twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അക്കാര്യത്തില്‍ മോഹന്‍ലാലും ഹന്‍സികയും ഒരേ ഇഷ്ടക്കാരാണ്, എന്താണ് ആ കാര്യം ??

    ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്‍റെ വില്ലനിലേക്ക് ഹന്‍സികയെ ആകര്‍ഷിച്ച ഘടകം എന്തായിരുന്നുവെന്ന് അറിയാന്‍ വായിക്കൂ.

    By Nimisha
    |

    എവിടുന്നെങ്കിലും ബഹളം കേട്ടാല്‍ ഹന്‍സിക അവിടെയുണ്ടാവുമെന്ന് ഉറപ്പാണെന്നായിരുന്നു പ്രഭുദേവ ഹന്‍സികയെക്കുറിച്ച് പറഞ്ഞത്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലനില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇരുവരും ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ വേഷമിടുന്നത്.
    അല്ലു അര്‍ജുന്‍ ചിത്രമായ ദേശമുദ്രുവിലൂടെയാണ് ഹന്‍സിക സിനിമയിലേക്ക് കടന്നുവന്നത്.

    തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മിന്നും താരമായ അല്ലു അര്‍ജുനോടൊപ്പം തുടങ്ങിയ അഭിനയ ജീവിതത്തിന് 10 വര്‍ഷം തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാല്‍ ചിത്രം വില്ലന്‍, പ്രഭു ദേവയുടെ പുതിയ സിനിമ തുടങ്ങിയ ചിത്രങ്ങളിലാണ് മുഴുവന്‍ പ്രതീക്ഷയുമെന്ന് താരം പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹന്‍സിക കാര്യങ്ങള്‍ പങ്കുവെച്ചത്.

    മലയാള ത്തിലെ അനുഭവം

    മലയാള സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച്

    ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു മലയാള സിനിമയില്‍ വേഷമിടണമെന്ന് അമ്മ പറയുമായിരുന്നു. ആ ആഗ്രഹം മനസ്സിലുള്ളപ്പോഴാണ് തിരക്കഥയുമായി ബി ഉണ്ണികൃഷ്ണന്‍ തന്നെ സമീപിച്ചത്. അടുത്ത കാലത്ത് കേട്ട സ്‌ക്രിപ്റ്റുകളില്‍ മികച്ച ഒന്നായിരുന്നു ഇത്. അതാണ് ഈ സിനിമ ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഹന്‍സിക പറയുന്നു.

    മലയാളം പഠിച്ചു

    മലയാളം പഠിക്കാന്‍ ബുദ്ധിമുട്ടിയോ ??

    പൊതുവെ മലയാളം പഠിക്കാന്‍ വളരെയധികം പ്രയാസമാണെന്നാണ് അന്യാഭാഷാ താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം മനസ്സില്‍ വെച്ചു കൊണ്ടു തന്നെയാണ് ഹന്‍സികയും സെറ്റിലെത്തിയത്. എന്നാല്‍ സംവിധായകനെപ്പോലും അമ്പരിപ്പിച്ച് വളരെ പെട്ടെന്നു തന്നെ താന്‍ മലയാളം സ്വായത്തമാക്കിയെന്ന് താരം പറഞ്ഞു.

    മോഹന്‍ലാലിനെ മുന്‍പേ അറിയാം

    മോഹന്‍ലാലിനെ മുന്‍പേ അറിയാം

    വില്ലനിലെത്തുന്നതിന് മുന്‍പു തന്നെ മോഹന്‍ലാലിനെ അറിയുമെന്ന് ഹന്‍സിക പറഞ്ഞു. ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ചത്. ഷോട്ട് പൂര്‍ത്തിയാക്കുന്നതിനായി അദ്ദേഹം നന്നായി പിന്തുണച്ചിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. പെയിന്റിങ്ങ് ഏരെ ഇഷ്ടമാണ് എനിക്ക്. അദ്ദേഹത്തിനാവട്ടെ പെയിന്റിങ്ങ് വാങ്ങി സൂക്ഷിക്കാന്‍ ഇഷ്ടമാണ്.

    വില്ലനിലെ വില്ലത്തിയാണോ ??

    വില്ലനിലെ വില്ലത്തിയാണോ ??

    വില്ലന്‍ സെറ്റില്‍ എവിടുന്നെങ്കിലും ബഹളം കേട്ടാല്‍ അവിടെ താനുണ്ടാകുമെന്ന് വിശാല്‍ കളിയാക്കുമായിരുന്നു. ചിത്രത്തിലും അത്തരത്തിലുള്ള വേഷമാണ് താന്‍ ചെയ്യുന്നത്. മുന്‍പ് ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ്. നെഗറ്റീവ് റോളിലല്ല താന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ഹന്‍സിക വ്യക്തമാക്കി.

    പ്രഭുദേവ ചിത്രത്തെക്കുറിച്ച്

    പ്രഭുദേവ ചിത്രത്തെക്കുറിച്ച്

    തമിഴ് സിനിമയിലേക്ക് തന്നെ പരിചയപ്പെടുത്തിയത് പ്രഭുദേവയാണ്. എങ്കേയും കാതലിലൂടെയാണ് ഹന്‍സിക തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ബോഗന്‍ സിനിമ നിര്‍മ്മിച്ചത് പ്രഭുദേവയായിരുന്നു. സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ റോളുകളില്‍ മാത്രമേ പ്രഭുദേവയെ പരിചയമുള്ളൂ. എന്നാല്‍ പുതിയ സിനിമയില്‍ നായകനായാണ് പ്രഭുദേവ എത്തുന്നത്.

    സംഘമിത്രയാവുമെന്ന വാര്‍ത്തയെക്കുറിച്ച്

    സംഘമിത്രയാവുമെന്ന വാര്‍ത്തയെക്കുറിച്ച്

    ശ്രുതി ഹസന്‍ ഉപേക്ഷിച്ച സംഘമിത്രയെ ഹന്‍സിക ഏറ്റെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് താരം പറയുന്നത്. വില്ലന് ശേഷം മുംബൈയിലെ തന്റെ വീട്ടിലെത്തിയതിനു ശേഷം വിദേശത്ത് വെക്കേഷന് പോവാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഹന്‍സിക പറഞ്ഞു.

    English summary
    I have met Lal sir before. But working with him is totally different because he has this awesome aura about him. We would talk about things we have in common, for instance I like painting and he has this habit of collecting art.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X