»   » താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

താടിയും മീശയുമൊക്കെ സിനിമയ്ക്ക് വേണ്ടി വളര്‍ത്തുന്നതൊക്കെ സ്വാഭാവികമാണ്. പക്ഷെ അതുകൊണ്ട് പണികിട്ടിയ ചില താരങ്ങളുമുണ്ട്. ചാര്‍ലിയ്ക്ക് വേണ്ടി താടി വളര്‍ത്തിയ ദുല്‍ഖര്‍ സല്‍മാന്‍ എയര്‍പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടത് ആ ഇടയ്ക്ക് വാര്‍ത്തയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം താടി വളര്‍ത്തിയ നരേന് വന്നത് ചെറിയ നഷ്ടങ്ങളൊന്നുമല്ല.

കാത്തുക്കുട്ടി എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് നരേന്‍ താടി വളര്‍ത്തിയത്. പെട്ടന്ന് പൂര്‍ത്തിയാക്കാം എന്ന് കരുതിയ ചിത്രം പല പ്രശ്‌നങ്ങളിലൂടെയും കടന്ന് പോയപ്പോള്‍ മലയാളത്തില്‍ നിന്ന് വന്ന പല അവസരങ്ങളും നരേന് ഒഴിവാക്കേണ്ടി വന്നു. വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. അത്രയും കഷ്ടപ്പെട്ട് ചെയ്ത ചിത്രത്തിന് വേണ്ട വിധത്തില്‍ സാമ്പത്തിക നേട്ടവും ഉണ്ടായില്ല. ആ കഥ നരേന്‍ പറയുന്നു.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

രണ്ടുവര്‍ഷം മുമ്പാണ് ശരവണന്‍ എന്ന സംവിധായകന്‍ 'കത്തുക്കുട്ടി' എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഭൂമിക്കടിയില്‍ നിന്ന് മീഥൈന്‍ എന്ന രാസവസ്തു കുഴിച്ചെടുക്കുന്നതിനെതിരേയുള്ള കര്‍ഷകരുടെ ചെറുത്തുനില്‍പ്പിന്റെ യഥാര്‍ഥ കഥയായിരുന്നു അത്. മീഥൈന്‍ കുഴിച്ചെടുത്താല്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ കൃഷി നശിച്ചുപോകും. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് മീഥൈന്‍ കുഴിച്ചെടുക്കുന്നത്. അവിടെയുള്ള കര്‍ഷകരാകട്ടെ ആത്മഹത്യയുടെ വക്കിലുമാണ്. ഒരു വലിയ ജനകീയപ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് പ്രസക്തിയുണ്ടെന്ന് തോന്നി.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

പ്രമേയത്തിലെ വ്യത്യസ്തതയും കഥാപാത്രത്തിന്റെ ശക്തിയുമാണ് എന്നെ ആകര്‍ഷിച്ചത്. നായകനായ അറിവഴകത്തിന് പ്രത്യേക ഗെറ്റപ്പുണ്ട്. അതിനുവേണ്ടി ഏഴെട്ടുമാസം താടിവളര്‍ത്തണം. അതുകഴിഞ്ഞ് മൂന്നുമാസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കാനായിരുന്നു പ്ലാന്‍.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

ഏഴുമാസം കഴിഞ്ഞ സമയത്ത് പ്രൊഡ്യൂസറും ഡയറക്ടറും തമ്മില്‍ തര്‍ക്കമായി. അതോടെ ഷൂട്ടിംഗ് അനിശ്ചിതമായി നീണ്ടു. അത് പരിഹരിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ കൂടെ അഭിനയിക്കേണ്ടിയിരുന്ന സൂരി എന്ന കോമഡി നടന്റെ ഡേറ്റ് പ്രശ്‌നമായി. തമിഴിലെ പ്രശസ്തനായ കോമഡി ആക്ടറാണ് പൊറോട്ട സൂരി എന്ന പേരിലറിയപ്പെടുന്ന സൂരി. ഏറ്റവും തിരക്കുള്ളയാള്‍. അദ്ദേഹത്തിന് നേരത്തെ കമ്മിറ്റ് ചെയ്ത വിജയിന്റെയും സൂര്യയുടെയും പടങ്ങള്‍ ചെയ്യാനുണ്ട്. അത് തീരുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നു. സൂരിയുടെ പത്തുദിവസത്തെ ഡേറ്റിന് വേണ്ടി കാത്തിരുന്നത് മൂന്നുമാസം.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

ആ സമയത്താണ് മലയാളസിനിമയില്‍ നിന്നും ഒരുപാട് നല്ല ഓഫറുകള്‍ വന്നത്. അതില്‍ ചിലതൊക്കെ പോലീസ് വേഷങ്ങളായിരുന്നു. മറ്റുള്ളവയാകട്ടെ ക്ലീന്‍ഷേവായ കഥാപാത്രങ്ങളും. ഏഴുമാസം കൊണ്ട് വളര്‍ത്തിയ താടി ഒഴിവാക്കണം. മുടി കട്ട് ചെയ്യണം. സങ്കടത്തോടെ അതെല്ലാം ഒഴിവാക്കേണ്ടിവന്നു. ആ സിനിമയിലൊക്കെ അഭിനയിച്ചാല്‍ പഴയ അവസ്ഥയിലാകാന്‍ വീണ്ടും ഞാന്‍ ഏഴുമാസം കാത്തിരിക്കേണ്ടിവരും.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ സംവിധായകന്‍ സിബി സാര്‍ വിളിച്ചപ്പോഴും ഈ ഗെറ്റപ്പിന്റെ കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. ''ഇതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്. അതുകൊണ്ടുതന്നെ താടിവച്ച നരേയ്ന്‍ ആയാലും കുഴപ്പമില്ല.'' സിബി സാര്‍ സമ്മതിച്ചതുകൊണ്ടാണ് ആ വേഷം സ്വീകരിച്ചത്.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ 'കത്തുക്കുട്ടി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു. വീണ്ടും നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ പ്രശ്‌നം. ഒടുവില്‍ പടം വേണ്ടെന്നുവച്ച് നിര്‍മ്മാതാവ് പോയതോടെ പുതിയൊരു നിര്‍മ്മാതാവ് വന്നു. ഞാനും നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
അതോടെ എനിക്കും ഉത്തരവാദിത്വം കൂടി. സിനിമയുടെ എല്ലാ അണിയറവര്‍ക്കുകളും കഴിഞ്ഞ് റിലീസിന് തയ്യാറെടുത്തപ്പോഴേക്കും വീണ്ടും പ്രശ്‌നം. പഴയ നിര്‍മ്മാതാവ് കേസ് കൊടുത്തിരിക്കുന്നു. അതോടെ കോടതി റിലീസിംഗ് തടഞ്ഞു.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

അതൊക്കെ നീങ്ങിയശേഷം കഴിഞ്ഞ ഒക്‌ടോബര്‍ ഒന്‍പതിനാണ് പടം തിയറ്ററിലെത്തിച്ചത്. തിരക്കുപിടിച്ച് ചെയ്തതുകൊണ്ടും കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതുകൊണ്ടും തിയറ്ററില്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷം എന്റെ കരിയര്‍ മുഴുവനും ഈ സിനിമയ്ക്കുവേണ്ടി മാറ്റിവച്ചിട്ടും കാര്യമായ പ്രതികരണം കിട്ടാത്തത് വല്ലാതെ അസ്വസ്ഥപ്പെടുത്തി. കലക്ടര്‍മാര്‍ അടക്കമുള്ള തമിഴ്‌നാട്ടിലെ ഒഫീഷ്യല്‍സ് എന്നെ പ്രശംസിച്ചതാണ് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നത്. മാത്രമല്ല, ഈ സിനിമ റിലീസായതോടെ തഞ്ചാവൂരില്‍ നിന്ന് മീഥൈന്‍ കുഴിച്ചെടുക്കുന്നത് തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവും വന്നു. ജനകീയപ്രക്ഷോഭത്തിനൊപ്പം ഈ സിനിമയും അതിനൊരു കാരണമായിട്ടുണ്ട്.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

ഏഴെട്ടുമാസം അവസരങ്ങളെല്ലാം ഉപേക്ഷിച്ച് വളര്‍ത്തിയെടുത്ത താടി സിനിമയ്ക്ക് പ്രയോജനപ്പെടാതെ വന്നതാണ് മറ്റൊരു സങ്കടം. പ്രത്യേക ഗെറ്റപ്പില്‍ ഒരാഴ്ചക്കാലം ഷൂട്ട് ചെയ്‌തെങ്കിലും അവസാന നിമിഷം അതെല്ലാം വെട്ടിമാറ്റേണ്ടിവന്നു. നടനെന്ന നിലയില്‍ 'കത്തുക്കുട്ടി'യിലൂടെ നല്ല മൈലേജ് കിട്ടിയെങ്കിലും സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായി ഞാന്‍.

താടി വളര്‍ത്തിയ രണ്ട് വര്‍ഷം, നരേന് വന്ന വന്‍ നഷ്ടങ്ങള്‍; നടന്‍ പറയുന്നു

അന്ന് ഞാനൊരു തീരുമാനമെടുത്തു. ഇനിയൊരിക്കലും ഒരു സിനിമയ്ക്കുവേണ്ടി ഇത്രയും കാത്തിരിപ്പുണ്ടാവില്ല. മലയാളസിനിമ പോലെയല്ല തമിഴ്‌സിനിമ. അവിടെ നായകന്‍മാര്‍ ഒരുവര്‍ഷം ഒന്നോ രണ്ടോ പടം മാത്രമേ ചെയ്യുകയുള്ളൂ. വന്‍ ബാനറിലുള്ള പടങ്ങളായിരിക്കുമത്. അതുകൊണ്ടുതന്നെ കാത്തിരിപ്പ് അവര്‍ക്കൊരു വിഷയമല്ല. എന്നാല്‍ നമുക്ക് അങ്ങനെയല്ല.

English summary
For a tamil film Narain gave his two years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam