»   » കൊച്ചിന്‍ ഹനീഫയുടെയും ജനാര്‍ദ്ദനന്റെയും അഭിനയം ശരിയല്ല എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞോ?

കൊച്ചിന്‍ ഹനീഫയുടെയും ജനാര്‍ദ്ദനന്റെയും അഭിനയം ശരിയല്ല എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞോ?

Written By:
Subscribe to Filmibeat Malayalam

അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സംഭവം. മിമിക്രി വേദിയില്‍ നിന്നുള്ള പരിചയത്തില്‍ നിന്നാണ് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ എത്തുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായിട്ട് ഹരിശ്രീ അശോകനും ശാലിനിയുടെ സഹോദരങ്ങളായിട്ട് ജനാര്‍ദ്ദനനും കൊച്ചിന്‍ ഹനീഫയുമാണ് അഭിനയിക്കുന്നത്.

ലൊക്കേഷനിലുണ്ടായ ചില അനുഭവങ്ങള്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഹരിശ്രീ അശോകന്‍ പങ്കുവച്ചു. ഷൂട്ടിങുള്ള ഒരു ദിവസം ജനാര്‍ദ്ദനന്‍ ചേട്ടനും ഹനീഫക്കയും മേക്കപ്പിട്ട് റെഡിയായി ഇരിക്കുകയാണ്. ഷോട്ട് റെഡി എന്ന് പറഞ്ഞ് എഴുന്നേറ്റ ശേഷം ഫാസില്‍ സര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, ഈ ഷോട്ട് കഴിയുമ്പോള്‍ അടുത്ത് വന്ന് എന്തെങ്കിലും ചെവിയില്‍ പറയണം. വെറുതേ ശൂ... ശൂ എന്ന് പറഞ്ഞാല്‍ മതി.


 harisree-ashokan

എനിക്കൊന്നും പിടികിട്ടിയില്ല. ഷോട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞപോലെ ചെവിയില്‍ ചെന്ന് ഞാന്‍ ശൂ ശൂ എന്ന് പറഞ്ഞു. ഉടന്‍ അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു.
''ഹനീഫാ, അശോകന്‍ പറയുന്നത് ഹനീഫയുടെ റിയാക്ഷന്‍ പോരാ എന്നാണ്. ഒന്നുകൂടി എടുത്തേക്കാം.'' ഞാന്‍ അമ്പരന്നുപോയി.


വേറൊരു ദിവസം സന്ധ്യയ്ക്കായിരുന്നു ഷൂട്ടിംഗ്. ജനാര്‍ദ്ദനന്‍ ചേട്ടന്റെ സീന്‍ കഴിഞ്ഞാല്‍ ചെവിയില്‍ എന്തെങ്കിലും പറയണമെന്നായി വീണ്ടും ഫാസില്‍ സാര്‍. വയ്യെന്നു പറഞ്ഞെങ്കിലും സാര്‍ വിട്ടില്ല. ''ഇതൊക്കെ പഠിക്കേണ്ട കാര്യങ്ങളാ അശോകാ'' പറഞ്ഞതുപോലെ ഇത്തവണയും സാറിന്റെ ചെവിയില്‍ 'ശൂ ശൂ' പറഞ്ഞു.


ഉടന്‍ തന്നെ വന്നു, ഫാസില്‍ സാറിന്റെ ഡയലോഗ്, ''പത്തിരുപതുവര്‍ഷം മദ്രാസില്‍ പോയി ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെട്ട ജനാര്‍ദ്ദനന്‍ ചേട്ടനൊക്കെ ഇനിയും ഷൂട്ടിന് തയ്യാറാ. എന്നാല്‍ അശോകന്‍ പറയുന്നത്, ഇപ്പൊ നിര്‍ത്തിക്കൂടെ എന്നാണ്.'' എല്ലാവരും എന്റെ മുഖത്തേക്കുതന്നെ നോക്കി. ഞാനാകട്ടെ ചമ്മിയ അവസ്ഥയിലും. അതാണ് ഫാസില്‍ സാര്‍. സംവിധായകന്‍ എന്ന നില വിട്ട് എപ്പോഴും നമുക്കൊപ്പം അദ്ദേഹമുണ്ടാകും- അശോകന്‍ പറഞ്ഞു.

English summary
Harisree ashokan share the experience with fazil in location of Aniyathipravu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam