»   » ആദ്യ ഷോട്ടില്‍ തന്നെ ഡയലോഗ് തെറ്റിച്ചു, സോറി പറഞ്ഞ ഷറഫുദ്ദീനോട് മോഹന്‍ലാല്‍ പറഞ്ഞത്

ആദ്യ ഷോട്ടില്‍ തന്നെ ഡയലോഗ് തെറ്റിച്ചു, സോറി പറഞ്ഞ ഷറഫുദ്ദീനോട് മോഹന്‍ലാല്‍ പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലെ ഗിരിരാജന്‍ കോഴി ഇപ്പോള്‍ വെറും കോഴിയല്ല. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. മോഹന്‍ലാലിനൊപ്പമുള്ള മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ഷറഫുദ്ദീന്‍ ഇപ്പോള്‍, ദിലീപിന്റെ ജോര്‍ജ്ജേട്ടന്റെ പൂരം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

ആദ്യമായി കാണുന്നവര്‍ക്ക് ജാഡക്കാരന്‍, കൂട്ടുകാര്‍ക്ക് ഞാനൊരു ചളിയനാണ് എന്ന് ഷറഫുദ്ദീന്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും സിനിമാ സ്വപ്‌നങ്ങളെ കുറിച്ചും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഷറഫു പറയുകയുണ്ടായി.

മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവം മറക്കാന്‍ കഴിയില്ല എന്ന് ഷറഫുദ്ദീന്‍ പറയുന്നു. ചെറുപ്പം മുതലേ ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ക്യാമറയ്ക്ക് മുന്നില്‍ ലാലേട്ടനെന്ന മഹാനടന് മുന്നില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു

ആദ്യ ഡയലോഗ് തെറ്റിച്ചു

ലാലേട്ടനൊപ്പമുള്ള സീന്‍ ചിത്രീകരിക്കുമ്പോള്‍, ആദ്യ ഷോട്ടില്‍ തന്നെ ഞാന്‍ ഡയലോഗ് തെറ്റിച്ചു. ലാലേട്ടന്റെ മുഖത്ത് നോക്കി നില്‍ക്കുമ്പോള്‍ ഡയലോഗ് മറന്ന്, ആകെ ബ്ലാക്കായി പോകും. ഡയലോഗ് തെറ്റിച്ചപ്പോള്‍ ഞാന്‍ ലാലേട്ടനോട് സോറി പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ മോനെ കുഴപ്പമില്ല എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത ഊര്‍ജ്ജമായി എന്ന ഷറഫു പറയുന്നു

ദിലീപിനൊപ്പം

ജോര്‍ജ്ജേട്ടന്റെ പൂരം എന്ന ദിലീപ് ചിത്രത്തില്‍ പള്ളന്‍ എന്ന കഥാപാത്രത്തെയാണ് ഷറഫു അവതിരിപ്പിയ്ക്കുന്നത്. ദിലീപിന്റെ സുഹൃത്തുക്കളിലൊരാളായ മുഴുനീള കഥാപാത്രമാണ് ചിത്രത്തില്‍.

പ്രേമം തന്ന ആത്മവിശ്വാസം

പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത്. സിനിമാഭിനയത്തില്‍ എനിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായി. പുറത്തിറങ്ങുമ്പോള്‍ ഗിരിരാജന്‍ കോഴി എന്ന് ഞാന്‍ അറിയപ്പെടാന്‍ തുടങ്ങി.

ഓരോ സിനിമയും പാഠം

ഓരോ സിനിമയും പുതിയ അനുഭവമാണ് എനിക്ക് പകര്‍ന്നു നല്‍കുന്നത്. നേരത്തിലൂടെ വന്നു, ഓം ശാന്തി ഓശാന, പ്രേമം, പാവാട, ഹാപ്പി വെഡ്ഡിങ്, പ്രേതം, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.

ഇനി ഭാവി പരിപാടി

സിനിമയില്‍ നായകനായൊക്കെ വിളിയ്ക്കുന്നുണ്ട്. എന്നാല്‍ എന്റെ ഇപ്പോഴത്തെ എക്‌സ്പീരിയന്‍സില്‍ നായകനാകാന്‍ താത്പര്യമില്ല. പണമുണ്ടാക്കുക എന്നതിനെക്കാള്‍ ഉപരി എനിക്ക് വല്ലാത്തൊരു പാഷനാണ് സിനിമ. ഞാനിപ്പോള്‍ സിനിമ പഠിക്കുകയാണ്. അഭിനയത്തിലാണ് ശ്രദ്ധ. കൂടുതല്‍ അനുഭവം നേടി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹമൊക്കെ ഉണ്ട് എന്ന് ഷറഫുദ്ദീന്‍ പറഞ്ഞു.

English summary
I did fault my first dialogue with Lalettan says Sharafuddeen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam