»   » അഭിനയ ജീവിതത്തില്‍ നിന്ന് പഠിച്ചത്, ഇത്തരം സിനിമകള്‍ തന്നെ ആകര്‍ഷിക്കാറില്ലെന്ന് പൃഥ്വിരാജ്!

അഭിനയ ജീവിതത്തില്‍ നിന്ന് പഠിച്ചത്, ഇത്തരം സിനിമകള്‍ തന്നെ ആകര്‍ഷിക്കാറില്ലെന്ന് പൃഥ്വിരാജ്!

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം എസ്രയുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വീണ്ടും ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രമാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രം. ഒരു കോമഡി ഹൊറര്‍ ചിത്രമായിരുന്നു അത്. എന്നാല്‍ കോമഡി കലര്‍ന്ന ഹൊറര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ആകര്‍ഷിക്കാറില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. മുമ്പ് ഹൊറര്‍ കോമഡികളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും യഥാര്‍ത്ഥ കോമഡി ചിത്രങ്ങളില്‍ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്നും പൃഥ്വിരാജ് പറഞ്ഞു.


വര്‍ഷങ്ങള്‍ക്ക് മുമ്പ്

2010ലാണ് സംവിധായകന്‍ ജെയ് കെ എസ്രയുടെ തിരക്കഥയുമായി പൃഥ്വിരാജിനെ സമീപിക്കുന്നത്. എന്നാല്‍ ആ സമയം മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു പൃഥ്വിരാജ്. അതുക്കൊണ്ട് തന്നെ പൃഥ്വി ചിത്രത്തിന് വേണ്ടി ഡേറ്റ് കൊടുത്തില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായകന്‍ പൃഥ്വിയെ സമീപിക്കുകയായിരുന്നു.


ഹൊറര്‍ ചിത്രങ്ങള്‍

2010ന് ശേഷം ഒരു മികച്ച ഹൊറര്‍ ചിത്രം മലയാള സിനിമയില്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തുന്ന എസ്ര ഒരു മികച്ച ഹൊറര്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ജെയ് കെ പറയുന്നു.


ട്രെയിലറിന് മികച്ച സ്വീകരണം

റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങി 20 മണിക്കൂറുക്കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്.


കഥാപാത്രങ്ങള്‍

പ്രിയാ ആനന്ദാണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ടൊവിനോ തോമസ്, വിജയ രാഘവന്‍, ബാബു ആന്റണി, സുജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കും.


നിര്‍മ്മാണം

എവിഎ പ്രൊഡക്ഷന്‍ ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എവി അനൂപ്, മുകേഷ് ആര്‍ മേത്ത, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്.


English summary
Horror Comedies Do Not Excite Me: Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam