»   » 'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ജോര്‍ജ്ജെന്ന കഥാപാത്രത്തെ കാണുകയായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറയുമായിരുന്നു- ഇത് പറയുന്നത് മറ്റാരുമല്ല, ജോര്‍ജ്ജിന്റെ സ്വന്തം മലര്‍, മലരായി എത്തിയ സായി പല്ലവി.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായി. ചിത്രത്തില്‍ തന്റെ എക്‌സ്പ്രഷനും കാര്യവുമൊക്കെ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് നിവിന്‍ പോളിയ്ക്കുള്ളതാണെന്നും സായി പറയുന്നു.

നിവിന്റെ മുഖത്ത് നോക്കുമ്പോള്‍ അങ്ങനെയുള്ള എക്‌സ്പ്രഷന്‍സ് മാത്രമേ വരുള്ളൂവത്രെ. നിവിനിനെ പോലൊരു സുന്ദരന്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാണ് തനിക്ക് അത്തരത്തിലുള്ള എക്‌സപ്രഷന്‍ വന്നതെന്നും സായി പല്ലവി പറഞ്ഞു. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍, തുടര്‍ന്ന് വായിക്കൂ...

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

മലരിനെ പോലെയാണ് സായി പല്ലവി എന്ന് ചോദിച്ചപ്പോള്‍ ഏറെ കുറെ അങ്ങനെയാണെന്നായിരുന്നു നടിയുടെ മറുപടി. പക്ഷെ ഞാന്‍ കുറച്ചു കൂടെ ജോളി ടൈപ്പ് ആണെന്നും സായി പല്ലവി പറഞ്ഞു. കഥാപാത്രത്തിന് വേണ്ടി ഞാനത് മാറ്റിവയ്ക്കുകയായിരുന്നു. ടീച്ചറല്ലേ, അത്രയൊക്കെ ജോളിയല്ലേ ആകാന്‍ കഴിയൂ എന്നായിരുന്നു സായി പല്ലവിയുടെ പ്രതികരണം

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

മലര്‍ എന്ന കഥാപാത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. പക്ഷെ എന്റെ മുഖക്കുരു പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ അല്‍ഫോണ്‍സിനോട് ചോദിച്ചു. വേണമെങ്കില്‍ മോഡലാകാം, മേക്കപ്പ് ചെയ്യാം എന്നൊക്കെ പറഞ്ഞു. പക്ഷെ എന്താണോ സായി പല്ലവി, ആ സായി പല്ലവിയെ മാത്രം മതി മലരായിട്ട് എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. എനിക്ക് ആത്മവിശ്വാസം തന്നു.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

പ്രേക്ഷകര്‍ ഇത്രയേറെ എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പലരും ഫേസ്ബുക്കിലൂടെയും മറ്റും കുടുംബ ഫോട്ടോകള്‍ അയച്ചു തന്നിട്ട് ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും ഒരുപാട് സന്തോഷം തോന്നി. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

ഷൂട്ടിങിന് ശേഷം എനിക്കും പേടിയുണ്ടായിരുന്നു, ടീച്ചറെ പ്രേമിക്കുന്ന വിദ്യാര്‍ത്ഥി അങ്ങനെ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഞാന്‍ ചില സുഹൃത്തുകളോട് ചോദിച്ചിരുന്നു, ഇത് തെറ്റാണോ എന്ന്. എന്നാല്‍ അങ്ങനെ ചിലയിടങ്ങളില്‍ നടന്നതായി അവരെന്നോട് പറഞ്ഞു. പിന്നെ അല്‍ഫോണ്‍സ് പുത്രനെ പോലൊരു സംവിധായകന്‍ ഒന്നും കാണാതെ അങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കില്ല.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

ചിത്രത്തില്‍ ഡയലോഗുകളെക്കാള്‍ അധികം എക്‌സ്പ്രഷന്‍ ആയിരുന്നല്ലോ, എങ്ങിനെ അങ്ങിനെ സംഭവിച്ചു?- എന്നാണ് ചോദ്യം. മറുപടി ഇപ്രകാരം. നിവിന്‍ പോളിയെ പോലൊരു കോ സ്റ്റാറിനെ കിട്ടിയതുകൊണ്ടാണ് അങ്ങനെയുള്ള എക്പ്രഷന്‍ വന്നത്. അങ്ങനെ ഒരു നടന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓട്ടോമറ്റിക്കായി അതുപോലുള്ള എക്‌സ്പ്രഷന്‍ വരും. ഒന്നും പ്ലാന്‍ ചെയ്ത് അഭിനയിച്ചതല്ല. നാച്ച്വറലായി വന്നതാണ്. അത് അല്‍ഫോണ്‍സ് വളരെ മനോഹരമായി പകര്‍ത്തി

