'സെക്സി' ടാഗില്‍ നിന്നും ഹണിറോസ് സ്വതന്ത്രയാകുന്നു
അഭിനയത്തിന്റെ അരങ്ങേറ്റ നാളുകളിലൊന്നും തന്നെ ശ്രദ്ധിയ്ക്കപ്പെടാതെ പോയ നായികയാണ് ഹണി റോസ്. എന്നാല്‍ രണ്ടാം വരവില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ഭാഗമായി ഈ നായിക മാറി. ട്രിവാന്‍ഡ്രം ലോഡ്ജിലെ പ്രകടനത്തിലൂടെ തന്നെ ഹണി റോസ് സെക്‌സി ടാഗിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോയി. അത്തരം കഥാപാത്രങ്ങളാണ് പിന്നീട് തേടിയെത്തിയവയെല്ലാം.
എന്നാല്‍ കുമ്പസാരത്തിലെ കഥാപാത്രത്തിലൂടെ സെക്‌സി ഇമേജില്‍ നിന്ന് ചുവട് മാറ്റം നടത്തുകയാണ് ഹണിറോസ്. കുമ്പസാരത്തില്‍ കാന്‍സര്‍ ബാധിതനായ കുട്ടിയുടെ അമ്മയായി ഹണിവേഷമിട്ടപ്പോള്‍ ഗ്ളാമറിന്റെ അതിപ്രസരം ഇല്ലായിരുന്നു. ന്യൂജെന്‍ ചിത്രങ്ങളിലെ ചിലതരം വേഷങ്ങളിലേയ്ക്ക് മാത്രം ഒതുങ്ങിപ്പോവുകയായിരുന്നു താരം.

എന്നാല്‍ കുമ്പസാരത്തിലെ മീര കുടുംബപ്രേക്ഷകര്‍ക്കിടയിലും ഹണിയ്ക്ക് സ്വീകാര്യത നല്‍കി. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കനലിലും ഹണി റോസ് വേഷമിടുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് ഹണി റോസ് അഭിനയിക്കുന്നത്. ബോയ് ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെയാണ ്ഹണിറോസ് മലയാളികള്‍ക്ക് പരിചിതയായത്.


Click it and Unblock the Notifications