»   » വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

Posted By:
Subscribe to Filmibeat Malayalam

കുറച്ചു നാളായി ആര്യ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ഗോസിപ്പകള്‍ പരക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനിടെ ആര്യയുടെ വിവാഹമുണ്ടാകും എന്നാണ് കേട്ടത്. എന്നാല്‍ തനിക്കിപ്പോള്‍ വിവാഹത്തിന് തിരക്കൊന്നുമില്ലെന്ന് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

വീട്ടുകാരുടെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ച് ഡൈവേഴ്‌സാകാന്‍ എനിക്ക് താത്പര്യമില്ല. എന്റേത് നൂറ് ശതമാനം പ്രണയവിവാഹമായിരിക്കും. വിവാഹ സങ്കല്‍പത്തെ കുറിച്ചും പുതിയ ചിത്രമായ വിഎസ്ഒപിയെ (വാസുവും സരവണനും ഒന്ന പഠിച്ചവങ്ക്) കുറിച്ചും തന്റെ നായികമാരെ കുറിച്ചും ആര്യ പറയുന്നത്, തുടര്‍ന്ന് വായിക്കൂ...

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

വാസുവും സരരവണനും ഒന്ന പഠിച്ചവങ്ക് (വിഎസ്ഒപി) എന്റെ 25 ആമത്തെ ചിത്രമാണ്. എന്റെ തന്നെ ഷോ പീപ്പിളിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ബോസ് എന്‍കിറ ബാസ്‌കരന്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, എന്റെ 25 ആമത്തെ ചിത്രം ഞാന്‍ തന്നെ നിര്‍മിയ്ക്കും എന്ന പ്ലാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതേ ടീമിനൊപ്പം 25 ആമത്തെ ചിത്രം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

ബോസ് എന്‍കിറ ബാസ്‌കര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരു ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കണം എന്ന ഞങ്ങള്‍ മൂവരും ആലോചിച്ചതായിരുന്നില്ല. ഇത് സംഭവിച്ചതാണ്.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

ചിത്രത്തില്‍ വാസു എന്ന കഥാപാത്രത്തെയാണ് സന്താനം അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിലെ ദൈര്‍ഘ്യമുള്ള മിക്ക ഡയലോഗുകളും പറയുന്നത് സന്താനമാണ്. അദ്ദേഹം പറയുമ്പോള്‍ ഉള്ള അത്രയും എഫക്ടോടെ എനിക്ക് പറയാന്‍ കഴിയില്ല. വളരെ നാച്ചുറലായ അഭിനയമാണ് സന്താനത്തിന്റേത്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണ്. ഒരു തരത്തിലുള്ള ഈഗോയും ഞങ്ങള്‍ക്കിടയിലില്ല.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

ഒരു ഫൈറ്റ് രംഗമോ ഇമോഷണല്‍ രംഗമോ ആകുമ്പോള്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെയൊക്കെ സഹായത്തോടെ അത് ചെയ്യാന്‍ സാധിക്കും. അത്ര വലിയ കഷ്ടപ്പാടില്ല. എന്നാല്‍ ഒരു കോമഡി സീന്‍ ആകുമ്പോള്‍ അങ്ങനെയല്ല. ആളുകളെ ചിരിപ്പിക്കാനാണ് പ്രയാസം. ഒരു സീന്‍ പാളിയാല്‍ അത് നന്നായില്ല എന്ന് പറഞ്ഞാവും ആളുകള്‍ ചിരിക്കുന്നത്. അത് സിനിമയെ കൊല്ലുന്നതിന് തുല്യമാണ്. ഈ ചിത്രത്തില്‍ കോമഡി സീനുകള്‍ കൈകാര്യം ചെയ്യാന്‍ സന്താനവും സംവിധായകന്‍ രാജേഷും എന്നെ ഒരുപാട് സഹായിച്ചു.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

അസാധാരണമായ അഭിനയമാണ് തമന്നയുടേത്. ഒരു കോമഡി സീന്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ ഒരുപാട് ആള്‍ക്കാര്‍ ഉണ്ടാകും. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് അത് അല്പം നാണക്കേടുള്ള കാര്യമാണ്. ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റ് അത് ചെയ്യുമ്പോള്‍ അല്പം കൂടെ മടിയും നാണവുമൊക്കെയുണ്ടാവും. എന്നാല്‍ തമന്ന കഥാപാത്രത്തെയും കഥയെയും മാത്രമേ ശ്രദ്ധിച്ചിട്ടുള്ളൂ.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

അനുഷ്‌കയെയും നയന്‍താരയെയുമൊക്കെ പോലെ തന്നെ തമന്നയുമായും നല്ല കെമിസ്ട്രി തന്നെയാണ്. പാട്ട് രംഗത്തായാലും മറ്റും നല്ല കളര്‍ഫുള്‍ പെയര്‍ ആയിരുന്നു ഞങ്ങള്‍. ഒപ്പം ജോലി ചെയ്യാന്‍ പ്രയാസമൊന്നുമില്ല. തമന്നയ്ക്ക് തമിഴ് നല്ലപോലെ അറിയാം. അതുകൊണ്ട് ഷൂട്ടിങ് കുറച്ചുകൂടെ എളുപ്പമായിരുന്നു. പ്രോംട്ടിങിന്റെ സഹായം അധികം എടുക്കേണ്ടി വന്നില്ല.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ഇഞ്ചി അടിപ്പഴകാണ് അടുത്ത റിലീസ്. വ്യത്യസ്തമായ ഒരു സ്ത്രീപക്ഷ സിനിമയാണ്. എന്റെ ഇഷ്ടനടി അനുഷ്‌ക ഷെട്ടിയാണ് നായിക. ചിത്രത്തിന് വേണ്ടി അനുഷ്‌ക 20 കിലോ ശരീര ഭാരം കൂട്ടിയിട്ടുണ്ട്. ഈ സ്‌ക്രിപ്റ്റ് ഓരോ സ്ത്രീയ്ക്കും അവരുമായി ബന്ധിപ്പിക്കാന്‍ കഴിയും. മലയാളത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സാണ് മറ്റൊന്ന്.

വിവാഹം ചെയ്ത് ഡൈവേഴ്‌സാകാന്‍ താത്പര്യമില്ല, എന്റേത് പ്രണയ വിവാഹമായിരിക്കും: ആര്യ

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ വിവാഹ വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുകാരുടെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ച് ഡൈവേഴ്‌സാകാന്‍ എനിക്ക് താത്പര്യമില്ല. വിവാഹം സാധാരണമായി നടക്കേണ്ടതാണ്. സമയമാകുമ്പോള്‍ അത് നടക്കും. എന്റേത് നൂറ് ശതമാനം പ്രണയവിവാഹമായിരിക്കും.

English summary
People have been talking about my marriage for the past ten years. I am not in any hurry to get married. It should happen naturally and not because parents want me to get married or society feels that way. I don't want to marry because of pressure and then divorce. A natural process will occur and I will like somebody and I will be ready for marriage . Mine will be a hundred percent love marriage says Arya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam