twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    By Aswini
    |

    ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് മുന്‍ മിസ് കേരളയായ ഗായത്രി സുരേഷിന്റെ വെള്ളിത്തിരാ പ്രവേശനം. സിനിമയ്‌ക്കൊപ്പം ബാങ്ക് ജോലിയുമായി മുന്നോട്ട് പോകുന്ന ഗായിത്രിയ്ക്ക് ഇപ്പോള്‍ മനസ്സില്‍ മൂന്ന് വര്‍ഷത്തെ പ്ലാനിങുകളാണ് ഉള്ളത്. ഒരു ബോട്ടീക്ക് തുടങ്ങണം. ഫാഷന്‍ ഡിസൈനവിങ് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ ഒരു ബിസിനസ് ഒക്കെ തുടങ്ങണമെങ്കില്‍ പക്വത വേണം. അതിന് മൂന്ന് വര്‍ഷത്തെ സമയം വേണം.

    ഇതിനിടയില്‍ എപ്പോഴാണ് വിവാഹം എന്ന് ചോദിച്ചപ്പോള്‍ അതിനും മൂന്ന് വര്‍ഷത്തെ സമയം വേണം എന്നായിരുന്നു ഗായിത്രിയുടെ മറുപടി. ഒന്നര വര്‍ഷത്തിനുള്ളില്‍ ആളെ കണ്ടു പിടിച്ച് പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് വിവാഹം ഉണ്ടാകുമത്രെ. ജാതകത്തില്‍ അറേഞ്ച് മാര്യേജെന്നാണ് ഉള്ളത്. പക്ഷെ അമ്മ പറയുന്നത് പ്രണയ വിവാഹം മതി എന്നാണത്രെ. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

    ചെറുപ്പം മുതല്‍ സിനിമ

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    പണ്ടു തൊട്ടേ മനസ്സില്‍ സിനിമയുണ്ടായിരുന്നു എന്ന് ഗായത്രി പറയുന്നു. സിനിമ കണാനൊക്കെ വലിയ ഇഷ്ടമായിരുന്നു. സിനിമ കണ്ടു വന്നാല്‍ അതിലെ രംഗങ്ങള്‍ വീട്ടില്‍ വന്ന് കണ്ണാടിയ്ക്ക് മുന്നില്‍ അഭിനയിക്കും. പക്ഷെ ആഗ്രഹം ആരോടും പറഞ്ഞിട്ടില്ല. ഒരു പക്ഷെ അമ്മയ്ക്ക് അറിയാമായിരുന്നിരിക്കണം ഞാനൊരു നടിയാകുമെന്ന്

    മിസ് കേരളയായത്

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    സിനിമയ്ക്ക് വേണ്ടി ശ്രമിച്ചപ്പോഴാണ് അത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്. ആദ്യം ആളുകള്‍ നമ്മളെ തിരിച്ചറിയണം. അങ്ങനെ ശ്രദ്ധിക്കപ്പെടണണെങ്കില്‍ ഫാഷന്‍ ഇന്റസ്ട്രിയില്‍ എത്തണമായിരുന്നു. അതിന് വേണ്ടി മിസ്‌കേരള മത്സരത്തില്‍ അപേക്ഷ നല്‍കി. 2014 ല്‍ മത്സരിച്ചു, വിജയി ആയി. അത് വഴിയാണ് ജമ്‌നാപ്യാരിയില്‍ എത്തിയത്

    ബാങ്ക് ഉദ്യോഗസ്ഥയായത്

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    എനിക്ക് അറിയാമായിരുന്നു അഭിനയം എന്നത് എന്നും നിലനില്‍ക്കുന്ന ജോലിയല്ല എന്ന്. അത് താല്‍ക്കാലികമാണ്. അപ്പോള്‍ സ്ഥിരമായ ഒരു ജോലി വേണം. ബാങ്കിംഗ് ജോലിയെന്ന് പറഞ്ഞാല്‍ 50 വര്‍ഷം വരെ നമ്മള്‍ സേഫ് ആന്‍ഡ് സെക്വേര്‍ഡ് ആണ്. എനിക്ക് രണ്ടും വേണമെന്നുണ്ടായിരുന്നു. വിമലാ കോളജില്‍ ബി.കോമാണ് ഞാന്‍ പഠിച്ചത്. അവിടെനിന്ന് ക്യാമ്പസ് പ്ലേസ്‌മെന്റ്‌വഴിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടുന്നത്.

    സിനമാ- ഫാഷന്‍ രംഗത്തെ വെല്ലിവിളി

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    സത്യസന്ധമായും എനിക്ക് ഈ രണ്ട് ഇന്‍ഡസ്ട്രിയില്‍ നിന്നും മോശമായ ഒരനുഭവവും ഉണ്ടായിട്ടില്ല. ഏതൊരു ജോലിസ്ഥലത്തും നാം അറിയാതെ നമ്മെ കുരുക്കിലാക്കാന്‍ ആളുകളുണ്ടാകും. അത്രയും പ്രശ്‌നങ്ങളെ ഇവിടെയും ഉള്ളൂ. പക്ഷേ, നമ്മുടെ ധൈര്യപൂര്‍വമുള്ള ആറ്റിറ്റിയൂഡ് നമ്മെ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കില്ല. നാം നോ പറയുന്നിടത്ത് അവസാനിക്കുന്ന പ്രശ്‌നങ്ങളേ നമുക്ക് ഉണ്ടാവൂ.

    ജമ്‌നാപ്യാരിയില്‍ എത്തിയത്

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    മിസ് ക്വീന്‍ ഓഫ് ഇന്ത്യയുടെ ഗ്രൂമിങ് സമയത്താണ് കുഞ്ചാക്കോ ബോബന്റെ കോള്‍ വരുന്നത്. 'ഞാന്‍ ചാക്കോച്ചനാണ്, ഒരു സിനിമയുണ്ട്. തൃശ്ശൂര്‍ ഭാഗത്ത് നടക്കുന്ന കഥയാണ്. നമുക്ക് നോക്കിയാലോ. നാളെ സ്‌ക്രിപ്റ്റ് റൈറ്റര്‍ വിളിയ്ക്കും. ഇഷ്ടമായെങ്കില്‍ മാത്രം ചെയ്താല്‍ മതി' എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ചെയ്യാം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അരുണ്‍ വിളിച്ച് കഥ പറഞ്ഞു. പുള്ളിയോട് സംസാരിച്ചപ്പോള്‍ മനസ്സിലായി ജോലി ചെയ്യാന്‍ പറ്റിയ ടീമാണെന്ന്.

    സെലിബ്രിറ്റിയായപ്പോള്‍ വന്ന മാറ്റം

    'ഒന്നര വര്‍ഷം കൊണ്ട് ആളെ കണ്ടിപിടിച്ച്, പിന്നെ ഒരു ഒന്നര വര്‍ഷം കഴിഞ്ഞ് കല്യാണം'

    അങ്ങനെ മാറ്റങ്ങളൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന കാര്യം ഫോട്ടോ എടുക്കലാണ്. പുറത്ത് പോകുമ്പോള്‍ വന്ന് പരിചയപ്പെടുന്നവരോടൊപ്പം ഫോട്ടോ എടുക്കും. അത് എനിക്ക് നല്ല സന്തോഷമുള്ള കാര്യമാണ്. ചെറിയൊരു സെല്‍ഫി പ്രേമിയാണ് ഞാന്‍.

    English summary
    Gayathri Suresh about her wedding plan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X