»   » ആക്രമിക്കപ്പെട്ട നടിയെ വെല്ലുവിളിയ്ക്കുന്നു, പറ്റുമെങ്കില്‍ തെളിയിക്ക് എന്ന് ദിലീപ്

ആക്രമിക്കപ്പെട്ട നടിയെ വെല്ലുവിളിയ്ക്കുന്നു, പറ്റുമെങ്കില്‍ തെളിയിക്ക് എന്ന് ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ഇത്രനാളും പൂട്ടിവച്ച മൗനം ദിലീപ് വെടിയുകയാണ്. നിരന്തരമായി തന്നെ ആക്രമിയ്ക്കുന്ന സംഭനങ്ങള്‍ക്കെതിരെ ദിലീപ് പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. മനോരമയിലെ മറുപുറം എന്ന പരിപാടിയ്ക്ക് പിന്നാലെ ഇതാ, സൂര്യ ടിവിയില്‍ ദിലീപേട്ടന്‍സ് പൂരം എന്ന വിഷു സ്‌പെഷ്യല്‍ പരിപാടിയിലും വെട്ടിത്തുറന്ന് പറഞ്ഞ് ദിലീപ്.

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ തന്നെ പ്രതിച്ചേര്‍ത്തതിനെതിരെ ദിലീപ് പ്രതികരിച്ചു. ഈ പ്രമുഖ നടിയുമായി തനിയ്ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നതിനപ്പുറം അവരുടെ അവസരങ്ങള്‍ മുടക്കിയതോ ആക്രമിച്ചതോ താനല്ല എന്ന ദിലീപ് നേരത്തെ മറുപുറത്തിലെ വ്യക്തമാക്കിയിരുന്നു.

ചെയ്യാത്ത തെറ്റിന്

ചെയ്യാത്ത തെറ്റിനാണ് എന്ന ക്രൂശിച്ചത്. അന്ന് ആ സംഭവം അറിഞ്ഞപ്പോള്‍ തന്നെ നടിയുടെ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. അവരെ ആശ്വസിപ്പിച്ചു കഴിഞ്ഞിട്ടാണ് ഫോണ്‍ വച്ചത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ആ കുറ്റം എന്റെ നേരെ തിരിയുകയായിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് ഇടപാട്

ഞാനും ആ നടിയുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നു, ഉടക്കി പിരിഞ്ഞതോടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ എന്റെ ആദ്യ ഭാര്യയുടെ പേരില്‍ മാത്രമേ എഴുതിത്തരൂ എന്ന് അവര്‍ പറഞ്ഞതിന് പ്രതികാരമായി ഞാന്‍ ക്വട്ടേഷന്‍ നല്‍കി എന്നൊക്കെയായിരുന്നു വാര്‍ത്തകര്‍. അത് എഴുതിവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ കോടിക്കണക്കിന് വരുന്ന സ്വത്തുണ്ട് എന്നല്ലേ പറഞ്ഞത്, അവര്‍ക്ക് അത് നല്‍കും.

നടി മിണ്ടിയില്ല

എനിക്ക് നേരെ ഇത്രേറെ ആക്രമങ്ങള്‍ ഉണ്ടായിട്ടും ആ പ്രമുഖ നടി ഒന്നും മിണ്ടാതെ ഇരുന്നതില്‍ വിഷമമുണ്ട്. പരസ്യമായും രഹസ്യമായും എന്നെ പലരും ആക്രമിച്ചു. എന്നിട്ടും അവര്‍ പ്രതികരിച്ചില്ല. ഒന്നുമില്ലെങ്കിലും അവര്‍ക്ക് ആദ്യമായി നായികയായി അവസരം നല്‍കിയ ആളല്ലേ ഞാന്‍. ആക്രമിയ്ക്കപ്പെട്ട നടിയെ ഞാന്‍ വെല്ലുവിളിയ്ക്കുകയാണ്. ഞാനാണ് ആക്രമിച്ചത് എങ്കില്‍ തെളിയിക്കൂ എന്ന്..

അവസരം നഷ്ടപ്പെടുത്തിയിട്ടില്ല

പിന്നെ പറഞ്ഞ് കേട്ടത് ഞാന്‍ അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാണ്. മലയാള സിനിമയിലെ ഏത് നായകനോടും സംവിധായകനോടും നിങ്ങള്‍ക്ക് അന്വേഷിച്ച് നോക്കാം.. ഞാന്‍ അങ്ങനെ ഏതെങ്കിലും നടിമാരുടെ അവസരം മുടക്കിയിട്ടുണ്ടോ എന്ന്. എനിക്കൊപ്പം അഭിനയിക്കണ്ട എന്നതിനപ്പുറം മറ്റാരൊ ചിത്രത്തില്‍ നിന്നും അവരെ ഞാന്‍ വിലക്കിയിട്ടില്ല. തെലുങ്കിലും തമിഴിലുമൊന്നും എനിക്കൊരു പിടിയുമില്ല. അവര്‍ക്ക് അന്യഭാഷ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതിനും ഞാന്‍ എങ്ങനെ കാരണമാവും- ദിലീപ് ചോദിയ്ക്കുന്നു.

English summary
I am challenging that actress; again Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam