»   » തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

Posted By: Rohini
Subscribe to Filmibeat Malayalam

ഒറ്റ ചിത്രം കൊണ്ടാണ് അനുപമ പരമേശ്വരന്‍ എന്ന നടി ഹിറ്റായത്. കുറച്ചു കൂടെ കൃത്യമായി പറഞ്ഞാല്‍ ഒറ്റപ്പാട്ടിലൂടെ. പുതുമുഖ നടി ആയതുകണ്ട് തന്നെ പ്രേക്ഷകര്‍ക്ക് അനുപമയെകുറിച്ച് അറിയാനും പരിചയപ്പെടാനും താത്പര്യമുണ്ടായിരുന്നു. എന്നാല്‍ ചാനലുകളായ ചാനലുകളില്ലെല്ലാം അനുവിനെ കണ്ടതോടെ പ്രേക്ഷകര്‍ക്ക് ബോറടിച്ചു.

ഒരു തുടക്കകാരിക്ക് പറ്റിയ തെറ്റ് മാത്രമാണ് അത് എന്ന് അനു പറയുന്നു. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ അറിവില്ലായ്മയുടെ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ സിനിമയെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശമേ ചാനലുകാര്‍ വിളിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നുള്ളൂ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി സംസാരിക്കുന്നു

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

മലയാളത്തിന് തന്നെയാണ് എന്നും പ്രധാന്യം. പക്ഷെ എനിക്ക് ഇന്‍ട്രസ്റ്റിങായ ഒരു തിരക്കഥ മലയാളത്തില്‍ നിന്നും വന്നില്ല. വന്നത് തെലുങ്കില്‍ നിന്നാണ്. മലയാളത്തില്‍ നല്ലൊരു അവസരത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഞാന്‍

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന, ധാവണിയുടുത്ത എന്റെ ഫോട്ടോ പ്രേമത്തിന്റെ റീമേക്കിന്റേതല്ല. അത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. പ്രേമത്തിന്റെ റീമേക്കായ മഞ്ജുനുവിലെ എന്റെ പോര്‍ഷന്‍ മാര്‍ച്ചില്‍ മാത്രമേ ഷൂട്ടിങ് ആരംഭിയ്ക്കുകയുള്ളൂ

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ മൂന്ന് ചിത്രങ്ങളാണ് തെലുങ്കില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല. എല്ലാവരും ചോദിക്കുന്നുണ്ട് തെലുങ്കിലേക്ക് പോകുമ്പോള്‍ ഗ്ലാമറാകുമോ എന്ന്. പക്ഷെ എനിക്ക് വേണ്ടത് ശക്തവും ധൈര്യവുമുള്ള കഥാപാത്രങ്ങളെയാണ്

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

വലിയൊരു ഇന്റസ്ട്രിയാണ് തെലുങ്ക്. പക്ഷെ എല്ലാവരും വളരെ ഹെല്‍പ് ഫുള്‍ ആണ്. തെലുങ്ക് ഭാഷ എനിക്കൊട്ടും അറിയില്ല. എന്നെ ഗെയിഡ് ചെയ്യാനും ആരുമില്ല. സ്വയം പഠിച്ചെടുക്കുകയാണ് എല്ലാം. അങ്ങനെ വരുമ്പോള്‍ തെറ്റുകള്‍ സംഭവിയ്ക്കും. അത് എന്റെ ക്രൂവിന് ഒരു എന്റര്‍ടൈന്‍മെന്റായാണ് എനിക്ക് തോന്നിയത്

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

ഒരു തുടക്കക്കാരിയുടെ അറിവില്ലായ്മ എന്ന നിലയ്ക്ക് എനിക്ക് തെറ്റുകള്‍ പറ്റി എന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എന്റെ സിനിമ പ്രമോട്ട് ചെയ്യണം എന്ന ഉദ്ദേശമേ അപ്പോള്‍ എനിക്കുണ്ടായിരുന്നുള്ളൂ. എല്ലാ ചാനലുകളിലും എന്നെ മാത്രം കാണുമ്പോഴുള്ള പ്രേക്ഷകരുടെ ബോറിങ് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ അതൊക്കെ എന്നെ സംബന്ധിച്ച് പുതിയ അനുഭവമാണ്. പാഠങ്ങളാണ്. അതൊന്നും എന്ന ഒരു തരത്തിലും ബാധിച്ചിട്ടില്ല.

തുടക്കത്തിലെ അറിവില്ലായ്മ, തെറ്റുകള്‍ പറ്റി; ചാനലുകള്‍ കയറി ഇറങ്ങിയതിനെ കുറിച്ച് അനുപമ

തെലുങ്കിലെ ബിസി ഷെഡ്യൂള്‍ കാരണം ഞാനിപ്പോള്‍ പഠനം നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. ഒരു ക്ലാസ് പോലും അറ്റന്റ് ചെയ്യാതെ പരീക്ഷ എഴുതാന്‍ കഴിയില്ലല്ലോ. അടുത്ത വര്‍ഷം പുതിയ പരിപാടി തുടങ്ങാനാണ് പദ്ധതി

English summary
have made some mistakes out of ignorance says Anupama Parameswran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam