ടിവി ഷോയ്ക്ക് എനിക്ക് നേരമില്ല: നദിയ
നദിയ മൊയ്തുവിനെ ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ അങ്ങനെ കാണാനില്ല. പഴയകാല നടിമാര്‍ മിക്കവരും ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞതോടെ മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തുന്നുണ്ട്. നദിയയെയും അങ്ങനെ ഒന്ന് തിരിച്ചുവന്നെങ്കിലെന്ന് ആരാധകര്‍ ആഗ്രഹിക്കാതെയല്ല.
എന്നാല്‍ അവസരങ്ങളില്ലാത്തതുകൊണ്ടല്ല നദിയയെ കാണാത്തത്. ഒത്തിരി അവസരങ്ങള്‍ വരുന്നുണ്ട്. നല്ലത് മാത്രമേ സെലക്ട് ചെയ്യൂ എന്ന വാശിയിലാണ് നദിയ. മിനി സ്‌ക്രീനില്‍ ഷോകള്‍ നടത്താന്‍ തനിക്ക് നേരമില്ലെന്നാണ് നദിയ പറയുന്നത്.
ബ്രിട്ടാനിയ സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയറിന്റെ പുരസ്‌കാരദാന ചടങ്ങില്‍ വന്നപ്പോള്‍ സംസാരിക്കുകയായിരുന്നു നദിയ. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ ഐപിഎസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത് നദിയ ആണ്. അതുപോലെ പവര്‍ ഫുള്‍ ആയ വേഷങ്ങളാണ് നദിയ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

ടിവി ഷോയ്ക്ക് എനിക്ക് നേരമില്ല
തമിഴ് സിനിമ തനിക്കിപ്പോള്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് നദിയ പറയുന്നു.

ടിവി ഷോയ്ക്ക് എനിക്ക് നേരമില്ല
തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്ന് നദിയ വെളിപ്പെടുത്തി. പക്ഷെ ഒന്നിലും താത്പര്യം തോന്നിയില്ലത്രെ

ടിവി ഷോയ്ക്ക് എനിക്ക് നേരമില്ല
ദൃശ്യത്തിലെ എന്റെ വേഷം വളരെ പവര്‍ഫുള്‍ ആയിരുന്നു. ഈ പ്രായത്തില്‍ ഞാനെടുക്കുന്ന കഥാപാത്രങ്ങള്‍ വളരെ കരുതലോടെയായിരിക്കും. വെല്ലുവിളിയുള്ള വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യൂ

ടിവി ഷോയ്ക്ക് എനിക്ക് നേരമില്ല
നേരത്തെ നദിയ ടിവി ഷോകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് സമയമില്ലെന്നാണ് നടി പറയുന്നത്

ടിവി ഷോയ്ക്ക് എനിക്ക് നേരമില്ല
മിനിസ്‌ക്രീനില്‍ ഒരു ഷോ നടത്താന്‍ കൂടുതല്‍ ഇന്‍വോള്‍വ്‌മെന്റ് വേണ്ടിവരും. പിന്നീട് അതില്‍ നിന്ന് തിരിച്ചു കയറാനും കഷ്ടപ്പാടാണ്. അതുകൊണ്ട് ഇപ്പോള്‍ മിനിസ്‌ക്രീനിലേക്കില്ല- നദിയ വ്യക്തമാക്കി


Click it and Unblock the Notifications