മൂന്ന് വര്‍ഷമായി ഒരാളെ പ്രണയിക്കുന്നു, വിവാഹം കഴിക്കുന്നത് അയാളെ മാത്രം: ഭാവന
വിവാഹം എപ്പോഴാണ്, പ്രണയ്ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ട് ഭാവന മടുത്തു. ഒടുവില്‍ വാലന്റെന്‍സ് ഡേയില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന സമ്മതിച്ചു. അതെ ഞാനൊരാളെ പ്രണയിക്കുന്നുണ്ട്. മൂന്നു വര്‍ഷമായി ഞങ്ങള്‍ ഇഷ്ടത്തിലാണ്. വിവാഹം കഴിക്കുന്നത് അദ്ദേഹത്തെ മാത്രമാണ്. ആര്‍ക്കും പരിചയമില്ലാത്ത ഒരാളാണ്.- ഭാവന പറഞ്ഞത് തുടര്‍ന്ന് വായിക്കാം...

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നു. വിവാഹം കഴിക്കുന്നത് അദ്ദേഹത്തെ മാത്രമാണ്. ആര്‍ക്കും പരിചയമില്ലാത്ത ഒരാളാണ്.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
പ്രണയം ജീവിതത്തില്‍ വരുത്തിയ മാറ്റമെന്താണെന്ന് ചോദിച്ചാല്‍ പറയാന്‍ കാര്യമായതൊന്നും ഭാവനയ്ക്കില്ല. പക്ഷെ ഒരു കെയര്‍ അുഭവപ്പെടുന്നുണ്ട്. ഒരു കംപാനിയന്‍. അല്ലെങ്കില്‍ നമ്മളെ സംരക്ഷിക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍. ജീവിതത്തില്‍ ഒരു കൂട്ടുള്ളത് നല്ലതാണ്.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
വാലന്റെന്‍സ് ഡേയ്ക്ക് പരിപാടികളൊന്നും ഇല്ലെന്ന് ഭാവന പറഞ്ഞു. ഗിഫ്‌റ്റൊന്നും കൈമാറില്ല. മാത്രവുമല്ല ഫെബ്രുവരി 14 ന് ഭാവന യു എസില്‍ ഇവിടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
വിവാഹത്തെ കുറിച്ചും മറ്റും പുറത്ത് പറയാന്‍ ഭാവന ആഗ്രഹിയ്ക്കുന്നില്ല. അത്തരം കാര്യങ്ങളൊക്കെ സ്വകാര്യ സന്തോഷങ്ങളായി കൊണ്ടുനടക്കാനാണ് ഇഷ്ടം. വെറുതെ ഫേസ്ബുക്ക് കമന്റ് ബോക്‌സിലിടാന്‍ താത്പര്യമില്ല. അതുകൊണ്ട് പേഴ്‌സണല്‍ കാര്യങ്ങളൊക്കെ കുടുംബത്തില്‍ ഒതുങ്ങിയാല്‍ മതിയെന്നാണ് ഭാവനയുടെ ആഗ്രഹം.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
പ്രണയിക്കുന്നയാളില്‍ ഏറ്റവും ഇഷ്ടമുള്ള സ്വഭാവമെന്താണെന്ന് ചോദിച്ചാല്‍ അണ്ടര്‍സ്റ്റാന്റിങ്ങാണെന്ന് ഭാവന പറയും. എന്നെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ഏറ്റവം വലിയ സന്തോഷം. ഏതൊരു കുടുംബത്തിന്റെയും അടിത്തറ പരസ്പരം മനസ്സിവലാക്കുന്നതാണ്. ഇന്നത്തെ വിവാഹമോചനത്തിന്റെ പ്രധാന കാരണം പരസ്പരം മനസ്സിലാക്കാത്തതാണ്. അതുകൊണ്ട് അണ്ടര്‍സ്റ്റാന്റിങ് എന്ന വാക്കാണ് ഏറ്റവും ഇഷ്ടപ്പെടുന്നതും ആഗ്രഹിയ്ക്കുന്നതും.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
വിവാഹം ജീവിതത്തില്‍ അത്യാവശ്യമാണോ എന്ന് ചോദിച്ചപ്പോള്‍ അത് വ്യക്തിപരമാണെന്നാണ് ഭാവന പറഞ്ഞത്. ആണിന്റെയും പെണ്ണിന്റെയുമൊക്കെ ജീവിതത്തിലെ വ്യക്തപരമായ കാര്യങ്ങളാണ് വിവാഹം. വിവാഹം കഴിക്കാതെ എത്രപേര്‍ സന്തോഷത്തോടെ ജീവിയ്ക്കുന്നുണ്ട്. വിവാഹം കഴിച്ചവരും അങ്ങനെ തന്നെ. വേണമെന്ന് തോന്നിയാല്‍ വിവാഹം കഴിയ്ക്കാം.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
മാതാപിതാക്കളുടെ ഇഷ്ടത്തിന് വേണ്ടിയോ, സമൂഹത്തെ ഭയന്നിട്ടോ വിവാഹം കഴിക്കുന്നതിനോട് ഭാവനയ്ക്ക് താത്പര്യമില്ല. അവനവന് വേണ്ടി വിവാഹം കഴിയ്ക്കുക. അല്ലാതെ പ്രായമായില്ലേ, ഒറ്റയ്ക്കായി പോവില്ലെ ഇങ്ങനെയൊക്കെ ഭയന്ന് വിവാഹം കഴിയ്ക്കുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. നമുക്ക് തോന്നുമ്പോള്‍ മാത്രം വിവാഹം കഴിയ്ക്കുക.

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അപ്പോള്‍ വേണ്ടതുപോലെ തീരുമാനിയ്ക്കും. ഇതൊന്നും മുന്‍കൂട്ടി പറയാന്‍ കഴിയില്ലല്ലോ എന്നാണ് ഭാവനയുടെ ചോദ്യം

മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്ന് ഭാവന
വിവാഹം ഈ വര്‍ഷം തന്നെയുണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍, ഉറപ്പു പറയാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷം തന്നെയുണ്ടാവും.


Click it and Unblock the Notifications