»   » പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

തനിക്ക് സിനിമാ ലോകത്ത് അധികം സുഹൃത്തുക്കളില്ലെന്ന് പൃഥ്വിരാജ്. സിനിമാ ലോകത്ത് താന്‍ ഏകാകിയാണെന്നും വലിയ സൗഹൃദവലയമുണ്ടെന്ന് പൊങ്ങച്ചം പറയുന്ന ആളല്ല താനെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

എന്നാല്‍ സിനിമയില്‍ തീരെ സൗഹൃദങ്ങളില്ലെന്ന് അതിന് അര്‍ത്ഥമില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി തന്റെ സഹൃത്ത് ബന്ധങ്ങളെ കുറിച്ചും മറ്റും സംസാരിക്കുന്നത് തുടര്‍ന്ന് വായക്കൂ...

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

എനിക്ക് കൃത്യമായ കരിയര്‍ പ്ലാനില്ല. ഡിസൈന്‍ ചെയ്ത് അതിനനുസരിച്ച് മുന്നോട്ട് പോകുന്നയാളല്ല ഞാന്‍. ഒരു തിരക്കഥ കേട്ടാല്‍, അതിഷ്ടപ്പെട്ടാല്‍ ആ സിനിമ ചെയ്യും എന്ന് മാത്രം. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി എല്ലാം നല്ല സിനിമ കിട്ടുന്നു എന്നത് സന്തോഷകരം. തീര്‍ച്ചയായും പരാജയങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ എന്തിനിത് ചെയ്തു എന്ന് പിന്നീട് ചിന്തിക്കാറില്ല

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ആ ചോദ്യം നിങ്ങളെന്റെ ഭാര്യയോട് ചോദിക്കണം എന്നാണ് പൃഥ്വി ആദ്യം പറഞ്ഞത്. എനിക്കറിയില്ല. അച്ഛനായ ശേഷം റൊമാന്‍സൊക്കെ മാറി എന്ന് തോന്നുന്നു. അച്ഛന്‍ എന്ന വിശേഷണം എന്നെ ഒരുപാട് മാറ്റി.

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

തനിക്കുള്ള ഏറ്റവും വലിയ പിന്തുണ ഭാര്യ സുപ്രിയയാണ്. പക്ഷെ ഞങ്ങളൊരിക്കലും സിനിമയെ കുറിച്ച് സംസാരിക്കില്ല. അത് ഞങ്ങളുടെ സ്വകാര്യതയാണ്.

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

സിനിമയില്‍ എനിക്കൊരുപാട് സുഹൃത്തുക്കളൊന്നുമില്ല. സിനിമാ ലോകത്ത് ഞാനൊരു ഏകാകിയാണ്. എനിക്കൊരുപാട് സുഹൃത്തുക്കളുണ്ടെന്ന് പൊങ്ങച്ചം പറയുന്ന ആളല്ല ഞാന്‍. എന്ന് കരുതി സഹൃത്തുക്കളില്ലെന്നല്ല. ഒരു ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിലും ഞാന്‍ മെമ്പറല്ല എന്ന് മാത്രം. എന്റെ സ്വകാര്യതയില്‍ ഭാര്യയ്ക്കല്ലാതെ മറ്റൊരാള്‍ക്ക് സ്ഥാനം കൊടുത്തിട്ടില്ല

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

എനിക്കറിയില്ല. പത്തൊമ്പതാം വയസ്സില്‍ സിനിമയില്‍ വന്നതാണ് ഞാന്‍. സിനിമയില്‍ വരുന്നതിന് മുമ്പും എനിക്കധികം സുഹൃത്തുക്കളുണ്ടായിരുന്നില്ല. അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

നാദിര്‍ഷയുടെ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തില്‍ ഞാനും ജയസൂര്യയും ഇന്ദ്രജിത്തുമാണ് അഭിനയിക്കുന്നത്. ഒരേ സമയം ഇന്റസ്ട്രിയില്‍ വന്നവരാണ് ഞങ്ങള്‍, എന്നാല്‍ ഒരേ വഴിയില്‍ സഞ്ചരിക്കുന്നവരല്ല. കരിയറിന്റെ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഞങ്ങളോരോരുത്തരും വിധിയെ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. ആ തുടക്കകാലത്ത് ഞങ്ങളെല്ലാം ചെറുപ്പക്കാരാണ്. ഒരു കോളേജില്‍ വന്ന് തിരിച്ചു പോകുന്നതുപോലെയായിരുന്നു ലൊക്കേഷന്‍

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനൊരിക്കലും സംതൃപ്തനല്ല. സിനിമയില്‍ ഉള്ള ആരും സംതൃപ്തരല്ല എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിക്കുന്ന അഭിനേതാവല്ല ഞാന്‍. ഓരോ സിനിമയും ഒരു യാത്രയാണ്. ആ യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ അതിന്റെ ഭാഗമാകാനാണ് തനിക്കിഷ്ടം

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ഇല്ല, കുടുംബത്തിനൊപ്പം ഒരുപാട് നേരം ഇരിക്കാന്‍ സമയം കിട്ടാറില്ല. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഇരിക്കാന്‍ അധികം സമയം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ ജോലിയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വിട്ടുവീഴ്ച ചെയ്യണം. എല്ലാം എല്ലാം അരികത്തുണ്ടാവുന്ന ഒരു ജോലിയും ലോകത്തില്ല

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

യാത്രകള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഷൂട്ടിങിന് വേണ്ടിയല്ലാതെ അങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. ഷൂട്ടിങിന് വേണ്ടിയുള്ള യാത്രകള്‍ ആസ്വദിക്കാന്‍ കഴിയാറില്ല. ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രം യുഎസില്‍ ആയിരുന്നു. എന്നും രാവിലെ എഴുനേറ്റ് ഷൂട്ടിന് പോകും. വൈകുന്നേരം വന്നാല്‍, അടുത്ത ദിവസത്തെ ഷൂട്ടുമായി ബന്ധപ്പെട്ട് സംവിധായകനുമായി ചര്‍ച്ച. ഷൂട്ടില്ലാത്ത ദിവസം ശ്യാമേട്ടനൊപ്പം റൈസിന് പോകും. സിനിമയെ കുറിച്ച് സംസാരിക്കും. പിന്നെ ഒരു സമയം കിട്ടിയപ്പോള്‍ ന്യൂ യോര്‍ക്കിലും ബോര്‍വെ ഷോയ്ക്കും പോയി.

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ചെറിയൊരു ഇടവേള കിട്ടിയാല്‍ തീര്‍ച്ചയായും ഉടന്‍ തന്നെ. കുഞ്ഞിന്റെ ജനനമൊക്കെയായി കഴിഞ്ഞ ഒരുവര്‍ഷം ഞങ്ങളുടെ യാത്ര തള്ളിപ്പോകുകയായിരുന്നു. ഇപ്പോള്‍ മകള്‍ക്ക് ഒരു വയസ്സായി. അധിക പക്ഷവും മാസങ്ങള്‍ക്കകം ഞങ്ങള്‍ ആദ്യത്തെ ട്രിപ്പ് പ്ലാന്‍ ചെയ്യും

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

അങ്ങനെ ഒരു പൃഥ്വിരാജില്ല. ഞാനൊന്നും മറച്ചു വച്ചിട്ടില്ല. എന്താണ് ഞാന്‍ എന്നത് ഈ ഞാന്‍ തന്നെയാണ്. തീര്‍ച്ചയായും എന്നെ കുറിച്ച് പലരും പലതും പറയുന്നുണ്ടാവും. അതൊക്കെ പോയി തിരുത്താന്‍ എനിക്ക് കഴിയില്ലല്ലോ.

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ഇഷ്ടപ്പെട്ട ഒരു സിനിമ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാണ്. ഇഷ്ടമുള്ള ഒരുപാട് സിനിമകളുണ്ട്. ആ സിനിമകളൊക്കെ റീമേക്ക് ചെയ്യാനുള്ള ഒരു ശ്രമം ഞാനൊരിക്കലും നടത്തില്ല എന്ന് തോന്നുന്നു

പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്

ഞാന്‍ മാത്രമല്ല, എല്ലാ അഭിനേതാക്കളും വിദ്യാര്‍ത്ഥികളാണ്. സിനിമയയില്‍ നിന്ന് ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളോരോരുത്തരും

English summary
The past one year has been momentous for Prithviraj. On the personal front, the superstar has been on a high after becoming a father while on the professional side, he seems to be having a lot of fun playing an array of characters ranging from goofy to romantic heroes. In a candid interview, the actor talks about how parenthood has changed him, his friends circle, how he unwinds and more...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam