»   » തന്നെ പ്രേമിക്കുന്നയാള്‍ക്ക് വേണ്ട ഒരേ ഒരു കാര്യത്തെ കുറിച്ച് സായി പല്ലവി പറയുന്നു

തന്നെ പ്രേമിക്കുന്നയാള്‍ക്ക് വേണ്ട ഒരേ ഒരു കാര്യത്തെ കുറിച്ച് സായി പല്ലവി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ സിനിമാ ലോകത്തെത്തിയ മലര്‍ വസന്തത്തിന് ഇന്നുള്ള ആരാധകരുടെ എണ്ണത്തിന് കൈയ്യും കണക്കുമില്ല. സായി പല്ലവിയെ ആരാധിക്കുകയും പ്രേമിക്കുകയും ചെയ്യുകയാണ് കേരളത്തിലെ യുവത്വം. കലി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി താന്‍ പ്രേമിയ്ക്കുന്ന ആള്‍ക്ക് വേണ്ട ഒരേ ഒരു കാര്യത്തെ കുറിച്ച് പറയുകയുണ്ടായി.

മറ്റൊന്നുമല്ല, നല്ല ക്ഷമ ഉണ്ടായിരിക്കണം. എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മയെ കാണാന്‍ കഴിയണം എന്നാണ് സായി പല്ലവി പറയുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെ ഇരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാലും രാത്രിമുഴുവന്‍ ഉറക്കമിളച്ച് അമ്മ എനിക്ക് കൂട്ടിരിയ്ക്കും.

 sai-pallavi

സിനിമയില്‍ വന്ന ശേഷം ഡബ്ബിങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബ്ബിങ് നീണ്ടു പോകുന്നത്. വട്ടായി പോകുന്ന അവസ്ഥിയില്‍ ഞാന്‍ പുറത്തേക്ക് നോക്കുമ്പോള്‍ അവിടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ ഉണ്ടാവും. ആ ചിരി കാണുമ്പോള്‍ എല്ലാ പ്രയാസവും ഞാന്‍ മറക്കും.

എനിക്ക് ദാഹിക്കുമ്പോള്‍ ആരുടെയെങ്കിലും കൈയ്യില്‍ അമ്മ വെള്ളം കൊടുത്തുവിടും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും തനിക്ക് ഈ സംരക്ഷണത്വം അനുഭവിക്കാന്‍ കഴിയണം എന്നാണ് സായി പല്ലവി പറയുന്നത്. ഇതുവരെ പ്രണയിക്കാന്‍ സമയം കിട്ടിയിട്ടില്ല എന്നും തിരക്കുള്ള ജീവിതത്തില്‍ ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും സായി പറഞ്ഞു.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
I didn't get time for fell in love; says Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam