»   » കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

Written By:
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ പല വഴി വന്നെങ്കിലും 31 കാരിയായ നയന്‍താര ഇപ്പോഴും ബാച്ചിലറാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നയന്‍താര തന്റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ചും പറയുകയുണ്ടായി. ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു എന്ന് നടി പറഞ്ഞു.

വിവാഹത്തില്‍ വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍. കുടുംബ ജീവിതം ആഗ്രഹിയ്ക്കുന്നുണ്ട്. ഒരിക്കല്‍ വിവാഹം ഉണ്ടാവും. പക്ഷെ അത് അഞ്ച് വര്‍ഷത്തിനുള്ളിലോ അതിന് ശേഷമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. അതിനൊരു സമയം നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ.

ചെന്നൈ ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി (Desirable Women 2015) തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍. തന്റെ വിജയത്തിന് പിന്നിലെ രഹസ്യവും നടി അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

നമ്മള്‍ നമ്മെ എങ്ങനെ സ്വയം ഉയര്‍ത്തുന്നുവോ അതനുസരിച്ചായിരിക്കും മറ്റുള്ളവര്‍ നമ്മളെ കാണുന്നത്. ശരിയായ നിലപാട് എപ്പോഴും ഒരു വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം- ചെന്നൈ ടൈംസിന്റെ 2015 ലെ ചെന്നൈയിലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് നയന്‍ പറഞ്ഞു.

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

സത്യസന്ധമായിരിക്കുക എന്നതാണ് ഒരു ആണില്‍ ആകര്‍ഷണം. പക്ഷെ അത്തരത്തിലുള്ളവരെ കണ്ടത്തുക പ്രയാസമാണിന്ന്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ജോര്‍ജ്ജ് ക്ലൂണിയാണെന്നും നയന്‍ പറഞ്ഞു.

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

എന്റെ കഴിവില്‍ എനിക്കുള്ള വിശ്വാസവും, കഠിനാധ്വാനവുമാണ് 12 വര്‍ഷമായി ഈ മേഖലയില്‍ തുടരുന്നതിനുള്ള കാരണം. കരിയറില്‍ ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും കടന്ന് പോയി. വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവന്നതിന് ശേഷം തിരക്കഥകള്‍ ശ്രദ്ധിച്ച് എടുക്കാന്‍ ശ്രമിച്ചു. എല്ലാ ചിത്രങ്ങളും എന്റെ ആദ്യ ചിത്രങ്ങളായി കാണാന്‍ തുടങ്ങി

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

അത് തീര്‍ത്തും വ്യാജ വാര്‍ത്തയാണ്. അത്തരമൊരു കഥയുമായി ആരും എന്നെ സമീപിച്ചിട്ടില്ല. ഞാന്‍ ചിരിഞ്ജീവിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നും, വന്‍ പ്രതിഫലം വാങ്ങുന്നു എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതായി ഞാനും അറിഞ്ഞിരുന്നു. എന്നാല്‍ അതില്‍ സത്യമില്ല

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

അത് സത്യമാണ്. ആ ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റില്‍ തുടങ്ങും. ഇപ്പോള്‍ വിക്രമിനൊപ്പം ഇരുമുരുകന്‍, കാര്‍ത്തിയ്‌ക്കൊപ്പം കശ്‌മോര, തെലുങ്കില്‍ ബാബു ബന്‍ഗാരത്തിനൊപ്പം ഒരു ചിത്രം- ഇവയാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു; നയന്‍താര

അങ്ങനെ അധികം ഉണ്ടാവാറില്ല. എപ്പോഴും ആ തിരക്കില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. അങ്ങനെ ഒരു അവധി കിട്ടുകയാണെങ്കില്‍ വീട്ടില്‍ പോയി അമ്മയെയും അച്ഛനെയുമൊക്കെ കാണും. അല്ലെങ്കില്‍ ദുബായില്‍ ഏട്ടനും കുടുംബത്തിനുമൊപ്പം. അതുമല്ലെങ്കില്‍ ഒരു യാത്ര

English summary
I believe in commitment and marriage says Nayanthara
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam