ശ്രീ ദിവ്യയ്ക്ക് നിത്യ മേനോനോട് അസൂയ
നിത്യ മേനോനോട് ഇപ്പോള്‍ ഒരുവിധം തമിഴ് നടിമാര്‍ക്കൊക്കെ അസൂയ വന്നു തുടങ്ങിയിരിക്കുന്നു. എന്നാല്‍ അതിപ്പോള്‍ തുറന്ന് പറയാന്‍ തയ്യാറായിരിക്കുന്നത് തമിഴകത്തിന്റെ യുവ പ്രതീക്ഷ ശ്രീ ദിവ്യ മാത്രമാണ്.
വരുത്തപ്പടാത്ത വാലിഭര്‍ സഘം, ജീവ, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ തമിഴകര്‍ക്ക് പ്രിയങ്കരിയാണ് ശ്രീദിവ്യ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തനിയ്ക്ക് നിത്യ മേനോനോട് അസൂയ് തോന്നുന്നു എന്ന് നടി പറഞ്ഞത്.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നിത്യ, ആ വേഷങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തുകയും ചെയ്യുന്നു എന്ന് ശ്രീ ദിവ്യ പറുന്നു. ചെറുപ്പം മുതല്‍ എന്റെ ആഗ്രഹമായിരുന്നു ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക എന്നത്. ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ നിത്യയ്ക്ക് ആ ഭാഗ്യം ലഭിച്ചപ്പോള്‍ തനിക്ക് നടിയോട് അസൂയ തോന്നുന്നു എന്നാണ് ശ്രീ ദിവ്യയുടെ വാക്കുകള്‍.
ഇപ്പോള്‍ തമിഴകത്ത് തിരക്കോട് തിരക്കാണ് തെലുങ്കില്‍ നിന്നും വന്ന ശ്രീ ദിവ്യയ്ക്ക്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സാണ് ശ്രീ ദിവ്യയുടെ അടുത്ത ചിത്രം. ഇതില്‍ നസ്‌റിയ ചെയ്ത വേഷത്തിലാണ് ശ്രീ ദിവ്യ എത്തുന്നത്. അത് കഴിഞ്ഞാല്‍ കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം എത്തും. തനിക്കിത്രയും വലിയ സ്വീകരണം നല്‍കിയ തമിഴ് പ്രേക്ഷകര്‍ക്ക് നന്ദി പറയാനും ശ്രീ ദിവ്യ മറന്നില്ല.


Click it and Unblock the Notifications











