»   » ഒറ്റയടിക്ക് കുടിക്കണമെന്നു പറഞ്ഞ് ലാലേട്ടന്‍ ഒഴിച്ചു, ആദ്യമായി ബിയറടിച്ചതിനെക്കുറിച്ച് വിനീത്

ഒറ്റയടിക്ക് കുടിക്കണമെന്നു പറഞ്ഞ് ലാലേട്ടന്‍ ഒഴിച്ചു, ആദ്യമായി ബിയറടിച്ചതിനെക്കുറിച്ച് വിനീത്

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന പത്മരാജന്‍ ചിത്രമാണ് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.ബൈബിള്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനും ശാരിക്കുമൊപ്പം പ്രധാന വേഷത്തില്‍ വിനീതും എത്തിയിരുന്നു. രണ്ടാനച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പ്രണയിനിയെ ജീവിതത്തിലേക്ക് സ്വീകരിക്കുന്ന സോളമനെ ചിത്രം കണ്ട പ്രേക്ഷകരാരും മറന്നു കാണാനിടയില്ല.

പ്രേക്ഷകരുടെ ഇഷ്ട ചിത്രമായ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുടെ ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച രസകരമായ കാര്യം ഓര്‍ത്തെടുക്കുകയാണ് നടന്‍ വിനീത്. നാന ഓണ്‍ലൈനിലാണ് വിനീത് ഓര്‍മ്മ പങ്കു വെച്ചിട്ടുള്ളത്. ചിത്രത്തില്‍ സോളമന്റെ ബന്ധുവും സുഹൃത്തുമായ ആന്റണി ജോസഫിന്റെ വേഷത്തിലാണ് വിനീത് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് താന്‍ ആദ്യമായി ബിയര്‍ കഴിച്ചതെന്നും വിനീത് ഓര്‍ത്തെടുക്കുന്നു. രസകരമായ ആ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ..

രണ്ടാമത്തെ സിനിമ

മോഹന്‍ലാലിനൊപ്പം വിനീത് അഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.ഈ ചിത്രത്തിലൂടെയാണ് മോഹന്‍ലാലുമായി വിനീത് കൂടുതല്‍ അടുത്തത്.

കോമ്പിനേഷന്‍ സീനുകള്‍ ധാരാളം

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ ഇരുവരും ഒന്നിച്ചുള്ള നിരവധി സീനുകളുണ്ടായിരുന്നു. ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ തന്നെ തനിക്ക് വിറയല്‍ അനുഭവപ്പെടുമായിരുന്നുവെന്ന് വിനീത്. എന്നാല്‍ സൂപ്പര്‍ സ്റ്റാറാവട്ടെ വിനീതിന് വേണ്ട പിന്തുണ നല്‍കി.

ആദ്യമായി ബിയര്‍ കഴിച്ചു

ചിത്രത്തില്‍ ബിയര്‍ കഴിക്കുന്ന രംഗമുണ്ടായിരുന്നു. ഒറിജിനല്‍ ബിയര്‍ തന്നെയാണ് ഷൂട്ടിങ്ങില്‍ ഒഴിച്ചു തന്നത്. പത്മരാജന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

ഒറ്റയടിക്ക് കുടിക്കണമെന്ന് നിര്‍ദേശിച്ചു

ഒറ്റയടിക്ക് കുടിക്കണമെന്ന നിര്‍ദേശത്തോടെയാണ് ലാലേട്ടന്‍ ബിയര്‍ ഒഴിച്ചു തന്നത്. അത് കഴിച്ചു കഴിഞ്ഞതും തന്റെ മുഖത്ത് വേണ്ടത്ര എക്‌സപ്രഷ്‌നുണ്ടായിരുന്നു. അങ്ങനെ ആ രംഗം ഒറിജിനിലായിത്തന്നെ ഷൂട്ട് ചെയ്തു.

സ്വാഭാവിക പ്രതികരണം

സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഭാവാഭിനയമൊന്നും പുറത്തെടുക്കേണ്ടി വന്നില്ല. ബിയര്‍ കഴിച്ചപ്പോള്‍ തന്നെ വേണ്ടത്ര എക്‌സ് പ്രഷന്‍ ലഭിച്ചു. അങ്ങനെ ആ രംഗം സ്വാഭാവിക പ്രതികരണത്തോടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞു. ആ സിനിമയ്ക്കു മുമ്പ് യാതൊരുവിധ ആല്‍ക്കഹോളും കഴിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനേ ആ അരങ്ങേറ്റവും ലാലേട്ടനോടൊപ്പമായെന്ന് വിനീത് ഓര്‍ത്തെടുത്തു.

English summary
actor Vineeth's memmory about Namuk Parkkan Munthirithoppukal film shoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam