»   » ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

Written By:
Subscribe to Filmibeat Malayalam

മലയാളിത്തിന്റെ മലര്‍ മിസ് ഇപ്പോള്‍ ടീച്ചറല്ല, ഡോക്ടറാണ്. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ സായി പല്ലവി ഇപ്പോള്‍ ഡോ. സായി പല്ലവി സെന്താമരൈ ആണ്. ഇനി സിനിമകളുടെ എണ്ണം കുറയുമോ, അതോ കഷ്ടപ്പെട്ട് പഠിച്ച എംബിബിഎസ് ഉപേക്ഷിക്കുമോ, സായി പല്ലവിയുടെ ഭാവി കാര്യങ്ങള്‍ അറിയാല്‍ ആരാധകര്‍ക്ക് ആകാക്ഷയുണ്ട്.

ഒരിക്കലും തന്റെ ഡോക്ടര്‍ എന്ന പ്രൊഫഷന്‍ ഉപേക്ഷിക്കില്ല എന്ന് സായി പല്ലവി വ്യക്തമാക്കി. നല്ല സിനിമകളും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഞാന്‍ സിനിമയിലെത്തിയത്. എല്ലാം ദൈവാനുഗ്രഹമാണെന്നും എനിക്ക് നല്ലതേ ദൈവം തരികയുള്ളൂ എന്നുമാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്- സായി പല്ലവി പറഞ്ഞു, തുടര്‍ന്ന് വായിക്കൂ...

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തു തുടങ്ങിയ ആളല്ല ഞാന്‍. നല്ല സിനിമകളും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളും വന്നാല്‍ തീര്‍ച്ചയായും അഭിനയം തുടരും. പക്ഷെ ഡോക്ടര്‍ എന്ന എന്റെ പ്രൊഫഷന്‍ ഉപേക്ഷിക്കില്ല. അതിലൊരു സംശയവും വേണ്ട

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

ഡോക്ടറായി ആളുകളെ ചികിത്സിയ്ക്കുക എന്നത് ഒരു പ്രൊഫഷനായി എടുക്കാന്‍ വേണ്ടിയല്ല ഞാന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ജീവന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കണം. സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും ആളുകള്‍ ബഹുമാനിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്യണം. കുറഞ്ഞ പക്ഷം എനിക്ക് ചുറ്റുമുള്ളവരിലെങ്കിലും ഇതേ കുറിച്ച് ബോധം ഉണ്ടാക്കണം. ശരീരത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഇനിക്കിനിയും ധാരാളം പഠിക്കണം. ഇത് ദൈവത്തിന്റെ സമ്മാനമാണെന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

കുറച്ച് പ്രയാസമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസം ഞാന്‍ സിനിമയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. പൂര്‍ണമായും പഠനത്തിലായിരുന്നു ശ്രദ്ധ. ചില ഘട്ടങ്ങളില്‍ അത് മറികടന്നാലും എനിക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അമിതമായലാളന അനുഭവപ്പെടും. എന്നാല്‍ ജോര്‍ജ്ജയില്‍ അങ്ങനെയല്ല. എനിക്ക് സ്വതന്ത്രമായി നടക്കാന്‍ സാധിയ്ക്കും

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

കഥകള്‍ ഒരുപാട് കേള്‍ക്കുന്നുണ്ട്. നിലവില്‍ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ല. നമ്മള്‍ ചെയ്യേണ്ട കഥാപാത്രമാണെങ്കില്‍ അത് നമ്മെ തേടി വരും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. മലര്‍ എന്നിലെത്തിയത് പോലെ. ദൈവം എനിക്ക് നല്ലത് മാത്രമേ തരൂ എന്നാണ് എന്റെ വിശ്വാസം

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേക്കപ്പിലൂടെ മുഖക്കുരു മറച്ചിരുന്നു. മുഖക്കുരു ഇല്ലാതെ സായി പല്ലവിയെ കാണാന്‍ ഭംഗിയില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. സത്യത്തില്‍ ഞാന്‍ അത് ആസ്വദിയ്ക്കുകയായിരുന്നു. മേക്കപ്പില്ലാതെ നമ്മളെ കാണാന്‍ ഭംഗിയുണ്ട് എന്ന് പറയുന്നതല്ലേ സൗന്ദര്യം. പിന്നെ ഞാനാരാണോ, എന്താണോ അതിനെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് എന്നതും വലിയ കാര്യമാണ്.

ദൈവം എനിക്ക് നല്ലത് തരും; സായി പല്ലവി പറയുന്നു

മണിരത്‌നം സാറിന് അറിയാം അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് ആരാണെന്ന്. തിരക്കഥയില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കാതെ വന്നു. അത് വളരെ നന്നായി എന്നെ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി തന്നു. അല്ലാതെ എന്നെ ഒഴിവാക്കി എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. അതെന്നെ വേദനിപ്പിച്ചിട്ടുമില്ല- സായി പല്ലവി പറഞ്ഞു

English summary
I believe God selects the best for me says Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam