കാസ്റ്റിംഗ് കൗച്ച് മലയാളത്തിലുമുണ്ട്! തുറന്നുപറച്ചിലുമായി നടി ഹണിറോസ്!!

By Midhun

Recommended Video

കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടിയാണ് ഹണിറോസ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ടില്‍ മണിക്കുട്ടന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു ഹണി റോസ് എത്തിയിരുന്നത്. ബോയ്ഫ്രണ്ടിനു ശേഷം തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരുന്നു നടി സജീവമായി അഭിനയിച്ചിരുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി സിനിമാരംഗത്ത് തിളങ്ങിയിരുന്നു.

ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രം ഹണി റോസിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു, ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രമായിരുന്നു ഹണിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ചുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഹണിറോസ്.

ചങ്ക്‌സിന്റെ വിജയം

ചങ്ക്‌സിന്റെ വിജയം

ഹണി റോസിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു ചങ്ക്‌സ്. ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഒമര്‍ ലുലുവായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മലയാളത്തില്‍ ഹാസ്യനടനായി ശ്രദ്ധിക്കപ്പെട്ട ബാലുവര്‍ഗീസ് ആദ്യമായി നായകനടനായി അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ചങ്ക്‌സ്. യുവത്വത്തിന്റെ ആഘോഷം കാണിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചങ്ക്‌സില്‍ റിയ എന്നൊരു കഥാപാത്രമായിട്ടായിരുന്നു ഹണി എത്തിയിരുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രം പറഞ്ഞിരുന്നത്.

തമിഴിലും അഭിനയിച്ചു

തമിഴിലും അഭിനയിച്ചു

മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച ഹണിറോസ് അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. സൂപ്പര്‍താരം ജീവയ്‌ക്കൊപ്പമുളള സിങ്കംപുലി എന്ന ചിത്രമായിരുന്നു നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഗ്ലാമര്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ഹണിറോസ് അഭിനയിച്ചിരുന്നത്. തമിഴിനു പുറമെ തെലുങ്ക്.കന്നഡ തുടങ്ങിയ ഭാഷകളിലും ഹണിറോസ് ചിത്രങ്ങള്‍ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തിലായിരുന്നു നടിക്ക് ശ്രദ്ധേയ കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നത്.

വിജയുടെ ആരാധിക

വിജയുടെ ആരാധിക

വിജയുടെ കടുത്ത ആരാധികയാണ് ഹണിറോസ്. താനൊരു വലിയ വിജയ് ആരാധികയാണെന്ന് മുന്‍പ് നടന്ന ഒരു അഭിമുഖത്തിലായിരുന്നു ഹണിറോസ് പറഞ്ഞിരുന്നത്. തമിഴ് സിനിമ കാണാന്‍ തുടങ്ങിയതു മുതല്‍ വിജയുടെ ആരാധികയാണെന്നും വിജയ് എന്ന നടന്‍ ഉളളത് കൊണ്ട് മാത്രമാണ് തമിഴ് സിനിമകള്‍ കാണാറുളളതെന്നുമാണ് ഹണിറോസ് അന്ന് പറഞ്ഞിരുന്നത്.

കാസ്റ്റിംഗ് കൗച്ച് മലയാളത്തിലും

കാസ്റ്റിംഗ് കൗച്ച് മലയാളത്തിലും

അടുത്തിടെ പീപ്പിള്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലും കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഹണിറോസ് വെളിപ്പെടുത്തിയിരുന്നു. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഹണിറോസ് ഇങ്ങനെ പറഞ്ഞിരുന്നത്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി

കാസ്റ്റിങ്ങ് കൗച്ച് എന്നുളെളാരു സംഭവം സിനിമയിലുണ്ട്. ഒരു വ്യക്തി എന്ന രീതിയില്‍ നമ്മുടെയൊരു ഒരു ഡിഗ്നിറ്റിയുണ്ട്. എന്ത് കാര്യത്തിലും അത് സിനിമയായാലും സിനിമയ്ക്ക് പുറത്തായാലും. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. വേറാര്‍ക്കും അതില്‍ കൈകടത്താനന്‍ പറ്റത്തില്ല. അല്ലെങ്കില്‍ പിന്നെ നമ്മളെ ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ലൈനിലേക്ക് ഒകെ പോകണം ആളുകള്‍. ഇല്ലായെന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം എനിക്ക് എപ്പോഴും സെയ്ഫാണ് കാര്യങ്ങള്. എന്റെ എക്‌സ്പീരിയന്‍സാണ് ഞാന്‍ പറയുന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ട്.ഹണി പറയുന്നു.

മോശമായ രീതിയിലുളള സമീപനം ഉണ്ടായിട്ടുണ്ട്

മോശമായ രീതിയിലുളള സമീപനം ഉണ്ടായിട്ടുണ്ട്

മോശമായ രീതിയിലുളള സംസാരവും സമീപനവും സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. നമ്മള്‍ സിനിമയില്‍ വന്ന് ഒന്നു ശ്രദ്ധിക്കപ്പെടുന്ന സമയം വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ട്. എല്ലാരീതിയിലും വരും നമ്മുക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍. നമ്മളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടായിരിക്കും. മാനേജര്‍മാര്‍ ഉള്‍പ്പെടെ... സിനിമയില്‍ അങ്ങനെ പല തലങ്ങളുണ്ടല്ലോ. ഹണി പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ഒരു റിയിലാറ്റിയാണെന്ന് പറയുമ്പോഴും നമ്മളുടെ ഒരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ പ്രശ്നങ്ങളില്ലാതെ തന്നെ നമ്മുക്ക് മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണ് താനെന്നും ഹണിറോസ് അഭിമുഖത്തില്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X