എനിക്ക് എന്റെ അച്ഛന്റെയും ചേട്ടന്റെയും പേര് കളയേണ്ട: ധ്യാന്‍ ശ്രീനിവാസന്‍
തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. കുഞ്ഞിരാമായാണം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്.
എന്തിനായിരുന്നു ഒന്നര വര്‍ഷത്തെ ഗ്യാപ്പെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസനോട് ചോദിച്ചപ്പോള്‍, എനിക്ക് എന്റെ അച്ഛന്റെയും ചേട്ടന്റെയും പേര് കളയേണ്ടെന്നാണ് താരം പ്രതികരിച്ചത്.

തിരയ്ക്ക് ശേഷം ഒത്തിരി തിരക്കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷെ അതൊന്നും ചെയ്യണമെന്ന് തോന്നിയില്ല. കാര്യമായതൊന്നും അതിലുണ്ടായിരുന്നില്ല. എനിക്കെന്റെ അച്ഛന്റെയും ചേട്ടന്റെയും പേര് കളയണ്ട. പിന്നെ അഭിനയം തന്റെ ലാസ്റ്റ് ഓപ്ഷനാണെന്നും ധ്യാന്‍ പറഞ്ഞു.
വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. ഒരു സിനിമ സംവിധാനം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ആ ആഗ്രഹത്തിന്റെ പുറത്ത് ഒരു ഷോര്‍ട്ട് ഫിലിം എടുത്തു. നടന്മാരെ കിട്ടാത്തതുകൊണ്ട് ഞാന്‍ തന്നെയാണ് അതില്‍ അഭിനയിച്ചതും. ഒരിക്കല്‍ ചേട്ടന്‍ (വിനീത്) എന്റെ ലാപ്‌ടോപ്പില്‍ ആ ഷോര്‍ട് ഫിലിം കണ്ടിട്ടാണ് തിരയിലേക്ക് വിളിച്ചത്- വിനീത് പറഞ്ഞു.
കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്ന ബേസില്‍ തന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് ആ ഓഫര്‍ വന്നപ്പോള്‍ മറുത്തൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്ന് ധ്യാന്‍ പറയുന്നു. എല്ലാം നല്ലപടിയായി നടന്നാല്‍ അടുത്തവര്‍ഷം താന്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന ഉറപ്പും ധ്യാന്‍ നല്‍കുന്നു.


Click it and Unblock the Notifications