twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    By Aswini
    |

    സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ സ്വാര്‍ത്ഥനാണെന്ന് പൃഥ്വിരാജ്. എനിക്ക് ഇഷ്ടമുള്ള, താത്പര്യമുള്ള സിനിമകള്‍ മാത്രമാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. ഇത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതിനെ കുറിച്ച് ചിന്തിക്കാറില്ല എന്ന് ഏഷ്യനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

    എന്റെ ഇഷ്ടങ്ങളെല്ലാം പ്രേക്ഷകരംഗീകരിക്കുന്നു എന്നൊരിക്കലും ഞാന്‍ പറയില്ല. എനിക്കിഷ്ടപ്പെട്ട സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരുന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ തിരഞ്ഞെടുത്ത മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടു എന്നത് നല്ല കാര്യം - പൃഥ്വിരാജ് പറയുന്നു.

    എന്നെ ആകര്‍ഷിക്കണം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ എന്നെ ആകര്‍ഷിക്കുന്ന, എനിക്കിഷ്ടപ്പെടുന്ന എന്തങ്കിലും ഉണ്ടോ എന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്. അങ്ങനെ വരുമ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്.

    പ്രേക്ഷകരുടെ അഭിരുചി മനസ്സിലാക്കുന്ന നടന്‍

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    ഒരിക്കലുമല്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് പ്രേക്ഷകരുടെ അഭിരുചി അറിയില്ല. എനിക്കിഷ്ടപ്പെടുന്ന എല്ലാ സിനിമകളും പ്രേക്ഷകര്‍ക്കിഷ്ടപ്പെടണം എന്നില്ല. അതുകൊണ്ട് എന്റെ ചില സിനിമകള്‍ പരാജയപ്പെടുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നത്. എന്നെ സംബന്ധിച്ച് ഒരിക്കലും ആ സിനിമകള്‍ പരാജയമല്ല. അതിന്റെ എല്ലാ പള്‍സും അറിഞ്ഞിട്ടാണ് ആ സിനിമ ഞാന്‍ തിരഞ്ഞെടുക്കുന്നത്.

    എനിക്ക് പരാജയവും വേണം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    ഒരു സിനിമയുടെ തിരക്കഥ വായിച്ചാല്‍ ഇത് വിജയിക്കുമോ എന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിയും. അമര്‍ അക്ബര്‍ അന്തോണിയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ജയസൂര്യയെയും എന്റെ ചേട്ടനെയും വിളിച്ച് പറഞ്ഞതാണ്, ഈ സിനിമ വന്നാല്‍ തിയേറ്ററില്‍ വിജയിക്കും എന്ന്. അങ്ങനെ മാത്രം നോക്കി എനിക്ക് എന്റെ കരിയര്‍ സെറ്റ് ചെയ്യാവുന്നതാണ്. പക്ഷെ അങ്ങനെ സംഭവിച്ചാല്‍ എനിക്ക് ബോറടിയ്ക്കും. എനിക്ക് ഇനിയും ഡബിള്‍ ബാരല്‍ പോലെ, ഇവിടെ പോലെയുള്ള പരാജയ ചിത്രങ്ങള്‍ വേണം.

    ഡബിള്‍ ബാരലിന്റെ പരാജയം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    ആ സിനിമ പരാജയപ്പെട്ടതിന് ഒരിക്കലും ഞാന്‍ പ്രേക്ഷകരെ കുറ്റം പറയില്ല. അത് ഞങ്ങളുടെ തെറ്റാണ്. പക്ഷെ അങ്ങനെ ഒരു സിനിമ ചെയ്തില്‍ ഒരിക്കലും നിരാശയില്ല. പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ ഇനിയും തയ്യാറാണ്. ഇത്തരമൊരു തിരക്കഥയുമായി ലിജോ ജോസഫ് പെല്ലിശ്ശേരി വന്നപ്പോള്‍ അതൊരു പുതിയ മാറ്റത്തിനുള്ള പരീക്ഷണമാണെന്ന് എനിക്കറിയായിരുന്നു. പ്രേക്ഷകര്‍ ഇതെങ്ങനെ ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയവുമുണ്ടായിരുന്നു. എന്നിരുന്നാലും അത് ചെയ്യുക എന്നത് വെല്ലുവിളിയാണ്. ആ വെല്ലുവിളി സ്വീകരിച്ചു.

    എന്റര്‍ടൈന്‍മെന്റില്‍ വന്ന മാറ്റം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    പണ്ടൊക്കെ എന്റെര്‍ടൈന്‍മെന്റ് ചിത്രമാണോ എന്ന് നോക്കുന്നത്, നല്ല പാട്ടുണ്ടോ, റൊമാന്‍സുണ്ടോ, ഫൈറ്റുണ്ടോ, തമാശയുണ്ടോ എന്നൊക്കെ നോക്കിയാണ്. എന്നാല്‍ ഇന്ന് ആ ആശയം തീര്‍ത്തും മാറിയിരിക്കുന്നു. ആദ്യാവസാനം വരെ പ്രേക്ഷകരെ കൗതുകത്തോടെ എന്‍ഗേജ് ചെയ്യ്പ്പിച്ച് ഇരുത്തുന്ന എന്തെങ്കിലും ഉണ്ടോ എന്നാണ് നോക്കുന്നത്. അങ്ങനെ വരുമ്പോള്‍ തീര്‍ച്ചയായും സംവിധായകര്‍ പുതിയതെന്തെങ്കിലും പരീക്ഷിക്കും അങ്ങനെ പരീക്ഷിച്ച ചിത്രമാണ് ഡബിള്‍ ബാരല്‍

    ഇനിയും പരാജയങ്ങളുണ്ടാവാം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    എന്റെ സിനിമകള്‍ ഇനിയും പരാജയപ്പെട്ടേക്കാം. പ്രേക്ഷകര്‍ക്കിഷ്ടപ്പെടാത്ത സിനിമകള്‍ ഞാന്‍ തിരഞ്ഞെടുത്തേക്കാം. ഈ വര്‍ഷം തന്നെ പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്താത്ത സിനിമയാണെന്ന് എനിക്കറിയാം. പക്ഷെ ഇവിടെ, ഡബിള്‍ ബാരല്‍ എന്ന ചിത്രങ്ങള്‍ നഷ്ടമായിരുന്നു. പക്ഷെ ആ സിനിമകള്‍ പരാജയമായിരുന്നു എന്ന് പ്രേക്ഷകര്‍ പറഞ്ഞാലും എനിക്കത് സമ്മതിക്കാന്‍ കഴിയില്ല. അത്തരം സിനിമകള്‍ ഇനിയും ഞാന്‍ ചെയ്‌തേക്കാം.

    അനാര്‍ക്കലിയും മൊയ്തീനും തമ്മിലുള്ള സാമ്യം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    സിനിമ റിലീസ് ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായം വന്ന് തുടങ്ങിയപ്പോഴാണ് ഇരു സിനിമകളും തമ്മില്‍ അങ്ങനെ ഒരു സാമ്യമുണ്ട് എന്നത് ഞാനും മനസ്സിലാക്കുന്നത്. പക്ഷെ പ്രണയം എന്ന വികാരത്തില്‍ എപ്പോവും വിരഹമുണ്ട്, ഏതെങ്കിലും തരത്തിലുള്ള കാത്തിരിപ്പുമുണ്ട്. അത് കാഞ്ചനയ്ക്ക് വേണ്ടി 20 വര്‍ഷം കാത്തിരുന്ന മൊയ്തീന്‍ ആയാലും 11 വര്‍ഷം നാദിറയ്ക്ക് വേണ്ടി കാത്തിരുന്ന ശാന്തനു ആയാലും. പൊതുവെ ഒരു പ്രണയത്തിലുള്ള സാമ്യം മാത്രമേ സിനിമയിലുമുള്ളൂ.

    പാവാടയെ കുറിച്ച്

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    അടുത്ത റിലീസിങ് ചിത്രമാണ് ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന, മണിയന്‍ പിള്ള രാജു നിര്‍മിയ്ക്കുന്ന പാവാട. സത്യത്തില്‍ എന്നെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞ് മണിയന്‍ പിള്ള രാജുച്ചേട്ടന്‍ സമീപിയ്ക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. മുമ്പ് കൊണ്ടുവന്നതൊന്നും എനിക്കിഷ്ടപ്പെട്ടിരുന്നില്ല. എനിക്കിഷ്ടപ്പെട്ടില്ല എന്നതുകൊണ്ടമാത്രം ആ തിരക്കഥകള്‍ സിനിമയാക്കേണ്ട എന്ന് തീരുമാനിച്ച്, എനിക്കുവേണ്ടി തിരക്കഥയെഴുതി എന്നെ വിശ്വസിച്ച മണിയന്‍ പിള്ള ചേട്ടനെ ഞാന്‍ ബഹുമാനിക്കുന്നു. ഈ സിനിമ വലിയ വിജയമായിരിക്കും എന്നൊന്നും ഞാന്‍ വാഗ്ദാനം നല്‍കുന്നില്ല. എന്തായാലും മോശമായ സിനിമയായിരിക്കില്ല എന്ന ഉറപ്പ് പറയാം.

    ഡാര്‍വിന്റെ പരിണാമം

    ഞാന്‍ തീര്‍ത്തും സ്വാര്‍ത്ഥനാണ്, എനിക്ക് പരാജയങ്ങളും വേണം; പൃഥ്വിരാജ് പറയുന്നു

    ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഓഗസ്റ്റ് സിനിമാസാണ് നിര്‍മിയ്ക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും അഭിനയിക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളവും ഓഗസ്റ്റ് സിനിമാസ് നിര്‍മിയ്ക്കുന്നുണ്ട്. ഡാര്‍വിന്റെ പരിണാമത്തില്‍ ചെമ്പന്‍ വിനോദും ഞാനുമാണ്. അസാധാരണമായി പറയുന്ന ഒരു സിനിമയൊന്നുമല്ല. പക്ഷെ എവിടെയോ ആ സിനിമയുടെ പള്‍സ് എനിക്കിഷ്ടപ്പെട്ടു. ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ചെമ്പന്‍ വിനോദാണ്.

    English summary
    I am selfish, i want flops again says Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X