എന്റെ കുറവുകളെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഞാന്‍: അനൂപ്

By Aswathi

സീരിയലുകളിലൂടെ സഹനടനായാണ് അനൂപ് മേനോന്‍ സിനിമയില്‍ കയറിപ്പറ്റുന്നത്. ഇന്നിപ്പോള്‍ നടന്‍ എന്നതിനപ്പുറം, തിരക്കഥാകൃത്ത്, ഗാനരചയ്താവ് എന്ന നിലയിലൊക്കെ പ്രശസ്തനായി. പക്ഷെ ഒരു നടനെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ താനൊരിക്കലും ഒരു ബോണ്‍ ആക്ടര്‍ അല്ലെന്നാണ് അനൂപ് പറയുന്നത്.

ഇത്രയും മേഖലകളില്‍ കൈവച്ചെങ്കിലും താന്‍ ഒന്നിലും മാസ്റ്ററല്ലെന്നും അനൂപ് പറഞ്ഞു. ഭാഗ്യം കൊണ്ട് സിനിമയിലെത്തിയ ആളാണ് ഞാന്‍. അസാധ്യമായ ഭാഗ്യം കൊണ്ടും ഒരുതരം ഇന്റലിജന്‍സ് കൊണ്ടുമാണ് നിലനില്‍ക്കുന്നത്. ഇയാളെങ്ങനെയായാലും സിനിമയിലെത്തുമെന്ന് എന്നെ കുറിച്ച് പറയാന്‍ കഴിയില്ല. പക്ഷെ ചിലരുണ്ട്. ജനിച്ചതേ അഭിനയിത്തിനുവേണ്ടി. ഉദാഹരണത്തിന് മോഹന്‍ലാല്‍. അദ്ദേഹം ജന്മനാ പ്രതിഭയാണ്- അനൂപ് മേനോന്‍ പറഞ്ഞു.

anoop-menon

ഇപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുന്ന, തന്റെ കുറവുകളെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് താനെന്നും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞു. അഭിനേതാവ് എന്ന നിലയില്‍ തന്നെ കുറിച്ച് ചിന്തിക്കാറുമില്ല. ശരീര സംരക്ഷണം പോലെ പ്രധാന കാര്യങ്ങള്‍ ചെയ്യാറുമില്ലത്രെ.

കിട്ടുന്ന കഥാപാത്രങ്ങളെ തന്റെ ബുദ്ധിയ്ക്ക് വഴങ്ങുന്ന തരത്തില്‍ സമീപിയ്ക്കുക മാത്രമാണ് ചെയ്യുന്നത്. നമുക്ക് ചുറ്റും കഴിവുള്ള ഒരു വലിയ ഗ്രൂപ്പുണ്ട്. അവര്‍ക്ക് മോശം വരാത്ത രീതിയില്‍ നമ്മളങ്ങ് നിന്ന് കൊടുക്കുക എന്നല്ലാതെ അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടേണ്ട ആളല്ല താനെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X