ഭാമ വിവാഹം കഴിക്കില്ലേ?
വിവാഹം എന്ന വ്യവസ്ഥയോടു മാനസികമായി പൊരുത്തം കാണിക്കാന്‍ തനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നു നടി ഭാമ. ജീവിതം പഠിപ്പിച്ചതും എല്ലാം തന്നതും സിനിമയാണ്. സിനിമ ടൈം പാസല്ല, വലിയ കടപ്പാടു തന്നെയാണ്. എന്നെ വിവാഹം കഴിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കുടുംബത്തില്‍ ആരംഭിച്ചു കഴിഞ്ഞു. പക്ഷേ, ഈ വ്യവസ്ഥയോടു ഇനിയും പൊരുത്തപ്പെടാന്‍ പറ്റിയിട്ടില്ല.
സിനിമയില്‍ ഇതുവരെ ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുതന്നെ വലിയ ഭാഗ്യമാണ്. ആദ്യ ചിത്രമായ നിവേദ്യം മുതല്‍ സ്വതന്ത്രയായിരുന്നു. ഒരു ഗ്രൂപ്പിലും പെട്ടിട്ടില്ല. എന്റെ ജോലി നന്നായി ചെയ്യാനാണു എന്നും ശ്രമിച്ചത്. മറ്റൊരാള്‍ എന്തുചെയ്താലും അതെനിക്കു വിഷമമാകാറില്ല.

നിവേദ്യത്തില്‍ അഭിനയിക്കുമ്പോള്‍ താനൊരു തൊട്ടാവാടിിയായിരുന്നു. ആരു ദേഷ്യപ്പെട്ടാലും കരയും. സങ്കടം മാറാന്‍ കവിതയെഴുതും. പിന്നീട് ഞാന്‍ പൊരുത്തപ്പെടാന്‍ പഠിച്ചു. പതിനേഴു വയസ്സുവരെ വീടായിരുന്നു ലോകം. ഇപ്പോള്‍ എട്ടവര്‍ഷമായി സിനിമയിലുണ്ട്. ആദ്യ രണ്ടുവര്‍ഷം ലോഹിതദാസ് കണ്ടെത്തിയ നായിക എന്ന കെയര്‍ ഉണ്ടായിരുന്നു. പിന്നീട് എനിക്കൊരു ഗോഡ്ഫാദര്‍ ഉണ്ടായിട്ടില്ല. എട്ടുവര്‍ഷം പിന്നിട്ടു. തമിഴ്, തെലുങ്ക്, കന്നട എന്നിവയിലും അഭിനയിച്ചു. സിനിമ തന്നെയാണു ജീവിതത്തില്‍ പ്രധാനമെന്നും ഭാമ പറഞ്ഞു.


Click it and Unblock the Notifications