»   » മുസ്ലീം അല്ലേ, സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകുമോ; അന്‍സിബ പറയുന്നു

മുസ്ലീം അല്ലേ, സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകുമോ; അന്‍സിബ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് ആക്രമണങ്ങള്‍ക്ക് എന്നും ഇരയാകുന്ന നായികയാണ് അന്‍സിബ ഹസന്‍. തട്ടമിടാത്തതിന്റെ പേരിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന്റെ പേരിലും നടി ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടു.

കൈ ഒന്ന് തരുമോ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി എന്ന് അന്‍സിബ

ഒരു മുസ്ലീം കുടുംബത്തില്‍ വരുന്ന അന്‍സിബ സിനിമയില്‍ അഭിനയിച്ചാല്‍ നരഗത്തില്‍ പോകും എന്നായിരുന്നു ഫേസ്ബുക്കില്‍ ചിലര്‍ പറഞ്ഞത്. ഫേസ്ബുക്ക് കമന്റുകളെ കുറിച്ചും തന്റെ സിനിമാ പ്രവേശനത്തിന്റെ എതിര്‍പ്പുകളെ കുറിച്ചും അന്‍സിബ പറയുന്നു.

നഗരത്തില്‍ പോകുമോ

സിനിമയില്‍ അഭിനയിച്ചാല്‍ നരഗത്തില്‍ പോകും എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണെന്നാണ് അന്‍സിബ പറയുന്നത്.

ബോളിവുഡില്‍ നോക്കൂ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം നടന്‍മാരാണ് ഉള്ളത്. നടിമാരും കുറവല്ല. മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നം

ഒരു അഭിനേതാവിന്

ഒരു നടന് അല്ലെങ്കില്‍ ഒരു നടിക്കുള്ള ഗുണം എന്തെന്നാല്‍ നമുക്ക് ആരുമാകാന്‍ കഴിയും എന്നതാണ്. കീഴ് ജാതിക്കാരനെന്നോ ഉയര്‍ന്ന ജാതിക്കാരനെന്നോ അങ്ങനെ സിനിമയില്‍ നമുക്ക് ആരുമാകാന്‍ കഴിയും- അന്‍സിബ പറഞ്ഞു.

ഫേസ്ബുക്ക് കമന്റുകള്‍

കമന്റുകള്‍ ഞാന്‍ നോക്കാറില്ല. അതിനോട് പ്രതികരിക്കാറുമില്ല. അതിനു റിപ്ലൈ ചെയ്യേണ്ട കാര്യവുമില്ല. മോശം കമന്റുകള്‍ എഴുതി വിടുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. എനിക്ക് എഫ് ബി യില്‍ അക്കൗണ്ട് ഇല്ല, പേജാനുള്ളത്. എന്റെ പേജ് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്‍സിയാണ്.

എതിര്‍പ്പുകള്‍

കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും താത്പര്യമില്ലായിരുന്നു. പക്ഷേ ദൃശ്യം ഇറങ്ങിയതോടെ അതുമാറി കിട്ടി. എല്ലാവര്‍ക്കും ഒരു അഭിമാനമായിരുന്നു അതെന്ന് അന്‍സിബ പറയുന്നു.

English summary
I didn't care facebook comment says Ansiba Hassan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam