»   » ലൈംഗികാപരാധിയായി ഞാന്‍ അഭിനയിക്കും, പക്ഷെ... പൃഥ്വിരാജ് പറഞ്ഞത് വ്യക്തമാക്കുന്നു

ലൈംഗികാപരാധിയായി ഞാന്‍ അഭിനയിക്കും, പക്ഷെ... പൃഥ്വിരാജ് പറഞ്ഞത് വ്യക്തമാക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് നടന്‍ പൃഥ്വിരാജ് നല്‍കിയ പിന്തുണ സിനിമാ ലോകവും ആരാധകരും ഏറെ ചര്‍ച്ച ചെയ്തതാണ്. നടിയ്ക്ക് പിന്തുണയും ആശ്വാസവും നല്‍കുക മാത്രമല്ല, ഇനിയൊരു സ്ത്രീയ്ക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ട ചില നിലപാടുകളും പൃഥ്വി സ്വീകരിച്ചു.

മോഹന്‍ലാലിന് വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുരളി ഗോപി, അപ്പോള്‍ ലൂസിഫര്‍ ?

തന്റെ ചിത്രത്തില്‍ ഇനിയൊരിക്കലും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതോ മറ്റോ ആയ സംഭാഷണങ്ങളോ രംഗങ്ങളോ ഉണ്ടാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇതിനെ അനുകൂലിച്ചു എതിര്‍ത്തും പലരും രംഗത്തെത്തി. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞത് പൃഥ്വി ഒന്നുകൂടെ വ്യക്തമാക്കുന്നു.

ഞാന്‍ ചെയ്യില്ല

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഒരു സംഭാഷണവും ഞാന്‍ എന്റെ ചിത്രത്തില്‍ ഉപയോഗിയ്ക്കില്ല എന്ന് വീണ്ടും പറയുന്നു. ഒരു വാണിജ്യ സിനിമയുടെ വിജയത്തിന് വേണ്ടിയും അത്തരം സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ ഞാന്‍ ഇനി തയ്യാറല്ല.

കഥാപാത്രങ്ങള്‍ ചെയ്യും, പക്ഷെ..

എന്നാല്‍ ലൈംഗികാപരാധിയായ കഥാപാത്രം ചെയ്യാന്‍ ഒരു തിരക്കഥ ആവശ്യപ്പെട്ടാല്‍ ഞാന്‍ ചെയ്യും. കാരണം ഞാനൊരു അഭിനേതാവാണ്, ഒരു കഥാപാത്രം ചെയ്യുക എന്നത് എന്റെ ജോലിയും. പക്ഷെ ഒരിക്കലും ലൈംഗികാപരാധിയെ പിന്തുണയ്ക്കുന്ന തരത്തിലോ, അതിനെ ആഘോഷിയ്ക്കുന്ന തരത്തിലോ ഉള്ള സിനിമ ആയിരിക്കില്ല അത്.

മുംബൈ പോലീസിലെ വേഷം

മുംബൈ പോലിസില്‍ ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നില്‍ കൗതുകമുണ്ടാക്കുന്ന ഏതൊരു കഥാപാത്രവും ഞാന്‍ തിരഞ്ഞെടുക്കും. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ കഥാപാത്രമാണ് ആന്റണി മോസസ്. ചിത്രത്തില്‍ ഒരിടത്തും സ്വര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്നില്ല.

ആ കഥ പറയുമ്പോള്‍

എനിക്കിപ്പോഴും ഓര്‍മയുണ്ട്, മുംബൈ പോലീസിന്റെ കഥ പറയാന്‍ വേണ്ടി റോഷന്‍ ആന്‍ഡ്രൂസ് ഫോണ്‍ വിളിച്ച ദിവസം. 'പൃഥ്വി പറഞ്ഞിട്ടില്ലെ, താങ്കളെ അത്ഭുതപ്പെടുത്തുന്ന കഥാപാത്രം ചെയ്യും എന്ന്, അതില്‍ ഇപ്പോഴും മാറ്റമില്ലല്ലോ' എന്ന് വിളിച്ച് ചോദിച്ചു. 'ഇല്ല, ഇപ്പോഴും ഞാന്‍ അങ്ങനെ വിശ്വസിയ്ക്കുന്നു' എന്ന് പറഞ്ഞതിന് ശേഷമാണ് ബോബിയും റോഷനും എന്നെ കാണാന്‍ വന്നത്. കഥ പറഞ്ഞു തുടങ്ങി. ആന്റണി മോസസ് ഒരു ഗേ ആണ് എന്നറിയുമ്പോഴുള്ള എന്റെ മുഖഭാവം അറിയാന്‍ കാത്തിരിയ്ക്കുകയായിരുന്നു റോഷന്‍. എനിക്ക് കഥ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും ഇത് ചെയ്യാം എന്ന് പറയുകയായിരുന്നു- പൃഥ്വിരാജ് പറഞ്ഞു.

English summary
I am ready to do the role of a sexual offender; Prithviraj clarifying his stand on misogyny

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam