എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....ഞാനതിന് വേണ്ടി കാത്തിരിക്കുകയാണ്

By Aswathi

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ, ഞാനതിന് വേണ്ടി കാത്തിരിയ്ക്കുകയാണ്..ഏതെങ്കിലും ഒരു നടി അങ്ങനെ പറയുമോ? എന്നാല്‍ ലക്ഷ്മി മേനോന്‍ പറയും. തന്നെ കുറിച്ചുള്ള ചൂടുള്ള ഗോസിപ്പുകള്‍ താന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്.

ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ക്കൊന്നും ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് അറിയാല്ലായിരുന്നു. എന്നെ കുറിച്ച് ഗോസിപ്പുകളൊന്നുമില്ലെന്നാണ് അവര് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഗോസിപ്പ് വരുമ്പോള്‍ ഞാന്‍ അവരെ നോക്കി സന്തോഷിക്കുമെന്ന് ചിരിച്ചുകൊണ്ട് ലക്ഷ്മി പറയുന്നു

എന്നെ സംബന്ധിച്ച ഗോസിപ്പ് വരുമ്പോള്‍ മോശമായൊന്നും അതില്‍ കാണുന്നില്ല. ഗോസിപ്പുകള്‍ എങ്ങനെയായാലും ഒരു പത്രത്തിന്റെ ഉള്‍പേജിലാണ് വരുന്നത്. വലിയ എന്തെങ്കിലും ആകുമ്പോളാണ് അതിന് വായനക്കാര്‍ ഉണ്ടാകുന്നത്. അങ്ങനെ ഒരു ഗോസിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍- ലക്ഷ്മി മേനോന്‍ പറഞ്ഞു. ബാക്കി തുടര്‍ന്ന് വായിക്കൂ...

അഭിനയം നിര്‍ത്തുന്നു എന്നു കേട്ടു

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

ഞാന്‍ പറഞ്ഞത് ധാവണി വേഷങ്ങള്‍ കെട്ടുന്നത് മടുത്തു എന്നാണ്. അത്തരം വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുന്നു എന്നാണ്. അല്ലാതെ അഭിനയം നിര്‍ത്തുന്നു എന്നല്ല. എന്നു കരുതി നല്ല വില്ലേജ് ഗേള്‍ വേഷങ്ങള്‍ വന്നാല്‍ തിരഞ്ഞെടുക്കും.

ഞാനായി അഭിനയിക്കണം

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

സിനിമയില്‍ നിങ്ങള്‍ കാണുന്ന ഞാനും ശരിക്കുള്ള എനിക്കുമായും ഒരു ബന്ധവുമില്ല. മോഡേണ്‍ വേഷങ്ങളിലാണ് എനിക്ക് താത്പര്യം. അങ്ങനെ ഒരു വേഷം ചെയ്യാനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്- ലക്ഷ്മി മേനോന്‍ പറഞ്ഞു.

അപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളോ

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

കഥാപാത്രത്തിന് വേണ്ടി വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ്. പക്ഷെ അതെനിക്കു കൂടെ കംഫര്‍ട്ടബ്ള്‍ ആയിരിക്കണം. നല്ല തിരക്കഥയും സിനിമയുമാണെങ്കില്‍ അങ്ങനെ ഒരു വേഷം ചെയ്യുന്നതിന് എതിര്‍പ്പില്ലെന്നും നടി പറഞ്ഞു.

മലയാളത്തില്‍ എന്തുകൊണ്ടില്ല

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

അവതാരത്തിന് ശേഷം നല്ല അവസരങ്ങളൊന്നും മലയാളത്തില്‍ നിന്നും വന്നില്ല. മലയാള സിനിമകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷെ എപ്പോഴും ഫസ്റ്റ് ചോയിസ് തമിഴിനാണ്. അവിടെയാണ് എന്റെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടത്.

ഗോസിപ്പുകളെ കുറിച്ച്

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

എന്നെ സംബന്ധിച്ച ഗോസിപ്പുകള്‍ ഞാന്‍ ആസ്വദിക്കുന്നു. ഗോസിപ്പ് വരുമ്പോള്‍ മോശമായൊന്നും അതില്‍ കാണുന്നില്ല.

 പാട്ടിലേക്ക്

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

പാട്ടിനെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. പക്ഷെ പാടാന്‍ ഇഷ്ടമാണ്. എന്റെ ശബ്ദത്തിന് യോജിച്ച അവസരങ്ങള്‍ വരികയാണെങ്കില്‍ ഇനിയും പാടും. പക്ഷെ പ്രൊഫഷനാക്കില്ല.

പഠനം

എന്നെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കൂ....

ഇപ്പോള്‍ പ്ലസ് ടു ബോര്‍ഡ് എക്‌സാനിമിന്റെ തിരക്കിലാണ്. പഠിച്ച് സിവില്‍ സര്‍വീസ് എടുക്കാനായിരുന്നു ആദ്യം ആഗ്രഹം. പക്ഷെ ഇപ്പോള്‍ എന്റെ ജീവിത ചുറ്റുപാടുകള്‍ മാറി. എന്തു തന്നെയായാലും പഠിക്കും. പഠനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല- ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X