»   » ഞാന്‍ ജൂനിയര്‍ നിവിന്‍ പോളിയല്ല; നിവിന് ഞാന്‍ ആകാന്‍ കഴിയുകയുമില്ല: ജിപി

ഞാന്‍ ജൂനിയര്‍ നിവിന്‍ പോളിയല്ല; നിവിന് ഞാന്‍ ആകാന്‍ കഴിയുകയുമില്ല: ജിപി

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം റിലീസ് ആയപ്പോള്‍ പലരും നിവിന്‍ പോളിയെ മോഹന്‍ലാലുമായി ഉപമിച്ചു. അതിന്റെ പുകിലൊക്കെ അടങ്ങുമ്പോഴാണ് നിവിന്‍ പോളിയെ ജിപി എന്ന ഗോവിന്ദ് പദ്മസൂര്യയുമായി ഉപമിച്ച് ഫോട്ടോകളും കമന്റുകളും വരുന്നത്.

എന്നാല്‍ തനിക്ക് ജൂനിയര്‍ നിവിന്‍ പോളി ആകാന്‍ താത്പര്യമില്ലെന്ന് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിപി പറഞ്ഞു. നിവിന് ജിപി ആകാനും കഴിയില്ല. എനിക്ക് എന്റേതായ ചില പോരായ്മകളുണ്ട്. ഒപ്പം ചില കഴിവുകളും- ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ഞാന്‍ ജൂനിയര്‍ നിവിന്‍ പോളിയല്ല; നിവിന് ഞാന്‍ ആകാന്‍ കഴിയുകയുമില്ല: ജിപി

പ്രേമത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പലരും എന്നെയും നിവിനെയും താരതമ്യം ചെയ്യാന്‍ തുടങ്ങി. പോസ്റ്റര്‍ കണ്ട പലരും ചോദിച്ചു പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടല്ലേ എന്ന്- ജിപി പറഞ്ഞു തുടങ്ങി

ഞാന്‍ ജൂനിയര്‍ നിവിന്‍ പോളിയല്ല; നിവിന് ഞാന്‍ ആകാന്‍ കഴിയുകയുമില്ല: ജിപി

നിവിനെ താടി വെച്ച് ആദ്യമായി കാണുകയായിരുന്നല്ലോ. ഞങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോകള്‍ ചിലര്‍ ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ നിവിന്റെ ആരാധകര്‍ക്ക് ഇത് അത്ര ഇഷ്ടമായില്ല എന്ന് തോന്നുന്നു എന്നാണ് ജിപി പറയുന്നത്

ഞാന്‍ ജൂനിയര്‍ നിവിന്‍ പോളിയല്ല; നിവിന് ഞാന്‍ ആകാന്‍ കഴിയുകയുമില്ല: ജിപി

എനിക്ക് ജൂനിയര്‍ നിവിന്‍ പോളിയാകാന്‍ താത്പര്യമില്ല. നിവിന് ജി പി ആകാനും സാധിക്കില്ല. നിവിന്‍ ഹിറ്റുകള്‍ ഉണ്ടാക്കിയ സ്റ്റാറാണ്. ഞാന്‍ ഒരു പെര്‍ഫോമര്‍ ആണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്ല. എനിക്ക് എന്റെതായ ചില പോരായ്മകളുണ്ട്. ഒപ്പം ചില കഴിവുകളും- ജിപി പറഞ്ഞു.

ഞാന്‍ ജൂനിയര്‍ നിവിന്‍ പോളിയല്ല; നിവിന് ഞാന്‍ ആകാന്‍ കഴിയുകയുമില്ല: ജിപി

ഡി ഫോര്‍ ഡാന്‍സിന്റെ ഒരു എപ്പിസോഡില്‍ അതിഥിയായി സായി പല്ലവി വന്നിട്ടുണ്ട് (ടെലികാസ്റ്റ് ചെയ്തിട്ടില്ല). നാട്ടില്‍ തിരിച്ചെത്തിയ സായി പല്ലവി ആദ്യമായി എത്തിയ പരിപാടിയാണ് ഡി ഫോര്‍ ഡാന്‍സ്. സിനിമയില്‍ കാണുന്നതിനേക്കാള്‍ സ്വീറ്റ് ആണ് ആള്‍. സുഹൃത്തായാണ് ഫീല്‍ ചെയ്തത്. മടങ്ങി പോയതിന് ശേഷം ഡി ഫോര്‍ഡാന്‍സിന്റെ മുന്‍ എപ്പിസോഡുകള്‍ കണ്ടിട്ട് മെസെജ് അയച്ചിരുന്നു.

English summary
I am not junior Nivin Pauly says Govind Padmasurya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam