവയിലെ കൂട്ടുകാര്‍ക്കൊപ്പം കൂടി. സ്വന്തമായി സിനിമ ചെയ്യണം എന്ന ആഗ്രഹം ഭയങ്കരമായി ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഉടനെയൊന്നുമില്ലെങ്കിലും അങ്ങനെ ഒന്നുണ്ടാവും- ഷറഫു പറഞ്ഞു.

English summary
Film directing is my big dream says Sharafudeen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam