»   » ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; അഭിരാമി സുരേഷ് സ്വയം പരിചയപ്പെടുത്തിയതിങ്ങനെ

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; അഭിരാമി സുരേഷ് സ്വയം പരിചയപ്പെടുത്തിയതിങ്ങനെ

By: Rohini
Subscribe to Filmibeat Malayalam

അമൃത സുരേഷിനെ എല്ലാവര്‍ക്കും അറിയാം. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ അമൃത. നടന്‍ ബാലയുടെ ഭാര്യ എന്ന നിലയിലും അമൃത ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ മോഡലിങിലൂടെയും സംഗീത സംവിധാനത്തിലൂടെയും ആല്‍ബത്തിലൂടെയുമൊക്കെ അമൃത സജീവമാകുകയാണ്.

എനിക്കിനി കരയണ്ട.. ഞാന്‍ ഇനി കരഞ്ഞാല്‍ സംഭവിക്കുന്നത്...; അമൃത സുരേഷ് പറയുന്നു

സഹോദരി അഭിരാമി സുരേഷിനൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിലൂടെ സംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തി വരികയാണ് അമൃത. ഒരുപക്ഷെ അമൃതയെക്കാള്‍ പരിചിതമാണ് അഭിരാമിയുടെ മുഖം പ്രേക്ഷകര്‍ക്ക്. ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ട് എന്നാണ് അഭിരാമി സ്വയം പരിചയപ്പെടുത്തിയത്.

ബാലതാരമായി എത്തി

മൈ ഡിയര്‍ കുട്ടിച്ചാത്ത എന്ന ടെലിവിഷന്‍ ഷോയിലൂടെ ബാലതാരമായിട്ടാണ് അഭിരാമി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ സമയത്ത് തന്നെ അവതാരകയായും അഭിരാമി പ്രേക്ഷകര്‍ക്ക് പരിചിതയായി.

സിനിമയില്‍

തമിഴില്‍ മൂന്ന് സിനിമകളില്‍ അഭിരാമി നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ബിവേര്‍ ഓഫ് ഗോഡ്, കേരളോത്സവം, ഗുല്‍മാല്‍ എന്നിങ്ങനെ ചില സിനിമകളിലും അഭിരാമി വേഷമിട്ടു

ദുല്‍ഖറിന്റെ കാമുകി

ഇനിയും മനസ്സിലാവാത്തവരോട് ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ് എന്നാണ് അഭിരാമി പറയുന്നത്. അഭിരാമി ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാള സിനിമയാണ് 100 ഡെയ്‌സ് ഓഫ് ലവ്. ചിത്രത്തില്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടായ, അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു.

ചേച്ചിക്കൊപ്പം മ്യൂസിക് ബാന്റ്

കേരളത്തിലെ രണ്ട് സഹോദരികള്‍ ആരംഭിച്ച മ്യൂസിക് ബാന്റ് എന്ന വിശേഷണത്തോടെയാണ് അമൃതം ഗമയാ ശ്രദ്ധിക്കപ്പെടുന്നത്. നാടന്‍ പാട്ടുകള്‍ വെസ്റ്റേണ്‍ സ്റ്റൈലില്‍ പാടിയും മറ്റുമാണ് അമൃതം ഗമയ ശ്രദ്ധിക്കപ്പെട്ടത്

സിനിമയ്ക്ക് വേണ്ടി

ഇപ്പോള്‍ ക്രോസ് റോഡ് എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുകയാണ് ഈ സഹോദരിമാര്‍. ഇവരിരുവരും തന്നെയാണ് ചിത്രത്തിലെ പാട്ടുകളെല്ലാം പാടിയിരിയ്ക്കുന്നതും.

First Picture Of Dulquer Salmaan's Daughter Is Out Now
English summary
I am ex girlfriend of Dulquer Salmaan says Abhirami Suresh
Please Wait while comments are loading...

Malayalam Photos

Go to : More Photos