»   » ഭര്‍ത്താവിന്റെ പിന്തുണ.. മകന്റെ വളര്‍ച്ച.. സമാധാനവും സന്തോഷവും പ്രതിഫലവുമുണ്ട് എന്ന് ഉര്‍വശി

ഭര്‍ത്താവിന്റെ പിന്തുണ.. മകന്റെ വളര്‍ച്ച.. സമാധാനവും സന്തോഷവും പ്രതിഫലവുമുണ്ട് എന്ന് ഉര്‍വശി

Posted By: Rohini
Subscribe to Filmibeat Malayalam

മനോജ് കെ ജയനുമായുള്ള ദാമ്പത്തിക തകര്‍ച്ച ഉര്‍വശിയെ വല്ലാതെ ബാധിച്ചിരുന്നു. ജീവിതത്തില്‍ താളപ്പിഴ സംഭവിച്ചതോടെ കരിയറിലും താരത്തിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. സിനിമകളെല്ലാം പരാജയങ്ങളായതോടെ അവസരങ്ങളും ഇല്ലാതായി.

പ്രേമം തേങ്ങാക്കൊലയാണ്, ഉര്‍വശി മുതല്‍ കാര്‍ത്തിക വരെ മലയാളത്തിലെ നല്ല അസ്സല്‍ തേപ്പുകാരികള്‍

എന്നാല്‍ ഇപ്പോള്‍ ഉര്‍വശി ഒരുപാട് സന്തോഷവതിയും സന്തുഷ്ടയുമാണ്. എല്ലാ പിന്തുണയും നല്‍കുന്നൊരു കുടുംബ ജീവിതം ഇപ്പോഴുണ്ട് എന്ന് ഉര്‍വശി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസരിക്കുകയായിരുന്നു താരം.

ജീവിതം മാറി

കുഞ്ഞുണ്ടായതിന് ശേഷം ജീവിതം ആകെ മാറി. ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിയ്ക്കുകയാണ് താന്‍ എന്നാണ് ഉര്‍വശി പറയുന്നത്.

പിന്തുണ നല്‍കുന്ന ഭര്‍ത്താവ്

ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും ഉര്‍വശിയ്ക്ക് നല്ല പിന്തുണ ലഭിയ്ക്കുന്നുണ്ടത്രെ. അതുകൊണ്ട് തന്നെ സിനിമയില്‍ പൂര്‍ണമായും ശ്രദ്ധിക്കാനും കഴിയുന്നുണ്ട് എന്നാണ് നടി പറയുന്നത്.

കരിയറില്‍ വന്ന മാറ്റം

ജീവിതത്തില്‍ മാറ്റം വന്നപ്പോള്‍ അത് കരിയറിനെയും സഹായിക്കുന്നു. ഒരു സിനിമയുടെ തിരക്കഥ ആലോചിക്കുമ്പോള്‍ തൊട്ട് അതിന്റെ ഭാഗമാകാന്‍ കഴിയുന്നുണ്ടത്രെ.

പ്രതിഫലവുമുണ്ട്

സിനിമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഡിമാന്റുള്ളപ്പോള്‍ നല്ല പ്രതിഫലം കിട്ടും. അവസരങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന തുകയിലും കുറവുണ്ടാവും. ഇപ്പോള്‍ ഞാന്‍ സംതൃപ്തയാണ്.

ഇതെത്രനാള്‍

ഇപ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്ന അവസരങ്ങള്‍ എത്രനാള്‍ ഉണ്ടാവും എന്നറിയില്ല. സിനിമയായത് കൊണ്ട് അത് പ്രവചിക്കാന്‍ കഴിയില്ല. പക്ഷെ ഇപ്പോഴുള്ള ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ് എന്ന ഉര്‍വശി പറയുന്നു.

English summary
I am happy with my family says Urvashi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam