»   » 'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

Posted By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴേക്കും അമല പോളിന് ഗര്‍ഭമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ നിഷേധിച്ച അമല സിനിമയ്ക്കും കുടുംബ ജീവിതത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലുമൊക്കെ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുകയാണ്.

ആളുകള്‍ എന്തിനാണ് എന്റെ ഗര്‍ഭത്തെ ഇത്ര വലിയ ചര്‍ച്ചയാക്കുന്നതെന്ന് അറിയില്ലെന്നാണ് അമല പോള്‍ പറയുന്നത്. പുതിയ സിനിമയെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും അമല പോള്‍ പറയുന്നത് തുടര്‍ന്ന് വായിക്കൂ...

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

എനിയെനിക്ക് പണത്തിന് വേണ്ടിയോ പ്രശസ്തിയ്ക്ക് വേണ്ടിയോ സിനിമകള്‍ ചെയ്യേണ്ട കാര്യമില്ല. ഒരു ചിട്ടയുമില്ലാത്ത സിനിമകള്‍ എനിക്കാവശ്യമില്ല. ഞാന്‍ സിനിമയെ ഇഷ്ടപ്പെടുന്നു. ഒരു നടിയെന്ന നിലയില്‍ സമൂഹ്യപരമായ സന്ദേശങ്ങളുള്ള സിനിമകള്‍ മാത്രമേ ഇനി വേണ്ടൂ- അമല പോള്‍ പറഞ്ഞു.

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

പാണ്ഡിരാജ്യ സംവിധാനം ചെയ്യുന്ന ഹൈക്കു എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രമാണ് ഹൈക്കു. കുട്ടികളെ എങ്ങിനെ വളര്‍ത്തണമെന്ന് രക്ഷിതാക്കള്‍ക്ക് നല്‍കുന്ന സന്ദേശം ചിത്രത്തിലുണ്ട്. സമൂഹത്തിന് അങ്ങനെ ഒരു സന്ദേശം നല്‍കുന്നതുകൊണ്ടാണത്രെ അമല ചിത്രമേറ്റെടുത്തത്.

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

ആദ്യമായി സിനിമയില്‍ അമ്മ വേഷം കെട്ടുന്നതു കൊണ്ട് തന്നെ വളരെ ആകാംക്ഷയോടെയാണ് താന്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നതെന്ന് അമല പോള്‍ പറയുന്നു. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ഇതുവരെ അമ്മ വേഷം ചെയ്തിട്ടില്ല. പക്ഷെ എനിക്കാവുന്നത്രെയും നന്നായി കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പല അമ്മമാരെയും നീരീക്ഷിച്ചാണ് കഥാപാത്രം ചെയ്തത്

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

ചിത്രത്തില്‍ ഒരു ടീച്ചറായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. സൂര്യയുടെ ഭാര്യയുടെ വേഷമാണ്. സൂര്യ സെറ്റിലെത്തുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ നിരീക്ഷിക്കും. വളരെ പ്രഫഷനലിസ്റ്റാണ് സൂര്യയെന്ന് അമല പറയുന്നു

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

ഞാന്‍ വിവാഹതിയാണെന്ന് എനിക്കിപ്പോഴും തോന്നിന്നില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട, പ്രിയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കുന്നു. എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നല്ലൊരു സുഹൃത്ത്. മുമ്പത്തെക്കാളുമധികം ഞാനിപ്പോള്‍ സന്തോഷവതിയുമാണ്- അമല പറയുന്നു.

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എന്തിനാണ് എന്റെ ഗര്‍ഭത്തെ ഇത്രമാത്രം ചര്‍ച്ചയാക്കുന്നതെന്ന് അറിയില്ലെന്ന് അമല പറയുന്നു. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ തീര്‍ച്ചയും അറിയിക്കുമെന്നും അമല പറഞ്ഞു.

'എന്റെ ഗര്‍ഭത്തെ എന്തിനാണ് ആളുകള്‍ ഇങ്ങനെ ചര്‍ച്ചയാക്കുന്നത്'

ഹൈക്കുവിനെ പോലെ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രങ്ങള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ. ഒരു മലയാളം സിനിമ അങ്ങനെ ഏറ്റെടുത്തിട്ടുണ്ട്. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും- അമല പറഞ്ഞു.

English summary
I don’t know why people are obsessed with my pregnancy says Amala Paul
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam