»   » കാവ്യ- ദിലീപ് വിവാഹ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല, ഇത് പ്രതീക്ഷിച്ചിരുന്നു എന്ന് ഗോപിക

കാവ്യ- ദിലീപ് വിവാഹ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല, ഇത് പ്രതീക്ഷിച്ചിരുന്നു എന്ന് ഗോപിക

Posted By: Rohini
Subscribe to Filmibeat Malayalam

പലപ്പോഴും ദിലീപും കാവ്യയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിച്ചുവെങ്കിലും, പെട്ടന്ന് ഒരു ദിവസം ഇരുവരും വിവാഹിതരായത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്തിനേറെ പറയുന്നു, വിവാഹ ദിവസം ഇന്ന് ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന് ഫോണ്‍ വിളിച്ച് പറഞ്ഞത് കേട്ട സുഹൃത്തുക്കളും ബന്ധുക്കളും വരെ ഞെട്ടി.

അമല പോള്‍ ഇവരെ കണ്ടോ, വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചു, ഇപ്പോള്‍ സന്തുഷ്ട കുടുംബം

എന്നാല്‍ കാവ്യാ - ദിലീപ് വിവാഹം ഞെട്ടിച്ചോ എന്ന് സിനിമയ്ക്കകത്തെ ആരോടെങ്കിലും ചോദിച്ചാല്‍, ഹേയ് ഇത് ഞങ്ങള്‍ക്ക് ആദ്യമേ അറിയാമായിരുന്നു, എന്ന് നടക്കും എന്നേ അറിയേണ്ടിയരുന്നുള്ളൂ എന്നായിരുന്നു പ്രതികരണം. നടി ഗോപികയും പറയുന്നത് അങ്ങനെ തന്നെ.

ഞാന്‍ ഞെട്ടിയില്ല

കാവ്യയും ദിലീപും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയോ എന്ന ചോദ്യത്തിന്, ഞാനിത് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ഗോപികയുടെ മറുപടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു താരം.

അത്ഭുതവും സന്തോഷവും തോന്നി

വിവാഹിതരാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അത്ഭുതവും സന്തോഷവുമാണ് തോന്നിയത് എന്നും ഗോപിക പറഞ്ഞു. നല്ല തീരുമാനമാണ്. എന്നായാലും നടക്കേണ്ടത്. ഇനി ഗോസിപ്പുകള്‍ കേള്‍ക്കേണ്ടല്ലോ എന്ന് ഗോപിക പറയുന്നു.

കാവ്യയുമായി നല്ല സൗഹൃദം

അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് കാവ്യയുമായി നല്ല സൗഹൃദമായിരുന്നു എന്നും ഗോപിക പറഞ്ഞു. ഇടയ്ക്ക് കൊച്ചിയില്‍ വച്ച് കാണാറുണ്ട്. വിവാഹ ശേഷം വിദേശത്തേക്ക് വന്നപ്പോള്‍ അത് ഫോണ്‍വിളിയായി. മോന്റെ പിറന്നാളിന് ഫോട്ടോയൊക്കെ അയച്ചു. ഇത്തവണത്തെ അമ്മയുടെ മീറ്റിങിന് പോയപ്പോള്‍ ഒരുപാട് സംസാരിച്ചു.

ദിലീപുമായി

ദിലീപുമായും ഗോപികയ്ക്ക് നല്ല സൗഹൃദമുണ്ട്. ചാന്ത് പൊട്ട്, പച്ചക്കുതിര, ദ ഡോണ്‍, സ്വ.ലെ എന്നീ ചിത്രങ്ങളില്‍ ഗോപികയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

English summary
Gopika says that she expected Kavya - Dileep marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam