കുമ്പളങ്ങി താരം ഗ്രേസ് ആന്റണി സംവിധായികയാവുന്നു! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് താരങ്ങള്‍

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഗ്രേസ് ആന്റണി. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. കുമ്പളങ്ങിയിലെ സിമിയെന്ന കഥാപാത്രം ഗ്രേസ് ആന്റണിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. പിന്നാലെ മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി നടി മാറിയിരുന്നു.

graceantony-

കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലെ വേഷവും ഗ്രേസ് ആന്റണിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അഭിനേതാവിന് പിന്നാലെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി.

ക്‌നോളജ് എന്ന പേരിലുളള ഒരു ഹ്രസ്വചിത്രവുമായിട്ടാണ് ഗ്രേസ് ആന്റണി എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗീസ്, റോഷന്‍ ആന്‍ഡ്രൂസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ പേജുകളിലൂടെ ഫസ്റ്റലുക്ക് പങ്കുവെച്ചിരുന്നു.

ഷോര്‍ട്ട് ഫിലിമിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അജയ് കുഞ്ഞുമോനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രേസ് ആന്റണിയും എബി ടോം സിറിയക്കും ചേര്‍ന്നാണ് നിര്‍മ്മാണം. ക്‌നോളജിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലെത്തിയത്.

ചിത്രത്തില്‍ ടീന എന്ന ജൂനിയര്‍ വിദ്യാര്‍ത്ഥിയായിട്ടാണ് താരം അഭിനയിച്ചത്. പിന്നാലെ കാംബോജി, ജോര്‍ജ്ജേട്ടന്‍സ് പൂരം, ലക്ഷ്യം, മാച്ച് ബോക്‌സ്, സകലകലാശാല, തമാശ, പ്രതി പൂവന്‍കോഴി തുടങ്ങിയ സിനിമകളും ഗ്രേസ് ആന്റണിയുടെതായി പുറത്തിറങ്ങിയിരുന്നു. സാജന്‍ ബേക്കറി സിന്‍സ് 1962, ഹലാല്‍ ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളാണ് ഗ്രേസ് ആന്റണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിന് മുന്‍പ് നിരവധി അവാര്‍ഡുകളും ഗ്രേസ് ആന്റണി നേടിയിരുന്നു.

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X