»   » ഞാന്‍ മോശപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കില്ല, മോശപ്പെട്ട കാര്യങ്ങള്‍ പറയില്ല; അനൂപ് മേനോന്‍

ഞാന്‍ മോശപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കില്ല, മോശപ്പെട്ട കാര്യങ്ങള്‍ പറയില്ല; അനൂപ് മേനോന്‍

Written By:
Subscribe to Filmibeat Malayalam

സിനിമാ മേഖലയില്‍ നില്‍ക്കുമ്പോള്‍ പ്രശസ്തിയ്ക്കും പണത്തിനുമൊപ്പം വന്നു ചേരുന്ന മറ്റൊരു കാര്യം കൂടെയുണ്ട്. വിമര്‍ശനങ്ങളും വിവാദങ്ങളും. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും വിവാദങ്ങളെയും വളരെ പക്വതയോടെ നേരിടാനുള്ള രീതി ഇപ്പോള്‍ അനൂപ് മേനോന് അറിയാം.

നേരെ ചൊവ്വേ എന്ന പരിപാടിയില്‍ ജോണി ലൂക്കോസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കി സംസാരിയ്ക്കുകയായിരുന്നു അനൂപ് മേനോന്‍. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ചുറ്റും നടക്കുന്നുണ്ടാവാം. പക്ഷെ തന്നെ മാനസികമായി ബാധിയ്ക്കുന്ന വിമര്‍ശനങ്ങളെയെല്ലാം മതില്‍ കെട്ടി അകറ്റി നിര്‍ത്തുകയാണ് പതിവെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

 anoop-menon

മോശപ്പെട്ട കാര്യങ്ങളൊന്നും കേള്‍ക്കില്ല, മോശപ്പെട്ട കാര്യങ്ങളൊന്നും പറയില്ല എന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനെടുത്ത തീരുമാനമാണ്. നെഗറ്റീവായിട്ടുള്ള കാര്യങ്ങളെ അകറ്റി നിര്‍ത്തുന്നതല്ലേ നല്ലത്. അല്ലാതെ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എല്ലായിപ്പോഴും സന്തോഷമായി ഇരിക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് ഞാന്‍. എനിക്കതിന് കഴിയുന്നുമുണ്ട്.

തുര്‍ക്കിയില്‍ ഇപ്പോള്‍ ബോംബിട്ടതും സ്‌കൂള്‍ വാന്‍ മറിഞ്ഞ് പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കുന്നതുമൊക്കെ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത വാര്‍ത്തകളാണ്. പക്ഷെ നമ്മളെ സംബന്ധിയ്ക്കുന്ന ഇത്തരം നെഗറ്റീവ് കമന്റുകള്‍ കണ്ടില്ല എന്നും കേട്ടില്ല എന്നും നടിയ്ക്കാന്‍ നമുക്ക് കഴിയും- അനൂപ് മേനോന്‍ പറഞ്ഞു.

Previous: സിനിമയിലേക്കുള്ള എന്‍ട്രി തന്നത് വിനയന്‍ സര്‍ തന്നെയാണ്; അനൂപ് മേനോന്റെ മറുപടി

English summary
I am trying to avoid all negativity says Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam