»   » എന്തുകൊണ്ട് മൂത്തോനില്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി; ഗീതു മോഹന്‍ദാസ് പറയുന്നു

എന്തുകൊണ്ട് മൂത്തോനില്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി; ഗീതു മോഹന്‍ദാസ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ലയേഴ്‌സ് ഡയസ് എന്ന ചിത്രത്തിന് ശേഷം അങ്ങനെ ഒടുവില്‍ ഗീതു മോഹന്‍ദാസ് മലയാള സിനിമയില്‍ എത്തുകയാണ്. ഏറെ പ്രതീക്ഷയോടെ ഒരുക്കുന്ന മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കുശ്യപ് ഗീതുവിനൊപ്പം മലയാളത്തില്‍ അരങ്ങേറുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്.

നിവിന്‍ കിടു ലുക്കില്‍ മൂത്തോന്‍, ഗീതു സംവിധാനം, രാജീവ് രവിയും അനുരാഗ് കുശ്യപും കൂടെ; ഇത് പൊളിക്കും!

രാജ്യാന്തര തലത്തില്‍ വിഖ്യാതമായ ദൃശ്യം സുഡാന്‍സ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഗോവയില്‍ സംഘടിപ്പിച്ച സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ് 2015 ല്‍ തിരഞ്ഞെടുത്ത ആദ്യ മലയാള സിനിമയാണ് മൂത്തോന്‍. മൂത്തോന്‍ എന്ന ചിത്രത്തെ കുറിച്ചും നിവിനെ നായകനാക്കിയതിനെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗീതു മോഹന്‍ദാസ് പറഞ്ഞു

എന്തുകൊണ്ട് നിവിന്‍

കഥ എഴുതുമ്പോള്‍ തന്നെ നിവിനെയാണ് ഞാന്‍ മനസ്സില്‍ കണ്ടത്. ആ കഥാപാത്രത്തിന് യോജിച്ചയാള്‍ എന്ന നിലയിലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്നാഗ്രഹിയ്ക്കുന്ന ആളാണ് നിവിന്‍. ക്ലീഷേ കാസ്റ്റിങ് ആകരുത് എന്നെനിക്കുമുണ്ടായിരുന്നു. കഥ നിവിനും ഇഷ്ടമായി.

മലയാളത്തില്‍ ഒരു സിനിമ

മലയാളത്തില്‍ സിനിമ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതൊരു വ്യത്യസ്തമായ കഥയോ സിനിമയോ ആയിരിയ്ക്കുമെന്ന അവകാശ വാദമൊന്നുമില്ല. എനിക്ക് അറിയാവുന്ന രീതിയില്‍ കഥ പറയുന്നു. പ്രേക്ഷകര്‍ക്ക് അതിഷ്ടപ്പെടുമെന്ന് വിശ്വസിയ്ക്കുന്നു.

ഇന്‍ഷാ അള്ളാഹ് എങ്ങിനെ മൂത്തോനായി

ചിത്രത്തിന് ആദ്യമിട്ട് പേര് ഇന്‍ഷാ അള്ളാഹ് എന്നായിരുന്നു. ലക്ഷദ്വീപില്‍ ജനിച്ചുവളര്‍ന്ന 14 വയസ്സുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെ തേടിയിറങ്ങുന്ന യാത്രയാണ് മൂത്തോന്‍. പേര് മാറ്റാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എഴുതി വന്നപ്പോള്‍ മൂത്തോനാണ് കുറച്ചുകൂടെ യോജിച്ചത് എന്ന് തോന്നി. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം. മൂത്ത ചേട്ടനെ ലക്ഷദ്വീപില്‍ വിളിയ്ക്കുന്നത് മൂത്തോന്‍ എന്നാണ്.

അനുരാഗ് കുശ്യപ് എന്തിന്

മൂത്തോന്‍ മലയാള ചിത്രമായിട്ടാണ് ചിത്രീകരിയ്ക്കുന്നത്. ലൊക്കേഷനില്‍ ബോംബെയും ഉള്‍പ്പെട്ടിരിയ്ക്കുന്നതിനാല്‍ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദിയും കടന്ന് വരുന്നുണ്ട്. ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം എഴുതുന്നത് അനുരാഗ് കുശ്യപാണ്. സിനിമയുടെ കൂടുതല്‍ കാസ്റ്റിങ് പുരോഗമിയ്ക്കുന്നതേയുള്ളൂ. ഏപ്രിലില്‍ ചിത്രീകരണം ആരംഭിയ്ക്കും, 2018 ല്‍ റിലീസ് ചെയ്യും- ഗീതു പറഞ്ഞു

English summary
Nivin Pauly is all set to join hands with actress-director Geetu Mohandas, for her first Malayalam feature film venture, Moothon. In a recent interview, Geetu revealed some interesting details about Nivin's character in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam