»   » ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കടന്നല്‍ കൂടു പോലത്തെ മുടിയും, വാ തുറന്നാല്‍ മണ്ടത്തരവും..ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ മുതല്‍ പേളി മാനിയെ കുടുംബ പ്രേക്ഷകര്‍ വിളിയ്ക്കുന്നതും കാണുന്നതും അങ്ങനെയാണ്. പക്ഷെ എല്ലാവര്‍ക്കും പേളിയുടെ സംസാരവും വളരെ ഇഷ്ടമാണ്. പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യ്പ്പിച്ചു നിര്‍ത്താന്‍ തന്റെ പരിപാടികളിലൂടെ പേളിയ്ക്ക് കഴിയാറുണ്ട്.

മണ്ടിയാണോ നിഷ്‌കളങ്കയാണോ എന്ന് ചോദിച്ചാല്‍ പേളി പറയും, ഞാന്‍ മണ്ടിയുമല്ല നിഷ്‌കളങ്കയുമല്ല എന്ന്. ഓരോ പരിപാടിക്കും എന്ത് വേണമോ അത് ഞാന്‍ നല്‍കുന്നു. ഈ ലോകത്ത് ബുദ്ധിയില്ലാത്തവര്‍ ആരുമില്ല. അതുപൊലെ ബുദ്ധിയുള്ള ഒരാളാണ് ഞാനും. ആളുകളെ പരമാവധി എന്‍ജോയ് ചെയ്യിക്കുക. അതാണ് സംവിധാകര്‍ എന്നിലേല്‍പ്പിക്കുന്ന ദൗത്യം. അതിനോട് ഞാന്‍ നീതി പുലര്‍ത്തും, പേളി പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേളി സംസാരിക്കുന്നു.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

എനിക്ക് എല്ലാവരേയും ചിരിപ്പിക്കണം. പോസിറ്റീവ് എനര്‍ജി നല്‍കണം. ആരേയും വിഷമിപ്പിക്കാന്‍ ഇഷ്ടമില്ല. സിനിമയായാലും അവതാരക ആയാലും എനിക്ക് കോമഡിയാണ് ഇഷ്ടം. മക്കളെല്ലാം വിദേശത്തുള്ള ഒരു അമ്മ എന്റെ ഷോ കണ്ട് ചിരിച്ചാല്‍ അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

അച്ഛനെ പോലെ മോട്ടിവേഷന്‍ സ്പീക്കറാകാനായിരുന്നു എനിക്കും ആഗ്രഹം. ഇപ്പോഴും ഞാന്‍ ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്. എന്റെ പപ്പ മോട്ടിവേഷണല്‍ സ്പീക്കറാണ്. അദ്ദേഹത്തിന്റെ ക്ലാസ് കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതേ പാത പിന്തുടരാനാണ് എനിക്കും ആഗ്രഹം.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഞാന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. അന്ന് ഫോട്ടോഗ്രഫി ഒരു സബ്ജക്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പരസപരം മോഡലായി ഫോട്ടോ എടുത്തു. അത് കണ്ടിട്ട് ഒരു കമ്പനി അവരുടെ മാഗസിന്റെ മോഡലായി എന്നെ ക്ഷണിക്കുകയായിരുന്നു. അങ്ങനെ അവതാരികയായി. സിനിമയിലെത്തി.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഞാന്‍ ശരിക്കും തിരുവനന്തപുരത്തുകാരിയാണ്. ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഞാന്‍ മണ്ടിയുമല്ല, നിഷ്‌ക്കളങ്കയുമല്ല. ഓരോ പരിപാടിക്കും എന്ത് വേണമോ അത് ഞാന്‍ നല്‍കുന്നു. ഈ ലോകത്ത് ബുദ്ധിയില്ലാത്തവര്‍ ആരുമില്ല. അതുപൊലെ ബുദ്ധിയുള്ള ഒരാളാണ് ഞാനും. ആളുകളെ പരമാവധി എന്‍ജോയ് ചെയ്യിക്കുക. അതാണ് സംവിധാകര്‍ എന്നിലേല്‍പ്പിക്കുന്ന ദൗത്യം. അതിനോട് ഞാന്‍ നീതി പുലര്‍ത്തും.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

എനിക്കും വിഷമങ്ങള്‍ ഉണ്ടാവും, കഴിയുന്നതും ഞാന്‍ പോസിറ്റീവ് ആയി എടുക്കാന്‍ ശ്രമിക്കുന്ന ആളാണ്. എങ്കിലും 80 ശതമാനം പോസിറ്റീവ് ആയാലും 20 ശതമാനം കാര്യങ്ങള്‍ നമ്മുടെ കൈവിട്ടുപോകും. എങ്കിലും കുറച്ചു സമയം കഴിഞ്ഞ് തിരിച്ചു വരും.

ഞാന്‍ മണ്ടിയല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

കറിവേപ്പില ഇട്ട്കാച്ചിയ എണ്ണയാണ് എന്റെ മുടിയുടെ രഹസ്യം. എന്റെ അമ്മുമ്മയാണ് എനിക്കിന്നും എണ്ണകാച്ചി തരുന്നത്. പ്രോഗ്രാമുകളില്ലാത്ത ദിവസം ഞാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ട്. എന്റെ തലമുടി പാരമ്പര്യമായി ലഭിച്ചതാണ്. ആദ്യമൊക്കെ ഈ മുടി എനിക്കിഷ്ടമല്ലയിരുന്നു. എന്റെ അനുജത്തിയൊക്കെ പെട്ടെന്ന് റെഡിയാകുമ്പോള്‍ എന്നെ വൈകിപ്പിച്ചിരുന്നത് ഈ മുടിയാണ്.

ഞാന്‍ മണ്ടിയുമല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഞാന്‍ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചത്. എനിക്ക് എന്റെ പപ്പായെയും റിലേറ്റീവ്‌സിനേയും മാത്രമേ അറിയൂ. കോളജില്‍ വച്ച് ചിലരൊക്കെ വന്ന് ലവ് ലെറ്ററൊക്കെ തന്നിട്ടുണ്ട്. അപ്പോ ഞാന്‍ ചോദിക്കും എന്റെ എന്തു ഫീച്ചറാണ് ഇഷ്ടപ്പെട്ടതെന്ന്? .അവരു പറയും പേളി എന്നെ അങ്ങനെ നോക്കിയില്ലേ, അതാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന്. ഈശ്വരാ അങ്ങനെ നോക്കിയാല്‍ പ്രണയമാണെന്നൊക്കെ അന്നാണ് അറിയുന്നത്.

ഞാന്‍ മണ്ടിയുമല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഇപ്പോഴെനിക്ക് പ്രണയത്തിന്റെ സൈക്കോളജി അറിയാം. ഒരൂ പെണ്ണിനറിയാന്‍ കഴിയും ഒരാള്‍ അവളെ പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് . ഇപ്പോള്‍ ഞാന്‍ കരിയറില്‍ ആണ് ശ്രദ്ധിക്കുന്നത്.

ഞാന്‍ മണ്ടിയുമല്ല, നിഷ്‌കളങ്കയുമല്ല: പേളി പറയുന്നു

ഇപ്പോള്‍ ഒരു തെലുങ്കു ചിത്രം ചെയ്തു. മഞ്ജുവാര്യരോടൊപ്പം ഒപ്പം റോജന്റെ പടം ചെയ്യുന്നു. റോജന്റെ ജോ ആന്റ് ദി ബോയ് എന്ന പടമാണ് ചെയ്യുുന്നത്. കുട്ടികളെയും എല്ലാം ഒരു പോലെ രസിപ്പിക്കുന്ന ചിത്രമാണിത്.

English summary
I am not fool, not innocent also saying Pearle Maaney

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam