»   » ഞാന്‍ ഹാപ്പിയാണ്, ക്രിസ്മസ് വിശേഷങ്ങളുമായി ഹണി റോസ്

ഞാന്‍ ഹാപ്പിയാണ്, ക്രിസ്മസ് വിശേഷങ്ങളുമായി ഹണി റോസ്

Posted By:
Subscribe to Filmibeat Malayalam

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഹണി റോസ്. മലയാള സിനിമയിലെ ബോള്‍ഡ് നടിമാരുടെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ അതില്‍ ഹണി റോസ് ഉണ്ടാകും. അഭിനയ ജീവിതം ആരംഭിച്ചത് മുതല്‍ ഹണിയെ തേടിയെത്തുന്നത് ബോള്‍ഡ് വേഷങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ബോള്‍ഡ് വേഷങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നതായി ഒരു തോന്നല്‍ അടുത്തിടെ ഹണിയ്ക്ക് ഉണ്ടായിട്ടുണ്ട്. സുരേഷ് ഗോപി നായകനായ മൈ ഗോഡായിരുന്നു ഹണി ഒടുവില്‍ അഭിനയിച്ച ചിത്രം. ഇനി പുതിയ ചിത്രത്തലുള്ള തയ്യാറെടുപ്പിലാണ് താരം..

ഇത്തവണത്തെ ക്രിസ്മസിന് ഹണി റോസ് വലിയ സന്തോഷത്തിലാണ്. എന്താണ് കാര്യമെന്നല്ലേ? ഏറെ നാളുകള്‍ക്ക് ശേഷം ഹണിയ്‌ക്കൊപ്പം പഠിച്ച സുഹൃത്തുക്കളെയൊക്കെ വീണ്ടും കാണാന്‍ ഒരവസരം ലഭിച്ചതുക്കൊണ്ട് തന്നെ. നടിയായതിന് ശേഷം ഇത് ആദ്യമായാണ് ക്രിസ്മസ് അവധിയ്ക്ക് കൂട്ടുക്കാര്‍ക്കൊപ്പം ചെലവഴിക്കുന്നത്. തുടര്‍ന്ന് വായിക്കൂ.. ഹണി റോസിന്റെ ക്രിസ്മസ് വിശേങ്ങളിലൂടെ..

ഞാന്‍ ഹാപ്പിയാണ്, ക്രിസ്മസ് വിശേഷങ്ങളുമായി ഹണി റോസ്

എത്ര തിരക്കാണെങ്കിലും അതെല്ലാം മാറ്റി വച്ച് ക്രിസ്മസ് ആകുമ്പോഴേക്കും വീട്ടില്‍ എത്തും. ഈ വര്‍ഷവും അങ്ങനെ തന്നെ ഹണി റോസ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ ക്രിസ്മസ് വിശേഷങ്ങള്‍ പങ്ക് വച്ചത്.

ഞാന്‍ ഹാപ്പിയാണ്, ക്രിസ്മസ് വിശേഷങ്ങളുമായി ഹണി റോസ്

ക്രിസ്മസ് എന്ന് പറയുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത് കുട്ടിക്കാലമാണ്. അന്ന് കൂടുതലും ക്രിസ്മസ് ആഘോഷിക്കുന്നത് ബന്ധുക്കളെല്ലാവരും ചേര്‍ന്നായിരുന്നു. വീട്ടില്‍ ഞാന്‍ ഒറ്റ മോള്‍ ആയതുക്കൊണ്ട് അതൊക്കെ എനിയ്ക്ക് സന്തോഷമുള്ള കാര്യങ്ങളായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി ക്രിസ്മസിന് വീട്ടിലെത്തും, പക്ഷേ അതിന്റെ കൂടെ മറ്റ് പല തിരക്കുകളുമുണ്ടായിരിക്കും. ഹണി റോസ് പറയുന്നു.

ഞാന്‍ ഹാപ്പിയാണ്, ക്രിസ്മസ് വിശേഷങ്ങളുമായി ഹണി റോസ്

എല്ലാവരോടും പെട്ടന്ന് അടുക്കും. പക്ഷേ ഒരു അടിച്ചുപൊളി ക്യാരക്ടര്‍ അല്ല. സിനിമാ ഇന്‍ഡസ്ട്രിയില്‍ ആണെങ്കില്‍ പോലും ഫ്രണ്ട്‌സ് ഉണ്ട്. പക്ഷേ ഡേയ്‌ലി കോണ്‍ഡാക്ട് ഒന്നും ആരോടുമില്ല- ഹണി റോസ്.

ഞാന്‍ ഹാപ്പിയാണ്, ക്രിസ്മസ് വിശേഷങ്ങളുമായി ഹണി റോസ്

വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒട്ടും പക്ക്വതയില്‍ എത്തിയിട്ടില്ല എന്നത് തന്നെയാണ് അതിന് കാരണം. എന്റെ സുഹൃത്തുക്കളുടെ ഒക്കെ വിവാഹം കഴിഞ്ഞു ഹണി റോസ് പറയുന്നു.

English summary
I am actually a very simple person, Honey Rose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam