സൂര്യ എന്തുകൊണ്ട് ജ്യോതികയെ ഇഷ്ടപ്പെട്ടു?, ജ്യോതിക പറയുന്നു
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക തിരിച്ചുവരുന്ന ചിത്രമാണ് 36 വയതിനിലെ. മലയാളത്തില്‍ മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രത്തിലൂടെ ജ്യോതികയെ തിരിച്ചുകൊണ്ടുവരുന്നത് സൂര്യ തന്നെയാണ്. അടുത്തിടെ വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന ടെലിവിഷന്‍ ചാറ്റ് ഷോയില്‍ വന്നപ്പോള്‍ കുടുംബത്തെ കുറിച്ചും സിനിമയെ കുറിച്ചും ജ്യോതിക സംസാരിച്ചു.

തനിക്കെന്നും ഫസ്റ്റ് ചോയിസ് കുടുംബമാണ്, രണ്ടാമതാണ് സിനിമ. സൂര്യ എന്തുകൊണ്ട് ജ്യോതികയെ ഇഷ്ടപ്പെട്ടു എന്ന് ചോദ്യത്തോട് ജ്യോ പ്രതികരിച്ചത് ഇങ്ങനെ; ഞങ്ങളുടെ പ്രണയം പതിയെ ഉണ്ടായ ഒന്നാണ്. ആദ്യം സുഹൃത്തുക്കളായി. ആദ്യത്തെ രണ്ട് വര്‍ഷം പരസ്പരം സംസാരിക്കുമായിരുന്നില്ല. അഞ്ച് വര്‍ഷം കൊണ്ടാണ് പ്രണയം മൊട്ടിട്ടത്. സൂര്യയില്‍ താന്‍ പൊസസീവാണെന്നും ജ്യോതിക പറഞ്ഞു.

സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ചിത്രങ്ങളില്‍ സില്ലിനൊരു കാതലിനെക്കാള്‍ ഇഷ്ടം കാക്ക കാക്കയാണ്. സൂര്യ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പിതാമഹനാണെന്നും ജ്യോ പറഞ്ഞു. താന്‍ അഭിനയിച്ചതില്‍ മൊഴിയും പച്ചക്കിളി മുത്തുച്ചരവുമാണ് ജ്യോതികയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. അഭിനയിച്ച ചിത്രങ്ങളില്‍ മൂന്നോ നാലോ മാത്രമാണ് തന്നെ സംതൃപ്തിപ്പെടുത്തിയതെന്നും ചന്ദ്രമുഖി ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ഓവര്‍ ആക്ടിങ് ആയിരുന്നു എന്നും ജ്യോതിക പറയുന്നു.


Click it and Unblock the Notifications











