»   » ദിലീപിന്റെ കട്ടഫാനായ ഹരീഷിന് മമ്മൂട്ടിയെക്കണ്ടപ്പോള്‍ പരിഭ്രമം, സംസാരിച്ചപ്പോള്‍ എല്ലാം മാറി!

ദിലീപിന്റെ കട്ടഫാനായ ഹരീഷിന് മമ്മൂട്ടിയെക്കണ്ടപ്പോള്‍ പരിഭ്രമം, സംസാരിച്ചപ്പോള്‍ എല്ലാം മാറി!

Posted By:
Subscribe to Filmibeat Malayalam

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരന്‍. മമ്മൂട്ടി, ദിലീപ്, ബിജു മേനോന്‍, അജു വര്‍ഗീസ് തുടങ്ങിയവരോടൊപ്പം മികച്ച പ്രകടനം തന്നെയാണ് ഹരീഷും കാഴ്ച വെക്കുന്നത്. സ്വതസിദ്ധമായ ശൈലിയിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്. സ്വഭാവികമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഹരീഷ് ഇടം നേടിക്കഴിഞ്ഞു.

2018 പിടിച്ചടക്കാന്‍ പൃഥ്വിരാജ്, അഞ്ച് സിനിമകള്‍, ഒപ്പം മോഹന്‍ലാലിനെ നായകനാക്കി സംവിധാനവും!

പതിനേഴാമത്തെ വയസ്സിലാണ് അപ്പു അതെഴുതിയത്, പ്രണവിന്‍റെ പാട്ടിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍!

ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നു താനെന്ന് ഹരീഷ് പറയുന്നു. ഇപ്പോഴും ദിലീപേട്ടന്റെ കട്ട ഫാനാണ്. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിനും അറിയാമെന്നും താരം പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

ദിലീപേട്ടന്റെ കട്ടഫാന്‍

ജനപ്രിയ നായകനായ ദിലീപിന്റെ കട്ട ഫാനാണ് താനെന്ന് ഹരീഷ് പറയുന്നു. പുതിയ സിനിമകള്‍ ഇറങ്ങുന്നതിന് മുന്‍പ് തിയേറ്റര്‍ അലങ്കരിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനുമൊക്കെ താനും പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്നുമുണ്ട് ആ ഇഷ്ടം

ഇഷ്ടതാരമായി ഇന്നും ദിലീപ് തന്നെയാണ് മനസ്സില്‍. അന്നത്തെ ആ ഇഷ്ടം ഇപ്പോഴും അതേ പോലെയുണ്ടെന്നും താരം പറയുന്നു. ഇഷ്ട നടനോടൊപ്പം അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ദിലീപിന് അറിയാം

റ്റു കണ്‍ട്രീസ് സിനിമയില്‍ ദിലീപിനൊപ്പം ഹരീഷും വേഷമിട്ടിട്ടുണ്ട്. ഷൂട്ടിങ്ങിനിടയില്‍ തന്റെ ഇഷ്ടത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കട്ട ഫാനാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാം.

ഓട്ടോയുടെ പേര്

സിനിമയില്‍ സജീവമാവുന്നതിന് മുന്‍പ് ഓട്ടോ ഓടിച്ചിരുന്ന സമയമുണ്ടായിരുന്നു ഹരീഷിന്റെ ജീവിതത്തില്‍. അന്ന് ഓട്ടോയ്ക്ക് നല്‍കിയ പേര് കൊച്ചിരാജാവെന്നായിരുന്നുവെന്നും ഹരീഷ് വ്യക്തമാക്കുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്

അച്ഛാദിന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം ആദ്യം അഭിനയിച്ചത്. അദ്ദേഹത്തിനെ കാണുന്നതിന് മുന്‍പ് നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്താണ് ബാബുവേട്ടാ, സുഖമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതോടെ ടെന്‍ഷന്‍ മാറി.

പുത്തന്‍പണത്തിലെ സംസാരശൈലി

കാസര്‍കോഡ് ശൈലിയിലുള്ള സംസാരമായിരുന്നു പുത്തന്‍പണത്തിലേത്. ഇക്കാര്യത്തെക്കുറിച്ച് തിരക്കഥാകൃത്ത് വിശദീകരിച്ചപ്പോള്‍ അയ്യോ, അത് പറ്റില്ലെന്ന് പറഞ്ഞിരുന്നു. അവിടെയും മമ്മൂട്ടിയാണ് ഇടപെട്ടത്. പിന്നെയാണ് ധൈര്യം ലഭിച്ചത്.

എനിക്ക് ശൈലിയുണ്ടോ?

കോഴിക്കോടന്‍ സംസാര ശൈലിയിലൂടെയാണ് ഹരീഷ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. അതിനാല്‍ത്തന്നെ പുത്തന്‍പണത്തെക്കുറിച്ച് കേട്ടപ്പോള്‍ ആശങ്കയായിരുന്നു. മമ്മൂട്ടിയാണ് അത് മാറ്റിയത്. എനിക്കൊക്കെ അങ്ങനെ ഏതേലും ശൈലിയുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

English summary
Hareesh Kanaran is talking about his life and cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam