അഞ്ച് നേരം നിസ്‌കരിച്ചാല്‍ മുസല്‍മാനാകും, വിശ്വാസിയാകില്ല: ഫഹദ്
അധികമൊന്നും അഭിമുഖങ്ങള്‍ നല്‍കാത്ത നടനാണ് ഫഹദ് ഫാസില്‍. എങ്ങാന്‍ ഒരു അഭിമുഖം നല്‍കിയാല്‍ ചോദ്യകര്‍ത്താവിനെ ആശയകുഴപ്പത്തിലാക്കും. ചടുലവും വ്യക്തവുമായ മറുപടിയില്‍ നിന്നു തന്നെ ഫഹദ് ഫാസില്‍ എന്ന വ്യക്തിയെയും വായനകാരന്/ കേള്‍വിക്കാരന് മനസ്സിലാക്കാന്‍ കഴിയുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഫഹദ് സംസാരിക്കുകയുണ്ടായി.
ഫഹദ് ഫാസില്‍ ഷൂട്ടിങ് സെറ്റിലിരുന്ന് കഥ കേള്‍ക്കാറില്ല. കാരണം ചോദിച്ചാല്‍ പറയും തനിക്ക് ഇത്തരം കാര്യങ്ങളിലൊക്കെ വിശ്വാസമുണ്ടെന്ന്. താനൊരു ഈശ്വരവിശ്വാസിയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണോ എന്ന് ചോദിച്ചാല്‍ ഫഹദ് പറയും, അഞ്ച് നേരം നിസ്‌കരിച്ചാല്‍ മുസല്‍മാനേ ആകൂ, വിശ്വാസിയാകില്ല എന്ന്.

പിന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്, ഒരു കഥാപാത്രം നമ്മിളിലേക്ക് ഫീഡ് ചെയ്യുന്നത് സംവിധായകനല്ലേ എന്നാണ് ഫഹദിന്റെ മറു ചോദ്യം. നടന്‍ ചെയ്യേണ്ടത് മേക്ക് ബിലീഫാണ്. സിനിമയുടെ മൊത്തം കളറും അതിന്റെ പ്രയാണ വഴികളെ കുറിച്ചുമാണ് നാം മനസ്സിലാക്കി വയ്‌ക്കേണ്ടത്. സാധാരണ ജീവിതത്തില്‍ നാം കണ്ടതും കണ്ടിട്ടില്ലാത്തതും നമുക്ക് സിനിമയില്‍ കൊണ്ടുവരാം. അതിനെ നമ്മളെങ്ങനെ കലാപരമായി സമീപിക്കുന്നു എന്നതിലാണ് കാര്യം.
ഒരു അഭിനേതാവിനെ സംബന്ധിച്ചാണെങ്കില്‍ കഥാപാത്രത്തിന്റെ മനസ്സ് പഠിക്കുക. അയാള്‍ എങ്ങനെയൊക്കെയാണെന്ന് നമുക്കൊരു ധാരണയുണ്ടാവും. ബാക്കിയെല്ലാം ക്യാമറയ്ക്ക് മുന്നില്‍ സംഭവിച്ചു പോകുന്നതാണ്. സംവിധായകന്റെ കാഴ്ചപ്പാടിലുള്ള കഥാപാത്രത്തെ വിശ്വസ്തമായി അഭിനയിക്കുക എന്നതാണ് അഭിനേതാവിന്റെ കര്‍ത്തവ്യം- ഫഹദ് ഫാസില്‍ പറഞ്ഞു.
ഞാന്‍ ചെയ്യുന്നത് എന്റെ ശരിയാണ്. എന്റെ ശരികളാണ് എന്റെ സിനിമകള്‍. അതില്‍ തെറ്റുകള്‍ പറ്റുന്നുണ്ടാവാം. ഞാനൊരു പ്രത്യേക വിഭാഗം സിനിമകളുടെ വക്താവല്ല. നല്ല സിനിമകള്‍ എന്ന വാക്ക് മാത്രമാണ് എന്റെ ഡയറിയില്‍ ഞാന്‍ എഴുതിവച്ചിട്ടുള്ളത്. ലോക ശ്രദ്ധനേടിയ മലയാളി സംവിധായകരുടെ സിനിമയില്‍ നൂറ് ശതമാനം സന്തോഷത്തോടെ അഭിനയിക്കും- ഫഹദ് ഫറഞ്ഞു.


Click it and Unblock the Notifications