»   » ക്യാമറയ്ക്ക് മുമ്പില്‍ തന്നെ അസ്വസ്ഥതയാക്കുന്ന ഒരേ ഒരു കാര്യം; മഡോണ സെബാസ്റ്റിന്‍

ക്യാമറയ്ക്ക് മുമ്പില്‍ തന്നെ അസ്വസ്ഥതയാക്കുന്ന ഒരേ ഒരു കാര്യം; മഡോണ സെബാസ്റ്റിന്‍

By: Sanviya
Subscribe to Filmibeat Malayalam

ഏറ്റവും കുറഞ്ഞകാലം കൊണ്ടാണ് മഡോണ സെബാസ്റ്റിന്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെട്ടത്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ പറയുന്നത് എന്തും ചെയ്യാന്‍ തയ്യാറാകുന്ന മഡോണയ്ക്ക് ഈ ഒരു കാര്യത്തിനോട് മാത്രം താത്പര്യമില്ല. കഥയില്‍ അത്തരമൊരു സീനുണ്ടെങ്കില്‍ ആ കഥാപാത്രം തന്നെ താരം വേണ്ടന്ന് വയ്ക്കും. അത് എന്താണന്നല്ലേ?

ക്യാമറയ്ക്ക് മുമ്പില്‍ നായകനുമായി കെട്ടിപിടിച്ച് അഭിനയിക്കുന്നതാണ് താരത്തിനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥതയാക്കുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഡോണ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിനോട് താത്പര്യമില്ലെന്ന് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ക്യാമറയ്ക്ക് മുമ്പില്‍ തന്നെ അസ്വസ്ഥയാക്കുന്ന ഒരേ ഒരു കാര്യം; മഡോണ സെബാസ്റ്റിന്‍

ക്യാമറയ്ക്ക് മുമ്പില്‍ നായകന്മാര്‍ കെട്ടി പിടിക്കുന്നതാണ് തന്നെ അസ്വസ്ഥയാക്കുന്നത്. എന്നാല്‍ തന്റെ ഫ്രണ്ടസാണെങ്കില്‍ കുഴപ്പമില്ലെന്നും മഡോണ പറയുന്നു.

ക്യാമറയ്ക്ക് മുമ്പില്‍ തന്നെ അസ്വസ്ഥയാക്കുന്ന ഒരേ ഒരു കാര്യം; മഡോണ സെബാസ്റ്റിന്‍

ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിനോട് ഒരിക്കലും എതിരായിട്ടില്ല. ഇത്തരം സീനുകള്‍ ഭംഗിയായി അഭിയിക്കുന്ന താരങ്ങളുണ്ട്. പക്ഷേ തന്നെ അത്തരം രംഗങ്ങള്‍ അസ്വസ്ഥയാക്കുകയാണെന്നും നടി പറഞ്ഞു.

ക്യാമറയ്ക്ക് മുമ്പില്‍ തന്നെ അസ്വസ്ഥയാക്കുന്ന ഒരേ ഒരു കാര്യം; മഡോണ സെബാസ്റ്റിന്‍

കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെ മഡോണ തമിഴിലും അഭിനിയിച്ചു. വിജയ്ക്കും അഭിനയിക്കാന്‍ താന്‍ കംഫര്‍ട്ടബിളാണെന്നും നടി പറയുന്നു. ഇപ്പോള്‍ വിജയ് സേതുപതിയ്‌ക്കൊപ്പം മറ്റൊരു തമിഴ് ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം.

ക്യാമറയ്ക്ക് മുമ്പില്‍ തന്നെ അസ്വസ്ഥയാക്കുന്ന ഒരേ ഒരു കാര്യം; മഡോണ സെബാസ്റ്റിന്‍

പ്രേമം തെലുങ്ക് റീമേക്കിലാണ് മഡോണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നാഗചൈതന്യയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും മഡോണ പങ്കു വച്ചു. പെട്ടന്ന് ഫ്രണ്ട്‌ലി ആകുന്ന സ്വഭാവം. ഒരുപാട് തമാശകള്‍ പറയുമായിരുന്നു. എന്നാല്‍ തെലുങ്ക് അറിയില്ലത്തതുകൊണ്ട് അദ്ദേഹം പറയുന്ന പകുതി തമാശകളും മനസിലാക്കുന്നില്ലെന്നും താരം പറയുന്നു.

English summary
I am uncomfortable with onscreen hug madonna sebastian says.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam