എന്റെ വ്യക്തി ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല: മഞ്ജു
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഉപയോഗിച്ച ചില ഡയലോഗുകള്‍ നടിയുടെ വ്യക്തി ജീവിതവുമായി ബന്ധിപ്പിച്ച് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയാക്കിയിരുന്നു. എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് ചിത്രം റിലീസ് ആയപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
ചിത്രത്തില്‍ വിവാഹ മോചിതയായ അഡ്വക്കറ്റ് ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളില്‍ ഭര്‍ത്താവിനെ മഞ്ജവിന്റെ ദീപ തള്ളിപ്പറയുന്നുണ്ട്. ഇത് ദിലീപിനെ ഉന്നം വച്ചാണെന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ എന്നും എപ്പോഴും എന്ന ചിത്രത്തിലെ ഡയലോഗും ഞങ്ങളുടെ വ്യക്തി ജീവിതവുമായി യാതൊരു തര ബന്ധവുമില്ലെന്ന് മഞ്ജു വാര്യര്‍ തന്നെ വ്യക്തമാക്കി. വിഷു ആഘോഷത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. മഞ്ജുവിനൊപ്പം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും പരിപാടിയവല്‍ പങ്കെടുത്തിട്ടുണ്ട്.
മഞ്ജുവിന്റെ വ്യക്തി ജവിതം സിനിമയാക്കണമെങ്കില്‍ കഥ അവിടെ നിന്നെടുത്താല്‍ പോരെ എന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ ചോദ്യം. ഇത് ഓരോരുത്തരുടെ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് മഞ്ജു പ്രതചികരിച്ചു. അവിടെ നിന്നും ഇവിടെ നിന്നും പലതും കേള്‍ക്കുമ്പോള്‍, ഇതായിരിക്കും കാരണം എന്ന് പ്രേക്ഷകര്‍ ഊഹിച്ചു പറയുകാണ്. അല്ലാതെ തങ്ങളുടെ വേര്‍പിരിയലിന് കാരണം അതൊന്നുമല്ല.
എന്റെ വ്യക്തി ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല. ഏറ്റവും ബാലിശമായ തോന്നലുകളാണ് ഇത്തരം വാര്‍ത്തകളെന്ന് മഞ്ജു പറയുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് എഴുതി കാണിക്കേണ്ടിവരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.


Click it and Unblock the Notifications











