»   » മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

Posted By:
Subscribe to Filmibeat Malayalam

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ കുഞ്ചാക്കോ ബോബന്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ അന്നൊക്കെ പെണ്‍കുട്ടികളുടെ ചോക്ലേറ്റ് പയ്യനായിരുന്നു. എന്നാല്‍ ഇടയ്‌ക്കൊരു ഇടവേളയെടുത്ത് തിരിച്ചുവന്നപ്പോള്‍ ചാക്കോച്ചനില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. സൗന്ദര്യമൊക്കെ അതുപോലെയുണ്ടെങ്കിലും ഏറ്റെടുക്കുന്ന കഥാപാത്രങ്ങളിലായിരുന്നു വ്യത്യാസം

വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളും ചെയ്തുകൊണ്ട് തിരിച്ചുവന്ന കുഞ്ചാക്കോ ബോബന്റെ സമീപകാലത്തെ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങള്‍ നേടിയവയാണ്. ചിറകൊടിഞ്ഞകിനാവുകളും മധുരനാരങ്ങയും ജമ്‌നാപ്യാരിയുമൊക്കെ വ്യത്യസ്തമായ കഥകള്‍ പറഞ്ഞ് ചാക്കോച്ചനെ വ്യത്യസ്തമായി അവതരിപ്പിക്കുമ്പോഴും നടന്‍ പറയുന്നു, ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്ക് താന്‍ അര്‍ഹനല്ലെന്ന്. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ ...

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

സൂപ്പര്‍സ്റ്റാര്‍ പദവിക്ക് താന്‍ അര്‍ഹനല്ലെന്നാണ് കുഞ്ചാക്കോ ബോബന്റെ പക്ഷം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കഴിഞ്ഞാല്‍ മറ്റൊരാള്‍ക്ക് പ്രേക്ഷകരില്‍ അത്രയും സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നു എന്നാണ് നടന്‍ പറയുന്നത്

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

അടുത്തിടെയായി താന്‍ ചെയ്യുന്ന ചിത്രങ്ങളിലെല്ലാം രണ്ട് നായകന്മാരാണുള്ളത്. അത്തരം വേഷങ്ങള്‍ മനപ്പൂര്‍വ്വം തെരഞ്ഞെടുക്കുന്നതല്ല. ഒരു ചിത്രം നല്ലതാകണമെങ്കില്‍ നായകന്‍ മാത്രമല്ല, അതിലെ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

മലയാള സിനിമകള്‍ വിജയിക്കുന്നത് ഒരു നായകന്‍ കാരണമല്ലെന്നും ഒരു ടീമിന്റെ മുഴുവന്‍ കഴിവുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

കുടുംബ ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് സേഫ് സൂമില്‍ നില്‍ക്കുകയാണോ എന്ന ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി ഇപ്രകാരം; 'സത്യത്തില്‍ ഞാനേറ്റെടുക്കുന്നത് റിസ്‌കാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ തീര്‍ത്തും ഒരു പരീക്ഷണ ചിത്രമായിരുന്നു. അവതരണത്തിലൊക്കെ വ്യത്യസ്തത. അതൊരു റിസ്‌കായിരുന്നു. പിന്നെ മധുരനാരങ്ങ, ഞാനും സുഗീതും ബിജു മേനോനും ഒന്നിച്ച അതിനുമുമ്പുള്ള ചിത്രം പരാജയമായിരുന്നു. അതിന് ശേഷം മധുരനാരങ്ങപോലെ ഒരു സിനിമ ചെയ്യുന്നത് റിസ്‌കായിരുന്നു'

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

കേരള സംസ്ഥാന പുരസ്‌കാരമൊന്നും കിട്ടാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. അതൊക്കെ സമയമാകുമ്പോള്‍ കിട്ടും. പക്ഷെ അവാര്‍ഡിന് വേണ്ടിയല്ല ഒരു സിനിമയും ചെയ്യുന്നത്. എനിക്കതില്‍ വിശ്വാസമില്ല

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

ഡോ. ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അഭിനയിക്കുന്നുണ്ട്. അവാര്‍ഡിന് വേണ്ടിയാണ് ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന വാര്‍ത്തകള്‍ ചാക്കോച്ചന്‍ നിഷേധിച്ചു. എന്റോസള്‍ഫാന്‍ ഇരകളെപ്പറ്റിയുള്ള ഹൃദയസ്പൃക്കായ ഒരു വിഷയമായതിനാലാണ് താന്‍ ആ ചിത്രം തിരഞ്ഞെടുത്തത്

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

അടുത്തതായി രാജമ്മ അറ്റ് യാഹൂ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ആസിഫ് അലിക്കൊപ്പം താരം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. രണ്ട് മടിയന്മാരായ സഹോദരന്മാരുടെ കഥയാണിത്.

മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറില്ല, ഞാനതിന് അര്‍ഹനല്ല

മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവര്‍ അഭിനയിക്കുന്ന രാജേഷ് പിള്ളയുടെ പുതിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലും ഋഷി ശിവരുമാറിന്റെ ചിത്രത്തിലും ചാക്കോച്ചന്‍ ഉണ്ട്.

English summary
Apart from Mohanlal and Mammootty, I don't think anyone right now has that influence with the audience says Kunchakko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam