അമ്മൂമ്മയായി വേഷമിടാനും ഞാനൊരുക്കമാണ്: സനുഷ
മുപ്പത് വയസ്സ് കഴിഞ്ഞ നായികമാര്‍ക്ക് സിനിമയില്‍ പത്ത് വയസ്സുള്ള കുട്ടിയുടെ വരെ അമ്മയാകാന്‍ മടിയുള്ള കാലമാണിത്. പക്ഷെ പ്രായം കുറഞ്ഞ നായികമാര്‍ക്ക് ആ പ്രശ്‌നം അത്രയങ്ങോട്ടില്ല. അക്കൂട്ടത്തിലാണ് സനുഷയും.
തന്റെ പ്രായത്തില്‍ കവിഞ്ഞ വേഷങ്ങളാണ് സനുഷ എന്നും ചെയ്യുന്നത്. 'കാഴ്ച'യിലും 'മാമ്പഴക്കാല'ത്തിലും 'മീശാമാധവനി'ലൊന്നുമുള്ള സനുഷയല്ല ഇപ്പോള്‍. 'മിസ്റ്റര്‍ മരുമകനി'ലും 'സക്കറിയയുടെ ഗര്‍ഭിണി'കളിലും സനുഷ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു.

ഒടുവില്‍ ഇപ്പോള്‍ 'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തില്‍ വന്നു നില്‍ക്കുന്നു സനുഷയുടെ അഭിനയ ജീവിതം. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പക്വതയുള്ള നഴ്‌സിന്റെ വേഷത്തിലാണ് സനുഷ എത്തുന്നത്. സിനിമയുടെ വിജയത്തിന്റെ പങ്ക് തീര്‍ച്ചയായും സനുഷയുടെ നഴ്‌സിനും അവകാശപ്പെട്ടതാണ്.
ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും വിജയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സനുഷയ്ക്കതൊരു മത്സരമാണ്. വേണമെങ്കില്‍ അമ്മൂമ്മയുടെ വേഷവുമായി മത്സരിക്കാനും താന്‍ തയ്യാറാണെന്നാണ് സനുഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്


Click it and Unblock the Notifications











