twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    By Aswini
    |

    2015 ന്റെ തുടര്‍ച്ചയാണ് പൃഥ്വിരാജിന് 2016 നും. തുടര്‍ച്ചയായി നാലാമത്തെ ചിത്രവും വിജയിച്ചു. നാല് ചിത്രങ്ങളും ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു പക്ഷെ മലയാള സിനിമയില്‍ മറ്റൊരു നടനും ലഭിയ്ക്കാത്ത സുവര്‍ണ അവസരമാവും ഇത്. ഒരേ സമയം തിയേറ്ററില്‍ നാല് ചിത്രങ്ങള്‍. തീര്‍ച്ചയായും പൃഥ്വി മലയാളത്തിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ തന്നെ.

    എന്നാല്‍ തനിക്ക് അത്തരം സൂപ്പര്‍സ്റ്റാര്‍ പദവികളൊന്നും വേണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. അത്തരമൊരു ആലങ്കാരികപ്പട്ടവും എനിക്ക് വേണ്ട. എന്റെ പരാജയങ്ങള്‍ അടുത്ത സിനിമയുടെ സെലക്ഷനില്‍ ഒരുതരത്തിലും സ്വാധീനിച്ചിരുന്നില്ല. അതുപോലെ വിജയങ്ങളും സ്വാധീനിച്ചിട്ടില്ല. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും മറ്റൊരു വശം. അതിന്റെ അന്തിമ വിധിയെഴുത്ത് നമ്മുടെ കൈയിലല്ലല്ലോ- മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി സംസാരിക്കുന്നു.

     വിജയങ്ങള്‍ എനര്‍ജിയാണോ?

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    വിജയങ്ങള്‍ സന്തോഷം നല്‍കും. പരാജയങ്ങള്‍ പാഠങ്ങളും. തിരഞ്ഞെടുക്കുന്ന സിനിമകളില്‍ നമ്മുടെ കഴിവിന്റെ പരമാവധി കൊടുക്കുക എന്നതാണ് ശ്രമം. വിജയപരാജയങ്ങള്‍ നമ്മുടെ ആ ശ്രമത്തിന് ഏറ്റുകുറച്ചില്‍ ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കറുണ്ട്

    പാവട എടുക്കാന്‍ കാരണം

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    ആ ചിത്രത്തിന്റെ തിരക്കഥ മാത്രം നോക്കിയാണ് ഞാന്‍ സിനിമ തിരഞ്ഞെടുത്തത്. കാലിക പ്രസക്തിയുള്ള, മദ്യപാനദൂഷ്യമടക്കമുള്ള ചില വിഷയങ്ങളും അനുബന്ധമായി ചിത്രത്തില്‍ വരുന്നുണ്ട്. അത് പറയാന്‍ വേണ്ടി ഉണ്ടാക്കിയ ചിത്രമല്ലത്. യാദൃശ്ചികമായി കടന്നുവന്ന കാര്യങ്ങളാണ്. ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് മദ്യപാനം എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള നയം വ്യക്തമാക്കുന്ന സിനിമയാണ് പാവാട എന്ന് തോന്നുന്നുണ്ടെങ്കില്‍ വലിയ സന്തോഷം

    സിനിമ തിരഞ്ഞെടുക്കുന്നത്

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    സിനികള്‍ തിരഞ്ഞെടുക്കുന്ന രീതി അന്നും ഇന്നും ഒന്നാണ്. കിട്ടുന്ന തിരക്കഥകള്‍ ശ്രദ്ധേയോടെ വായിക്കുന്നതിനപ്പുറം പഠിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ആ പഠനത്തില്‍ വരുന്ന സംശയങ്ങള്‍ ഷൂട്ടിങിന് മുമ്പേ തീര്‍ക്കാറുണ്ട്. വ്യക്തതയോടെ മാത്രമേ ഞാന്‍ ഷൂട്ടിങിനിറങ്ങാറുള്ളൂ.

