ഞാന്‍ നാരായണന്‍കുട്ടിയെ പോലെ നിഷ്‌കളങ്കനല്ല
'സപ്തമശ്രീ തസ്‌കര' എന്ന ചിത്രത്തില്‍ നാരായണന്‍ കുട്ടി എന്ന കള്ളനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ അറിയാതെയെങ്കിലും പറഞ്ഞുപോയിക്കാണും എന്തൊരു നിഷ്‌കളങ്കതയാണ് ഈ കള്ളനെന്ന്. ഇത് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നാരായണന്‍ കുട്ടിയായ നീരജ് മാധവിന് ചിരിവന്നുകാണും. യഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു നിഷ്‌കളങ്കനല്ലെന്നാണ് താരം പറയുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് നീരജ്, താന്‍ നാരായണന്‍കുട്ടിയെ പോലെ ഒരു നിഷ്‌കളങ്കനല്ലെന്ന് പറഞ്ഞത്. പക്ഷെ ആ കഥാപാത്രം എനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയെന്ന് നീരജ് പറഞ്ഞു. അതിന്, ഒപ്പം അഭിനയിച്ച എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോടും താരം നന്ദി പറയുന്നു.

പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പമാണ് നീരജ് മാധവും സപ്തമശ്രീയില്‍ നിറഞ്ഞാടിയത്. ഇവരപോലൊരു ടീമിനൊപ്പം ജോയിന്‍ ചെയ്യുമ്പോള്‍ ആദ്യം ഒരു പേടിയായിരുന്നുവെന്ന് നീരജ് പറഞ്ഞു. എന്നാല്‍ സെറ്റിലെ നെടുമുടി ചേട്ടന്റെ പേരുമാറ്റം അത്ഭുതപ്പെടുത്തി. അദ്ദേഹമാണ് ആദ്യം വന്ന് സംസാരിച്ച് തുടങ്ങിയത്. സഹതാരങ്ങളുമായുള്ള സൗഹൃദമാണ് സക്രീനില്‍ അത്തരമൊരു മാജിക് കാണിക്കാന്‍ സഹായകമായത്.
സംവിധായകന്‍ അനില്‍രാധാകൃഷ്ണ മേനോന്റെ പെരുമാനറ്റവും അത്തരത്തിലായിരുന്നു. തന്റെ കഥാപാത്രങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അഭിനേതാക്കള്‍ക്കെല്ലാം അദ്ദേഹം പൂര്‍ണമായ സ്വാതന്ത്രവും തന്നു- നീരജ് മാധവ് പറഞ്ഞു. 'ഹോംലി മീല്‍സ്' എന്ന ചിത്രമാണ് നീരജിന്റെ അടുത്ത റിലീസ്


Click it and Unblock the Notifications