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

തീര്‍ച്ചയായും. പ്രേമം മനസ്സിലില്ലാത്തവരായിട്ടുണ്ടോ. എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം. മെഡിസിന് ചേര്‍ന്നതോടെ അതിന് സമയം കിട്ടിയില്ല.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

ആദ്യമായി ക്ലാസില്‍ എത്തുന്നതും പരിചയപ്പെടുത്തുന്നതും, മദ്യപിച്ച കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കുന്നതുമാണ് ആദ്യത്തെ ഷോട്ട്. നല്ല പേടിയുണ്ടായിരുന്നു. സാധാരണ പോലെ പെരുമാറിയാല്‍ മാത്രം മതിയെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. അതുപോലെ തന്നെ ചെയ്തു. സീന്‍ ഓകെ, കട്ട് എന്ന് അല്‍ഫോണ്‍സ് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

ഞാന്‍ ജനിച്ചപ്പോള്‍ അമ്മയും അച്ഛനും സായി ബാവയുടെ അടുത്തുപോയി അനുഗ്രഹരം വാങ്ങിച്ചു. സായി ഭാവയാണ് പേരിട്ടത്, സായി പല്ലവി എന്നത്. എന്നില്‍ ദൈവത്തിന്റെ കൈകള്‍ വളരെ ശക്തമായിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

നിവിന്‍ വലിയ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് മനസ്സിലായത് തിയേറ്ററില്‍ വലിയ കട്ട് ഔട്ടൊക്കെ കണ്ടപ്പോഴാണ്. ഇപ്പോള്‍ എനിക്ക് നിവിനിനെ വ്യക്തിപരമായും അറിയാം. അതുകൊണ്ട് വാാവു എന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ പ്രേക്ഷകരില്‍ ഒരാളായിട്ടാണ് ഞാന്‍ ജോര്‍ജ്ജിനെ കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഐ ലവ് യു എന്ന് പറഞ്ഞേനെ.

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

പ്രേമത്തിലെ കൊറിയോഗ്രാഫര്‍ കൂടെയാണ് സായി പല്ലവി. ആ കുത്ത് പാട്ട് രംഗത്ത്, എത്ര കഷ്ടമുള്ള സ്റ്റെപ്പ് തന്നാലും ചെയ്‌തോളാം എന്ന് നിവിന്‍ പറഞ്ഞു. അങ്ങനെ കൊടുത്താല്‍ പിറ്റേ ദിവസം വീട്ടില്‍ പോയി വളരെ നന്നായി പ്രാക്ടീസ് ചെയ്ത് വന്ന് നിവിന്‍ അത് ചെയ്തുകാണിക്കും. ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടുപോയി. നിവിനിനെ പോലെ അത്രയധികം പരിശീസനമില്ലാതെ ചെയ്യുക പ്രയാസമാണ്

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

ചെറുപ്പം മുതല്‍ ഡാന്‍സിനോടായിരുന്നു കമ്പം. പത്തുവരെ ഡോക്ടര്‍ ആകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഡാന്‍സില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തതോടെ ഫാഷന്‍ ഡിസൈനിങിലേക്ക് തിരിഞ്ഞു. ക്ലാസിനും പോയി തുടങ്ങി. എന്നാല്‍ അമ്മയ്ക്കും അച്ഛനും എന്നെ ഒരു ഡോക്ടര്‍ ആക്കണം എന്നായാരുന്നു ആഗ്രഹം. പഠിപ്പ് വളരെ പ്രധാനമാണ്. അങ്ങനെ മെഡിസിന് ചേര്‍ന്നു. അതിനിടയില്‍ സിനിമയെ കുറിച്ച് ചിന്തിച്ചതേയില്ല. വേനലവധിക്ക് വന്നപ്പോള്‍ ഷൂട്ടിങ് തുടങ്ങി ഇവിടെ വരെ എത്തി

'ഞാനൊരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ നിവിന്‍ പോളിയോട് ഐ ലവ് യു പറഞ്ഞേനെ'

എനിക്കറിയില്ല.. മലരിനെ പോലെ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ എടുക്കുമായിരിക്കും. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. ഞാനൊന്നും ഇതുവരെ പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല.

English summary
I get such expression in Premam because of Nivin Pauly says Sai Pallavi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam