»   » എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

Posted By:
Subscribe to Filmibeat Malayalam

നമിത പ്രമോദ് വളരെ സെലക്ടീവാണ്. ട്രാഫിക് മുതല്‍ ഇതുവരെ കൃത്യം പത്ത് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്ന് രണ്ട് ചിത്രങ്ങളല്ലാതെ മറ്റെല്ലാം ശ്രദ്ധിക്കപ്പെട്ടവയും വിജയിച്ചവയുമാണ്. എന്നാല്‍ നടി ഒരു പോലത്തെ വേഷങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ എന്ന വിമര്‍ശനമുണ്ട്.

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ചന്ദ്രേട്ടന്‍ എവിടാ എന്നീ ചിത്രങ്ങള്‍ പോരാതെ ഇപ്പോള്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലും ഒരു ഡാന്‍സറായിട്ടാണ് നമിത എത്തുന്നത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കൃത്യമായ മറുപടി നമിത പറയുന്നു, തുടര്‍ന്ന് വായിക്കൂ...

എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

ഒരുപോലത്തെ വേഷങ്ങള്‍ എന്നതൊന്നും എനിക്ക് വിഷയമല്ല. തങ്ങള്‍ക്കെന്ത് വേണം എന്ന് പ്രേക്ഷകര്‍ക്ക് പറയാം. പക്ഷെ ഞാനത് നോക്കേണ്ടതില്ല.

എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

ഞാന്‍ ചെയ്ത ഓരോ വേഷങ്ങളും എഴുത്തുകാരുടെ വിശദീകരണത്തിനനുസരിച്ചാണെന്ന് നമിത പറയുന്നു.

എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

ശോഭന മാഡത്തിനെ പോലെ അഭിനയിക്കാനോ, കഥാപാത്രങ്ങള്‍ വേണമെന്ന് വാശിപിടിയ്ക്കാനോ തനിക്ക് കഴിയില്ലെന്നും നടി വ്യക്തമാക്കി

എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

തന്നെ സംബന്ധിച്ച് ഓരോ സിനിമയും പുതിയതാണെന്ന് നമിത പറഞ്ഞു. എന്റെ അഭിനയത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തുടക്കകാലത്തൊക്കെ ഒരു സിനിമ തിരഞ്ഞെടുക്കുന്നതൊക്കെ വലിയ പേടിയായിരുന്നു. ഇപ്പോള്‍ ഒരു നടിയെന്ന നിലയില്‍ ഒരുപാട് ഫ്രീയാണ്.

എനിക്ക് ശോഭനയെ പോലെ അഭിനയിക്കാന്‍ കഴിയില്ല: നമിത

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഒരു കോമഡി ചിത്രമാണ്. പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല- നമിത പറഞ്ഞു.

English summary
In her career spanning 10 films, Namitha Pramod has churned out eight hits, making her a lucky charm of sorts for filmmakers. While it might have led to more roles coming her way, it has also given way to criticism from a section of audience that she repeats a lot of roles. But the actress is least bothered.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam