ദിലീപിന്റെ നിര്‍ബന്ധം കൊണ്ടാണ് ചെയ്തത്, അത് സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തുവെന്ന് ഹരിശ്രീ അശോകന്‍!

മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ഹരിശ്രീ അശോകന്‍. ഏത് കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമായി അവതരിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഒട്ടേറെ രംഗങ്ങളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. ദിലീപും ഹരിശ്രീ അശോകനും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും ഒന്നിച്ചെത്തിയപ്പോഴാവട്ടെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇതുവരെയുള്ള സിനിമാജീവിതത്തിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

ചാനല്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചത്. ദിലീപ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുമായുള്ള അടുപ്പത്തെക്കുറിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലും മമ്മൂട്ടിയും നല്‍കിയ പിന്തുണ

മോഹന്‍ലാലും മമ്മൂട്ടിയും നല്‍കിയ പിന്തുണ

സിനിമയിലെത്തിയ കാലം മുതല്‍ ഇപ്പോഴും തന്നെ ശക്തമായ പിന്തുണയ്ക്കുന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് ഹരിശ്രീ അശേകന്‍ പറയുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഏത് താരത്തിനൊപ്പമായാലും തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് അദ്ദേഹം ജൈത്രയാത്ര തുടരുന്നത്.

ബാലേട്ടന്റെ ചിത്രീകരണത്തിനിടയില്‍

ബാലേട്ടന്റെ ചിത്രീകരണത്തിനിടയില്‍

വിഎം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ലോട്ടറി ടിക്കറ്റ് കടയിലെ ചിത്രീകരണത്തിനിടയില്‍ നിരവധി തവണ തന്നോട് ഡയലോഗ് തെറ്റിപ്പോയിരുന്നുവെന്നും അദ്ദേഹം നല്‍കിയ പിന്തുണയിലൂടെയാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു. എന്ത് പറ്റിയെന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ തന്നെക്കാള്‍ നന്നായി ഡയലോഗ് പറയാന്‍ പറ്റുന്നവര്‍ ഉണ്ടല്ലോയെന്നായിരുന്നു മറുപടി നല്‍കിയത്. അങ്ങനെ ചിന്തിച്ചാല്‍ ഒരിക്കലും അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തന്നെ പോത്സാഹിപ്പിക്കുകയായിരുന്നു ഇരുവരും.

ദിലീപിനൊപ്പം പോത്സാഹനം

ദിലീപിനൊപ്പം പോത്സാഹനം

ദിലീപും ഹരിശ്രീ അശോകനും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സുഹൃത്ത് ന്നെതിനേക്കാളുപരി അവനെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത്. തിരിച്ചും അങ്ങനെത്തന്നെയാണ്. താനുള്ളതിനാലാണ് അവന്‍ ഹരിശ്രീ ട്രൂപ്പിലേക്ക് വന്നതെന്നും അദ്ദേഹം പറയുന്നു.

മുഴുനീള വേഷമായിരുന്നില്ല

മുഴുനീള വേഷമായിരുന്നില്ല

പിജി വിശ്വഭംരന്‍ സംവിധാനം ചെയ്ത പാര്‍വതി പരിണയം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനോട് തനിക്ക് യാതൊരുവിധ താല്‍പര്യവുമുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. രണ്ടോ മൂന്നോ സീനില്‍ മാത്രമുള്ള കഥാപാത്രമായതിനാല്‍ ആ ചിത്രം സ്വീകരിക്കേണ്ടെന്ന് കരുതിയതായിരുന്നു. എന്നാല്‍ ദിലീപാണ് ആ ചിന്തയെ മാറ്റിയതും പിന്നീട് അതില്‍ അ്ഭിനയിപ്പിച്ചതും.

ദിലീപിന്റെ നിര്‍ബന്ധപ്രകാരം

ദിലീപിന്റെ നിര്‍ബന്ധപ്രകാരം

മുകേഷ്, പ്രേംകുമാര്‍, ആനി, അഞ്ജു അരവിന്ദ് തുടങ്ങിയവരായിരുന്നു പാര്‍വതി പരിണയത്തിലെ പ്രധാന താരങ്ങള്‍. ഭിക്ഷാടകന്റെ വേഷത്തിലാണ് താന്‍ ആ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.് മൂന്ന് സീനിലേയുണ്ടായിരുന്നുള്ളൂ. ദിലീപാണ് അതിനായി നിര്‍ബന്ധിച്ചത്. അത് ചെയ്താല്‍ നന്നാവുമെന്ന് ദിലീപ് പറഞ്ഞിരുന്നു. അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്. അത് സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.

എന്ത് ചെയ്താലും കുഴപ്പമില്ല

എന്ത് ചെയ്താലും കുഴപ്പമില്ല

ആ സീനില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ എന്ത് ചെയ്താലും കുഴപ്പമില്ല. നല്ലതാണെങ്കില്‍ പിന്നീട് ഡബ്ബ് ചെയ്യാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. കൈയ്യില്‍ നിന്നെടുത്ത് ഡയലോഗ് ഇടുന്നതിന് സ്വാതന്ത്യം ലഭിച്ചപ്പോഴാണ് ആ ഡയലോഗ് ഇട്ടത്. എ ആര്‍ റഹ്മാന്റെ പാട്ടിന്റെ ഈണത്തിന് ചുവട് പിടിച്ചാണ് ആ ഡയലോഗ് പറഞ്ഞത്. സംവിധായകനും ക്രൂവുമൊക്കെ ചിരിച്ച് മറിയുകയായിരുന്നു അപ്പോള്‍. ഇത് കണ്ടപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞ് പോയെന്നും താരം പറയുന്നു.

കഥാപാത്രം സൂപ്പര്‍ഹിറ്റായി മാറി

കഥാപാത്രം സൂപ്പര്‍ഹിറ്റായി മാറി

ദിലീപാണ് അത് വഴിയൊരുക്കിയത്. മറ്റൊരു താരത്തിന് വേണ്ടി മാറ്റി വെച്ച കഥാപാത്രമായിരുന്നു അത്. കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറുകയായിരുന്നു അത്. കേവലം മൂന്ന് സീനിലൊതുക്കാതെ സിനിമയുടെ ക്ലൈമാക്‌സ് വരെയും പോസ്റ്ററിലും തന്റെ തല കാണിക്കുകയും ചെയ്തുവെന്നും അശോകന്‍ പറയുന്നു.

വീഡിയോ കാണാം

ഹരിശ്രീ അശോകന്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ കഥാപാത്രത്തെ കാണേണ്ടേ, കാണൂ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X