    മുന്നൊരുക്കങ്ങള്‍

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    കഥാപാത്രങ്ങള്‍ക്ക് വേണ്ടി അങ്ങനെ മുന്നൊരുക്കങ്ങളൊന്നും നടത്താറില്ല. അത്തരം മത്തേഡ് ആക്ടര്‍ അല്ല ഞാന്‍. ഞാന്‍ കണ്ടുമറന്ന പല മനുഷ്യരും, വായിച്ച പുസ്തകങ്ങളും എന്റെ കഥാപാത്രങ്ങളെ അറിയാതെ സ്വാധീനിച്ചിരിയ്ക്കും. അത് തികച്ചും സ്വാഭാവികം.

     തിരക്കഥയാണ് പ്രധാനം

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    സിനിമകളുെട അടിസ്ഥാനം നല്ല തിരക്കഥകളാണ്. പാവാട എന്ന ചിത്രം അങ്ങനെ എടുത്ത് പൊലിപ്പിക്കാനുള്ള ചിത്രമല്ല. എന്നിട്ടും ആ ചിത്രം ജനപ്രീതി നേടിയെങ്കില്‍ അതിന്റെ കഥയും അതിലെ കഥാപാത്രങ്ങളും അവര്‍ക്ക് അത്രയും ബോധിച്ചതുകൊണ്ട് മാത്രമാണ്. പേപ്പറിലാണ് നല്ല സിനിമ ഉണ്ടാകുന്നത് എന്ന വിശ്വാസത്തിന് ഞാന്‍ വീണ്ടും വീണ്ടും അടിവരയിടുകയാണ്.

     പാവാട എന്ന പേര്

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    ചിത്രത്തിന് ഏറ്റവും യോജിച്ച പേരാണ് പാവാട. ബിപിന്‍ചന്ദ്ര തിരക്കഥയുമായി വരുമ്പോള്‍ തന്നെ ആ പേരായിരുന്നു ചിത്രത്തിന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നായകനായ വെള്ളിത്തിര എന്ന ചിത്രത്തില്‍ ജഗതിച്ചേട്ടന്‍ വേഷമിട്ട കഥാപാത്രം പാവാട എന്ന സിനിമയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ റിലീസിന് മുന്‍പേയാണ് ഞാന്‍ ആ കാര്യം ഓര്‍ത്തത്. തികച്ചും യാദൃശ്ചികം

    അന്യഭാഷയില്ലേ..

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    മലയാള സിനിമയുടെ തിരക്കില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി അഭിനയിപ്പിക്കാന്‍ മാത്രം ശക്തമായ വിഷയം അന്യഭാഷയില്‍ നിന്ന് എന്നെ തേടിവന്നിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ അല്പം ബ്രേക്കാണ്.

    പൃഥ്വിയുടെ കര്‍ണനും മമ്മൂട്ടിയുടെ കര്‍ണനും

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    അത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഒരുപാട് മാനങ്ങളുള്ള ഐതിഹാസിക കഥാപാത്രമാണത്. നൂറോ ഇരുന്നൂറോ സിനിമകളെടുക്കാന്‍ മാത്രം തലങ്ങള്‍ ആ ജീവിതത്തിനുണ്ട്. ഞാന്‍ അഭിനയിക്കുന്ന കര്‍ണന്റെ ചിത്രീകരണത്തിന് മുമ്പ് മമ്മൂക്കയുടെ കര്‍ണന്‍ തിയേറ്ററിലെത്താന്‍ ആഗ്രഹമുണ്ട്. മമ്മൂക്കയുടെ ആ പെര്‍ഫോമന്‍സില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു

    കാഞ്ചനമാലയെ കാണാന്‍ പോകാതിരുന്നത്?

    എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ട: പൃഥ്വിരാജ്

    എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് പിന്നിലെ ഒരുപാട് കാര്യങ്ങളും ആള്‍ക്കാരെയും വ്യക്തിപരമായി എനിക്ക് അറിയേണ്ടി വന്നിട്ടുണ്ട്. കാഞ്ചനേടത്തിയോടുള്ള ബഹുമാനവും സ്‌നേഹവും ഒരു വശത്തും മൊയ്തീന്റെ ബന്ധുക്കളോടുള്ള സ്‌നേഹം മറുവശത്തുമുണ്ട്. ആര്‍ക്കും വിഷമം തോന്നാതിരിക്കാന്‍ എന്തുചെയ്യണം, അത്രമാത്രമാണ് ഞാന്‍ ചെയ്തത്- പൃഥ്വിരാജ് പറഞ്ഞു

    English summary
    I don't want stardom says Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X