'എനിക്ക് ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വേണ്ട!'

By Aswini

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ എന്ന ചിത്രമാണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചത്രത്തിലെ ഭാവനയുടെ അഭിനയം ഏറെ പ്രശംസകള്‍ നേടി. ഇംഗ്ലീഷ് സംഭാഷണങ്ങളൊക്കെ ഭാവനയും തകര്‍ത്തു പറഞ്ഞു. ഞാന്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. എന്നാല്‍ അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഒരു ചിത്രത്തിന് ആ അറിവ് മാത്രം പോര. കാര്യം ശ്യാം സാറിനോട് പറഞ്ഞപ്പോള്‍, നിനക്കറിയാവുന്ന സ്ലാങില്‍ സംസാരിച്ചാല്‍ മതിയെന്നായിരകുന്നു മറുപടി.

പത്ത് വര്‍ഷമായി അമേരിക്കയില്‍ സെറ്റില്‍ഡായ കഥാപാത്രത്തിന് അത്രയൊക്കെ വഴക്കമേ വേണ്ടു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നിട്ടും ടെന്‍ഷനുണ്ടായിരുന്നു. പിന്നീട് ചിത്രത്തിന്റെ ക്രൂ മെമ്പേര്‍സിനോടൊക്കെ സ്ഥിരമായി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അത്രയും വഴക്കം വന്നത്- ഭാവന പറയുന്നു.

bhavana

ചിത്രം സാമ്പത്തികപരമായി വലിയ വിജയമായിരിക്കില്ല. എന്നു കരുതി സിനിമ പരാജയം ആണെന്ന് അര്‍ത്ഥമില്ല. എനിക്ക് അഭിനയ സാധ്യതകള്‍ ഒരുപാടുള്ള കഥാപാത്രമാണ് ലഭിച്ചത്. പാട്ടും ഡാന്‍സുമൊക്കെയുള്ള ഒരു ടിപ്പിക്കല്‍ ചിത്രമല്ല ഇവിടെ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു എന്താണ് ഈ സിനിമ എന്നത്. പരാജയമായാലും വിജയമായാലും ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് താനെന്ന് ഭാവന പറയുന്നു.

ആദ്യമായാണ് ഭാവന ഒരു ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പമുള്ള ജോലി കൗതുകകരമായിരുന്നു. അഭിനേതാക്കള്‍ക്ക് അവരുടേതായ സ്‌പെയ്‌സ് തരുന്ന സംവിധാകനാണ് ശ്യാമപ്രസാദ്. ഒരു തടസ്സങ്ങളും നിബന്ധനകളും നമുക്ക് കല്‍പിക്കില്ല. എന്നും ഉള്ളില്‍ ചെറുപ്പം സൂക്ഷിക്കുന്ന ഒരാള്‍ കൂടെയാണ് ശ്യാം സര്‍ എന്നാണ് ഭാവനയുടെ പക്ഷം

ഇനി ആസിഫ് അലി നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ഉള്ള ചിത്രത്തില്‍ കരാറൊപ്പിട്ടിട്ടില്ല. തനിക്ക് വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ടെന്നാണ് അതിന് ഭാവനയുടെ മറുപടി. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വേണ്ട. ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന് എനിക്കിപ്പോള്‍ ധാരാളം സമയം വേണം. ഒരു മാസം ഏഴെട്ട് കഥകള്‍ കേള്‍ക്കും. ഒന്നും സംതൃപ്തി തന്നില്ല.

തമിഴില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെന്ന് ഭാവന പറഞ്ഞു. വിജയ് നായകനായ ചിത്രത്തില്‍ അവസരം വന്നിരുന്നു. എന്നാല്‍ ഡേറ്റിന്റെ ചില പ്രശ്‌നങ്ങള്‍ കൊണ്ട് അതെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വേണ്ടെന്ന് വച്ച ചില ചിത്രങ്ങള്‍ ഹിറ്റായി. അതിലെനിക്ക് വിഷമമില്ല- ഭാവന പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X